മോഹൻലാൽ ചിത്രമായ ‘വാലിബനെ’ പിന്നിലാക്കുമോ  ഈ മമ്മൂട്ടി ചിത്രം!  മികച്ച സ്ക്രീൻ കൗണ്ടോടെ ഭ്രമയുഗം 

വിദേശ രാജ്യങ്ങളിൽ ഇപ്പോൾ മികച്ച രീതിയിലാണ് സ്ക്രീൻ കൗണ്ടുകൾ ഉള്ള ചിത്രങ്ങൾ ആഗോള തലത്തിൽ റിലീസ് ചെയ്യപ്പെടുന്നത്, അതിന് ഉത്തമ ഉദാഹരണം ആണ് മോഹൻലാൽ ചിത്രമായ മലൈക്കോട്ടൈ വാലിബൻ, മലയാള സിനിമയിൽ ആദ്യമായാണ് വാലിബന്റെ…

വിദേശ രാജ്യങ്ങളിൽ ഇപ്പോൾ മികച്ച രീതിയിലാണ് സ്ക്രീൻ കൗണ്ടുകൾ ഉള്ള ചിത്രങ്ങൾ ആഗോള തലത്തിൽ റിലീസ് ചെയ്യപ്പെടുന്നത്, അതിന് ഉത്തമ ഉദാഹരണം ആണ് മോഹൻലാൽ ചിത്രമായ മലൈക്കോട്ടൈ വാലിബൻ, മലയാള സിനിമയിൽ ആദ്യമായാണ് വാലിബന്റെ വൈഡ് റിലീസ്, ഒരേ സമയം 9  രാജ്യങ്ങളിൽ ആയിരുന്നു ഈ ചിത്രത്തിന്റെ ഓവർസീസ് റിലീസ്, ഇപ്പോൾ ഈ ട്രെൻഡ് തന്നെയാണ് മമ്മൂട്ടി ചിത്രമായ ഭ്രമയുഗം ഏറ്റെടുക്കുന്നത്. ആഗോള തലത്തില്‍ മികച്ച സ്ക്രീന്‍ കൗണ്ടോടെ റിലീസിന് തയ്യാറെടുക്കുകയാണ്  മമ്മൂട്ടി ചിത്രവും.

രാഹുല്‍ സദാശിവന്‍    സംവിധാനം ചെയ്യുന്ന ചിത്രമാണ്  ഭ്രമയുഗ൦  , ഗൾഫ് രാജ്യങ്ങൾക്ക് പുറമെ  യുകെ, ഫ്രാന്‍സ്, ജോര്‍ജിയ തുടങ്ങി രാജ്യങ്ങളില്‍ ചിത്രത്തിന്റെ തീയറ്റർ  ചാര്‍ട്ടിംഗ് ആരംഭിച്ചിട്ടുണ്ട്. യുകെയിലും യൂറോപ്പിലും ഒരു മമ്മൂട്ടി ചിത്രത്തിന് ലഭിക്കുന്ന ഏറ്റവും മികച്ച റിലീസ് ആയിരിക്കും ഭ്രമയു​ഗത്തിനെന്ന് യൂറോപ്പ് ഡിസ്ട്രിബ്യൂട്ടര്‍മാരായ 4 സീസണ്‍സ് ക്രിയേഷന്‍സ് അറിയിച്ചു. കഴിഞ്ഞ ദിവസമാണ്  ഈ  ചിത്രത്തിന്റെ സെൻസറിങ് പൂർത്തിയായതും ചിത്രത്തിന്   യുഎ  സർട്ടിഫിക്കറ്റ ലഭി ച്ചതും

ഈ ചിത്രം പ്രൊമോഷണല്‍ മെറ്റീരിയലുകളിലൂടെ സിനിമാപ്രേമികള്‍ക്കിടയില്‍ വലിയ കൗതുകം സൃഷ്ടിക്കാൻ കഴിഞ്ഞിട്ടുണ്ട് .സിനിമയുടെ ഒറിജിനൽ സൗണ്ട് ട്രാക്കും കഴിഞ്ഞ ദിവസം  റിലീസ് ചെയ്യ്തിരുന്നു, ഹൊറർ ത്രില്ലറിൽ ചെയ്യുന്ന ഈ ചിത്രം ഒരു ബ്ലാക്ക് ആൻഡ് വൈറ്റ് മോഡിലാണ് ചിത്രീകരിച്ചത്, അങ്ങനെ ആണെങ്കിൽ ഇത് ശരിക്കും ഒരു പുതുമ തന്നെ എന്നാണ് പ്രേക്ഷകർ പറയുന്നത്