ആദ്യ ശമ്ബളവും വാങ്ങി വീട്ടിലേക്ക് പോകും വഴി ആയിരുന്നു അപകടം …!!

കൊറോണ പ്രധിരോധ പ്രവർത്തനത്തിൽ ആദ്യ ശമ്പളം വാങ്ങി വീട്ടിലേക്ക് പോയ നഴ്‌സ് അപകടത്തിൽ മരിച്ചു. രണ്ടാഴ്ചയോളം ഐസൊലേഷന്‍ വാര്‍ഡിലെ സേവനത്തിനുള്ള വേതനം വാങ്ങി മടങ്ങുമ്പോഴാണ് കുന്നംകുളം താലൂക്ക് ആശൂപതപത്രിയിലെ താത്കാലിക നഴ്സ് ആഷിഫ് അപകടത്തില്‍പ്പെടുന്നത്.…

ashif

കൊറോണ പ്രധിരോധ പ്രവർത്തനത്തിൽ ആദ്യ ശമ്പളം വാങ്ങി വീട്ടിലേക്ക് പോയ നഴ്‌സ് അപകടത്തിൽ മരിച്ചു. രണ്ടാഴ്ചയോളം ഐസൊലേഷന്‍ വാര്‍ഡിലെ സേവനത്തിനുള്ള വേതനം വാങ്ങി മടങ്ങുമ്പോഴാണ് കുന്നംകുളം താലൂക്ക് ആശൂപതപത്രിയിലെ താത്കാലിക നഴ്സ് ആഷിഫ് അപകടത്തില്‍പ്പെടുന്നത്. എഫ്സിഐ യിൽ നിന്ന് അരി കയറ്റിയ വന്ന ലോറിയാണ് ഇടിച്ചാണ് അപകടം. വെള്ളിയാഴ്ച ഉച്ചയോടെയാണ് അപകടമുണ്ടായത്. മുളങ്കുന്നത് കാവിൽ നിന്നും വന്ന ലോറി നിയന്ത്രണം തെറ്റി ബൈക്കിൽ പാഞ്ഞു കയറുകയായിരുന്നു, ഇരുപത്തിമൂന്നു വയസ്സായിരുന്നു ആഷിഫിന്.

താലൂക്ക് ആശുപത്രിയില്‍ ആദ്യ വൈറസ് ബാധ സ്ഥിരീകരിച്ചയാളെ മെഡിക്കല്‍ കോളേജിലെത്തിക്കാനും തിരിച്ചുവന്നപ്പോള്‍ വാഹനം അണുവിമുക്തമാക്കാനും മുന്നിലുണ്ടായിരുന്ന ജീവനക്കാരനായിരുന്നു ആഷിഫ്. ദേശീയ ആരോഗ്യ ദൗത്യത്തിന് കീഴിൽമാര്‍ച്ച് 16നാണ് ആഷിഫ് താലൂക്ക് ആശുപത്രിയില്‍ ജോലിയില്‍ പ്രവേശിക്കുന്നത്, ആഷിഫ് ജോലിയിൽ മടി കാണിച്ചിരുന്നില്ല എന്നും ആശുപത്രി അധികൃതർ പറയുന്നു.

ആഷിഫിന്റെ മരണത്തിൽ മന്ത്രി ശൈലജ അനുശോദനം അറിയിച്ചു, മന്ത്രിയുടെ ഫേസ്ബുക് പോസ്റ്റ് ഇങ്ങനെ ….

കുന്നംകുളം താലൂക്ക് ആശുപത്രിയിൽ ദേശീയ ആരോഗ്യ ദൗത്യത്തിന് കീഴിൽ കൊറോണ ഐസൊലേഷൻ വാർഡിൽ ജോലി ചെയ്തുകൊണ്ടിരുന്ന നഴ്സ് ആഷിഫിന്റെ അപകടമരണം ഏറെ വേദനയുണ്ടാക്കുന്നു. കൊറോണ പ്രതിരോധ പ്രവർത്തനത്തിന്റെ ഭാഗമായി രണ്ടാഴ്ചയോളം ഐസൊലേഷൻ വാർഡിൽ മാതൃകാപരമായി പ്രവർത്തിച്ച ആഷിഫിന്റെ വേർപാടിൽ ബന്ധുക്കൾക്കും സഹപ്രവർത്തകർക്കും ഉണ്ടായ ദുഃഖത്തിൽ പങ്കുചേരുന്നു.
ആദരാഞ്ജലികൾ.

https://www.facebook.com/kkshailaja/posts/2927447534009875