എന്തിനാണ് ദുൽഖറിനോട് മത്സരം! നിങ്ങൾ മനസിൽ കാണുന്നതുപോലെയല്ല നടന്മാർ അങ്ങോട്ടും ഇങ്ങോട്ടും പെരുമാറുന്നത്, ടോവിനോ തോമസ്  

മലയാള സിനിമയിലെ പ്രേഷക പ്രിയങ്കരനായ ടോവിനോ തോമസ് ഇപ്പോൾ സിനിമ രംഗത് മത്സരത്തെ കുറിച്ച് പറയുന്ന അഭിമുഖമാണ് ഇപ്പോൾ കൂടുതൽ ശ്രെദ്ധ ആകുന്നത്, തന്റെ പുതിയ ചിത്രമായ അന്വേഷിപ്പിൻ കണ്ടെത്തും എന്ന ചിത്രത്തിന്റെ ഭാഗമായ…

മലയാള സിനിമയിലെ പ്രേഷക പ്രിയങ്കരനായ ടോവിനോ തോമസ് ഇപ്പോൾ സിനിമ രംഗത് മത്സരത്തെ കുറിച്ച് പറയുന്ന അഭിമുഖമാണ് ഇപ്പോൾ കൂടുതൽ ശ്രെദ്ധ ആകുന്നത്, തന്റെ പുതിയ ചിത്രമായ അന്വേഷിപ്പിൻ കണ്ടെത്തും എന്ന ചിത്രത്തിന്റെ ഭാഗമായ അഭിമുഖ്ത്തിൽ അവതാരകൻ ചോദിച്ചു മനുഷ്യ സഹജമായ ഒരു ചിന്ത ഒരാൾ പാൻ ഇന്ത്യൻ താരമാകുമ്പോൾ ഒരു മത്സരം ഉണ്ടാകില്ലേ , ഇപ്പോൾ ദുൽഖർ ഒരു പാൻ ഇന്ത്യൻ താരമാണല്ലോ എന്നായിരുന്നു  അവതാരകന്റെ ചോദ്യം

എന്നാൽ അങ്ങനെ ചിന്തിക്കുവാണെങ്കിൽ ഞാൻ ഒരു മനുഷ്യനല്ല, ഞാൻ സിനിമയിൽ വന്നത് ദുൽഖറിന്റെ എ ബി സി ഡി യിൽ ആയിരുന്നു,ഞാൻ അസിസ്റ്റന്റ് ഡയറക്ടർ ആയ സമയം,അന്ന്  മുതൽ ദുൽഖറിനെ ഞാൻ  കാണുന്നുണ്ട് ,  ദുൽഖർ ആയിരുന്നു അതിൽ നായകൻ അപ്പോൾ ഞാൻ വിചാരിച്ചാൽ മതിയോ ദുൽഖർ വിജയിക്കേണ്ട എന്ന്, കാരണം ഞാനും ആ സിനിമയുടെ ഭാഗമാണ്, ഞാൻ എന്തിനാണ് ദുല്ഖറിനോട് മത്സരിക്കുന്നത് , നിങ്ങൾ സിനിമയിൽ കാണുന്നതുപോലെ അല്ല നടന്മാർ അങ്ങോട്ടും, ഇങ്ങോട്ടും പെരുമാറുന്നത്,

അവർ സിനിമയിലെ പോലെ തല്ലുകൂടൽ ആയിരിക്കും എന്നാണ് നിങ്ങളുടെ ചിന്ത, അതെല്ലാം നിങ്ങളുടെ ഭാവന ആണ്, ചിലപ്പോൾ നിങ്ങൾ നടന്മാർക്ക് വേണ്ടി തല്ലുകൂടുമായിരിക്കും, പക്ഷെ ഞങ്ങൾ അങ്ങനെയല്ല, ഞങ്ങൾ തമ്മിൽ കാണുമ്പൊൾ ഞങ്ങൾക്ക് പങ്ക് വെക്കാൻ വേറെ പല കാര്യങ്ങൾ ഉണ്ട്,  ഞങ്ങൾക്ക് അങ്ങനെ ഒരു അസൂയയും ഇല്ല   ടോ വിനോ പറയുന്നു.