പുരുഷനാണെങ്കിലും സ്ത്രീയാണെങ്കിലും മുൻപിലിരിക്കുന്നയാളെ കേൾക്കാൻ തയാറാവണം

നിരവധി ആരാധകരുള്ള താരമാണ് നവ്യ നായർ. നിരവധി ചിത്രങ്ങളിൽ ആണ് താരം തന്റെ കഴിവ് തെളിയിച്ചത്. കൃഷ്ണ ഭക്തയായ ബാലാമണിയായിട്ടാണ് നവ്യ ആദ്യം പ്രേഷകരുടെ മുന്നിൽ എത്തുന്നത്. അതിനു ശേഷം നിരവധി നല്ല അവസരങ്ങൾ…

നിരവധി ആരാധകരുള്ള താരമാണ് നവ്യ നായർ. നിരവധി ചിത്രങ്ങളിൽ ആണ് താരം തന്റെ കഴിവ് തെളിയിച്ചത്. കൃഷ്ണ ഭക്തയായ ബാലാമണിയായിട്ടാണ് നവ്യ ആദ്യം പ്രേഷകരുടെ മുന്നിൽ എത്തുന്നത്. അതിനു ശേഷം നിരവധി നല്ല അവസരങ്ങൾ ആണ് താരത്തിനെ അതിന് ശേഷം തേടിയെത്തിയത്. അതെല്ലാം മനോഹരമായ രീതിയിൽ തന്നെ അവതരിപ്പിക്കാനും താരത്തിന് കഴിഞ്ഞു. മലയാളത്തിന് പുറമെ തമിഴിലും തന്റെ കഴിവ് തെളിയിക്കാൻ താരത്തിന് കഴിഞ്ഞു. നിരവധി നല്ല ചിത്രങ്ങളുടെ ഭാഗമാകാൻ കഴിഞ്ഞ നവ്യ വിവാഹത്തോടെ അഭിനയത്തിൽ നിന്ന് ഇടവേള എടുക്കുകയായിരുന്നു. എന്നാൽ കുറച്ച് വര്ഷങ്ങൾക്ക് ശേഷം താരം വീണ്ടും തന്റെ തിരിച്ച് വരവ് നടത്തുകയായിരുന്നു.

എന്നാൽ ഇപ്പോൾ നവ്യയെ ചുറ്റിപറ്റി ചില വിവാദങ്ങളും അടുത്തിടെ ഉണ്ടായിരുന്നു. അതിനുള്ള മറുപടികളും താരം പറഞ്ഞിരുന്നു. പലപ്പോഴും വിവാഹത്തെ കുറിച്ചും വിവാഹ ജീവിതത്തെ കുറിച്ചും ഒക്കെ തന്റെ കാഴ്ചപ്പാടുകൾ നവ്യ തുറന്നു പറഞ്ഞിരുന്നു. അതെല്ലാം വലിയ രീതിയിൽ തന്നെ പ്രേഷകരുടെ ശ്രദ്ധ നേടുകയും ചെയ്തിരുന്നു. ഇപ്പോഴിതാ റിലേഷൻഷിപ്പിനെ കുറിച്ച് നവ്യ പറഞ്ഞ കാര്യങ്ങൾ ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. പ്രണയം ആയാലും വിവാഹം ആയാലും ആരും അടിച്ചേൽപ്പിക്കേണ്ടത് അല്ല. നമ്മൾ നമ്മുടെ ഇഷ്ടത്തിനനുസരിച്ച് തിരഞ്ഞെടുക്കേണ്ടവ ആണ് അത്. സ്ത്രീ ആയാലും പുരുഷനായാലും വിവാഹ ജീവിതം സ്വന്തം ഇഷ്ടപ്രകാരം ആണ് തിരഞ്ഞെടുക്കേണ്ടത്.

വിവാഹത്തിൽ ബുദ്ധിമുട്ട് അനുഭവിക്കുന്നതും അഡ്ജസ്റ്റ് ചെയ്യുന്നതും സ്ത്രീകൾ മാത്രമല്ല. പുരുഷന്മാരും അഡ്ജസ്റ്റ് ചെയ്യുകയും ബുദ്ധിമുട്ടുകയും ഒക്കെ ചെയ്യാറുണ്ട്. രണ്ടു പേർക്കും പൂർണ്ണ സ്വാതന്ത്രം കൊടുക്കുമ്പോഴാണ് അവിടെ സ്നേഹം ഉണ്ടാകുന്നത്. വിവാഹ ജീവിതത്തിൽ സ്ത്രീകൾ ആയാലും പുരുഷന്മാർ ആയാലും മുന്പിലിരിക്കുന്ന ആളെ കേൾക്കാൻ തയാറാവണം. എങ്കിൽ മാത്രമേ ആ ബന്ധത്തിൽ വിള്ളലുകൾ ഉണ്ടാകാതെ കൂടുതൽ സ്ട്രോങ്ങ് ആയി നില്ക്കു എന്നുമാണ് നവ്യ പറയുന്നത്.