‘ചാവേറി’ൽ ഞാൻ ആഗ്രഹിച്ച ആളുകളെയാണ് കാസ്റ്റ് ചെയ്തത്! എന്നാൽ ആദ്യ സംവിധായകൻ ഞാനല്ല, ടിനു പാപ്പച്ചൻ 

അജഗജാന്തരം, സ്വാതന്ത്ര്യംഅർദ്ധരാത്രിയിൽ തുടങ്ങിയ ഹിറ്റ് ചിത്രങ്ങൾക്ക് ശേഷം ടിനു പാപ്പച്ചൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ചാവേർ,  ചിത്രത്തിൽ കുഞ്ചാക്കോ ബോബൻ, അർജുൻ അശോക്, ആന്റണി വര്ഗീസ് പെപ്പെ തുടങ്ങിയ താരങ്ങളാണ് പ്രധാന വേഷത്തിൽ…

അജഗജാന്തരം, സ്വാതന്ത്ര്യംഅർദ്ധരാത്രിയിൽ തുടങ്ങിയ ഹിറ്റ് ചിത്രങ്ങൾക്ക് ശേഷം ടിനു പാപ്പച്ചൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ചാവേർ,  ചിത്രത്തിൽ കുഞ്ചാക്കോ ബോബൻ, അർജുൻ അശോക്, ആന്റണി വര്ഗീസ് പെപ്പെ തുടങ്ങിയ താരങ്ങളാണ് പ്രധാന വേഷത്തിൽ എത്തുന്നത്. ഇപ്പോൾ ചിത്രത്തെ കുറിച്ച് സംവിധായകൻ ടിനു പാപ്പച്ചൻ പറയുന്ന വാക്കുകളാണ് കൂടുതൽ ശ്രെദ്ധ  നേടുന്നത്.

ഈ ചിത്രം താൻ അല്ല സംവിധാനം ചെയ്യാൻ പ്ലാൻ ഇട്ടത്, ജോയ്  ചേട്ടൻ തിരക്കഥ എഴുതിയ ഈ ചിത്രം അദ്ദേഹം തന്നെയാണ് സംവിധാനം ചെയ്യാൻ തീരുമാനിച്ചത്, പിന്നെ എന്തോ അദ്ദേഹത്തിനെ അതിൽ താല്പര്യമില്ലാതെ വന്നു, അങ്ങനെ സൗണ്ട് ഡിസൈനർ ആയ രംഗ നാഥൻ  ചേട്ടൻ ഞങ്ങളുടെ ഇടയിലെ കോമൺ ഫ്രണ്ട് ആണ്, അദ്ദേഹം എന്നോട് ഈ കാര്യം വന്ന് സംസാരിച്ചു ടിനു പറയുന്നു.

അങ്ങനെയാണ് ഈ ചിത്രത്തിലെ സംവിധാന രംഗത്തിലേക്ക് താൻ എത്തപ്പെട്ടത് ടിനു പറയുന്നു. കൂടാതെ ചാവേറിലെ നടന്മാരെ കാസറ്റ് ചെയ്യ്തതും താൻ തന്നെയാണ്, എന്നാൽ ജോയിചേട്ടനെ ചില പുതുമുഖങ്ങളെ വെച്ച് സിനിമ ചെയ്‌യണമെന്ന് ആയിരുന്നു ആഗ്രഹം. അതിന്റെ പേരിൽ കുറച്ചു പ്രശ്നങ്ങൾ ഉണ്ടായി എങ്കിലും പിന്നെ അദ്ദേഹം ഞാൻ ആഗ്രഹിച്ച നടൻമാരെ വെച്ച് സിനിമ ചെയ്യാമെന്ന് പറഞ്ഞു.