നാളെ ശബരിമല ദർശനത്തിനു എത്തും, തന്റെ സംരക്ഷണം സംസ്ഥാനസർക്കാരിനാണ് … തൃപ്തി ദേശായി

ശബരിമല അയ്യപ്പ ദര്‍ശനത്തിനായി നാളെ കേരളത്തിലെത്തുമെന്ന് ഭൂമാതാ ബ്രിഗേഡ് നേതാവ് തൃപ്തി ദേശായി. ശബരിമലയില്‍ തത്കാലം യുവതികള്‍ക്ക് പ്രവേശനം അനുവദിക്കേണ്ടെന്ന സംസ്ഥാന സര്‍ക്കാര്‍ തീരുമാനത്തിന് പിന്നാലെയാണ് നടപടി. തന്റെ പക്കല്‍ 2018 ലെ സുപ്രീം…

Sabarimala will reach the darshanam says thripth ideshayi

ശബരിമല അയ്യപ്പ ദര്‍ശനത്തിനായി നാളെ കേരളത്തിലെത്തുമെന്ന്
ഭൂമാതാ ബ്രിഗേഡ് നേതാവ് തൃപ്തി ദേശായി. ശബരിമലയില്‍ തത്കാലം യുവതികള്‍ക്ക് പ്രവേശനം അനുവദിക്കേണ്ടെന്ന സംസ്ഥാന സര്‍ക്കാര്‍ തീരുമാനത്തിന് പിന്നാലെയാണ് നടപടി. തന്റെ പക്കല്‍ 2018 ലെ സുപ്രീം കോടതിയുടെ വിധി പകര്‍പ്പുണ്ടെന്നും എന്ത് സംഭവിച്ചാലും സംസ്ഥാന സര്‍ക്കാരിനാവും പൂര്‍ണ്ണ ഉത്തരവാദിത്തമെന്നും തൃപ്തി പറഞ്ഞു. ഒരു സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് തൃപ്തി തന്റെ നയം വ്യക്തമാക്കിയത്. ശബരിമലയില്‍ യുവതികള്‍ക്ക് കയറാമെന്ന സുപ്രീം കോടതിയുടെ വിധി തന്റെ കൈയില്‍ ഉണ്ട. അതിനാല്‍ തനിക്ക് ശബരിമലയില്‍ ദര്‍ശനം നടത്തം. പുനഃപരിശോധാ ഹര്‍ജികള്‍ പരിശോധിച്ച കോടതി പഴയ വിധിക്ക് സ്റ്റേ

 Sabarimala will reach the darshanam says  thippthi deshay

നല്‍കാത്തതിനാല്‍ ആ വിധി നിലനില്‍ക്കുന്നുണ്ട്. മല കയറാന്‍ വരുന്ന യുവതികള്‍ക്ക് സംരക്ഷണം നല്‍കില്ലെന്ന് ദേവസ്വം മാതൃ കടകംപള്ളി സുരേന്ദ്രന്‍ വ്യക്തമാക്കിയിരുന്നു.’ശബരിമലയില്‍ എല്ലാ പ്രായക്കാരായ സ്ത്രീകള്‍ക്കും പ്രവേശനം അനുവദിച്ച 2018 ലെ സുപ്രീം കോടതി വിധിക്ക് സ്റ്റേ അനുവദിച്ചിട്ടില്ല. അതിനാല്‍ അത് നിലനില്‍ക്കുന്നുണ്ട്. ഇപ്പോള്‍ സംസ്ഥാന സര്‍ക്കാര്‍ പറയുന്നത് ശബരിമലയില്‍ പ്രവേശിക്കണമെങ്കില്‍ യുവതികള്‍ കോടതി ഉത്തരവുമായി വരണമെന്നാണ്. എന്റെ കൈയ്യില്‍ വിധിപ്പകര്‍പ്പുണ്ട്. നാളെ ഞാന്‍ ശബരിമലയിലേക്ക് വരും. എന്ത് സംഭവിച്ചാലും പൂര്‍ണ്ണ ഉത്തരവാദിത്തം സംസ്ഥാന സര്‍ക്കാരിനാണ്,’ തൃപ്തി ദേശായി വ്യക്തമാക്കി. കൂടാതെ, ശബരിമലയില്‍ എത്തുന്ന സ്ത്രീകള്‍ക്ക് സംരക്ഷണം നല്‍കേണ്ട ആവശ്യമില്ല. എന്നാല്‍ അവിടെ തമ്ബടിച്ചിരിക്കുന്ന, ഈ വിധി നടപ്പാക്കരുതെന്ന് പറയുന്ന ആളുകള്‍ ആക്രമിക്കാന്‍ സാധ്യതയുള്ളതിനാലാണ് സംരക്ഷണം നല്‍കേണ്ടത്.

 Sabarimala will reach the darshanam says  thippthi deshay

ഇപ്പോഴും 2018 ലെ വിധി നിലനില്‍ക്കുന്നുവെന്ന് വ്യക്തമാണ്. എന്നാല്‍ ദേവസ്വം ബോര്‍ഡും സംസ്ഥാന സര്‍ക്കാരും സ്വീകരിച്ചിരിക്കുന്ന നിലപാട് അംഗീകരിക്കാനാവില്ലെന്നും തൃപ്തി ദേശായി കൂട്ടിച്ചേര്‍ത്തു. അതേസമയം, ശബരിമല വിഷയത്തില്‍ പുനഃപരിശോധനാ വിഷയങ്ങള്‍ സുപ്രീം കോടതി വിശാല ബെഞ്ചിന് വിട്ടതിനാല്‍ യുവതി പ്രവേശന വിധി നടപ്പിലാക്കേണ്ടതില്ലെന്ന് സര്‍ക്കാരിന് നിയമോപദേശം ലഭിച്ചിരുന്നു. എന്നാല്‍ വിധിയില്‍ വിധിയില്‍ സ്റ്റേ ഇല്ലാത്തതിനാല്‍ സര്‍ക്കാരിന് മുന്നില്‍ വെല്ലുവിളികളുണ്ട്. ശബരിമലയില്‍ എത്തുന്ന സ്ത്രീകള്‍ക്ക് സംരക്ഷണം നല്‍കേണ്ട ആവശ്യമില്ല. എന്നാല്‍ അവിടെ തമ്പടിച്ചിരിക്കുന്ന, ഈ വിധി നടപ്പാക്കരുതെന്ന് പറയുന്ന ആളുകളുണ്ട്. അവര്‍ സ്ത്രീകളെ അക്രമിക്കാന്‍

 Sabarimala will reach the darshanam says  thippthi deshay

സാധ്യതയുണ്ട്. അതില്‍ നിന്നാണ് സംരക്ഷണം വേണ്ടത്. സുപ്രീംകോടതി വന്നതിന് പിന്നാലെ കഴിഞ്ഞ വര്‍ഷവും ശബരിമലയില്‍ ദര്‍ശനം നടത്താന്‍ ഭൂമാതാ ബ്രിഗ്രേഡ് നേതാവായ ത‍ൃപ്തി ദേശായി കേരളത്തില്‍ എത്തിയിരുന്നു. എന്നാല്‍ ഇതിനെ തുടര്‍ന്ന് വന്‍ പ്രതിഷേധം ഉയര്‍ന്നപ്പോള്‍ ദര്‍ശനം നടത്താന്‍ സാധിക്കാതെ തൃപ്തി മടങ്ങി പോകുകയായിരുന്നു. അതേസമയം, തൃപ്തി ദേശായിയെപ്പോലുള്ള ആക്ടിവിസ്റ്റുകള്‍ക്ക് ശക്തി പ്രകടിപ്പിക്കാനുള്ള സ്ഥലമല്ല ശബരിമല എന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ശബരിമലിയില്‍ ദര്‍ശനം നടത്തണമെന്നുള്ള വിശ്വാസവും ഭരണഘടനയും സംബന്ധിച്ച കാര്യങ്ങളില്‍ വിശാല ബെഞ്ചില്‍ നിന്ന് തീരുമാനം വരുന്നത് വരെ ശബരില സ്ത്രീപ്രവേശന വിധിക്കെതിരായി സമര്‍പ്പിച്ച ഹര്‍ജികള്‍ പരിഗണിക്കുന്നത് മാറ്റിവെന്ന തീരുമനത്തിലായിരുന്നു വ്യാഴാഴ്ച്ച സുപ്രീം കോടതി എത്തിയത്. നിലവിലെ വിധിക്ക് സ്റ്റേ ഉണ്ടോ എന്നത് വ്യക്തമാക്കാതെയായിരുന്നു കോടതി തീരുമാനം.യുവതികള്‍ സുപ്രീം കോടതിയിൽ നിന്ന് അനുകൂല ഉത്തരവുമായി വരട്ടെയെന്നും മന്ത്രി അഭിപ്രായപ്പെട്ടു.