ടൊവിനോ തോമസിന്റെ ‘ഐഡന്റിറ്റി’ സെപ്തംബറിൽ ആരംഭിക്കും!!

ടൊവിനോ തോമസ് നായകനായി എത്തുന്ന പുതിയ ചിത്രമായ ‘ഐഡന്റിറ്റി’യുടെ ചിത്രീകരണം സെപ്തംബറിൽ ആരംഭിക്കും. ഫോറൻസിക്കിന്റെ മികച്ച വിജയത്തിനുശേഷം സംവിധായകൻ അഖിൽ പോൾ – അനസ്ഖാൻ, നിർമ്മാതാവ് രാജു മല്യത്ത് ടൊവിനോ തോമസ് എന്നിവർ ഒരുമിക്കുന്ന…

ടൊവിനോ തോമസ് നായകനായി എത്തുന്ന പുതിയ ചിത്രമായ ‘ഐഡന്റിറ്റി’യുടെ ചിത്രീകരണം സെപ്തംബറിൽ ആരംഭിക്കും. ഫോറൻസിക്കിന്റെ മികച്ച വിജയത്തിനുശേഷം സംവിധായകൻ അഖിൽ പോൾ – അനസ്ഖാൻ, നിർമ്മാതാവ് രാജു മല്യത്ത് ടൊവിനോ തോമസ് എന്നിവർ ഒരുമിക്കുന്ന സിനിമയാണിത്. അഖിൽ പോളും അനസ് ഖാനും ചേർന്ന് തിരക്കഥ എഴുതി സംവിധാനം ചെയ്ത് 2020ൽ റിലീസ് ചെയ്ത ചിത്രമാണ് ഫോറൻസിക്.

 

മഡോണ സെബാസ്റ്റ്യൻ ആണ് ചിത്രത്തിലെ നായിക. രാഗം മൂവിസിന്റെ ബാനറിൽ രാജു മല്യത്ത് സെഞ്ച്വറി കൊച്ചുമോനുമായി ചേർന്നാണ് സിനിമയുടെ നിർമ്മാണം.ആക്ഷൻ ത്രില്ലർ വിഭാഗത്തിൽ ബിഗ് ബഡ്ജറ്റിൽ ഒരുങ്ങുന്ന ചിത്രത്തിൽ വൻ താരനിര അണിനിരക്കുന്നുണ്ട്. ചിത്രത്തിന്റെ പ്രധാന ലൊക്കേഷൻ എറണാകുളം, ബംഗളൂരു, മൗറീഷ്യസ് എന്നിവിടങ്ങളാണ്.

 

അതേസമയം അജയന്റെ രണ്ടാം മോഷണമാണ് ടൊവിനോ തോമസിന്റെതായി റിലീസിനൊരുങ്ങുന്ന സിനിമ. നവാഗതനായ ഡാർവിൻ കുര്യാക്കോസ് സംവിധാനം ചെയ്യുന്ന അന്വേഷിപ്പിൻ കണ്ടെത്തും പൂർത്തിയാക്കിയ ടൊവിനോ തോമസ് ലാൽ ജൂനിയർ സംവിധാനം ചെയ്യുന്ന നടികർ തിലകത്തിൽ ആണ് ഇനി അഭിനയിക്കുക. ഈ മാസം ചിത്രീകരണം ആരംഭിക്കാനാണ് ഒരുങ്ങുന്നത്. പദ്മിനി ആണ് മഡോണ സെബാസ്റ്റ്യൻ നായികയായി റിലീസിന് ഒരുങ്ങുന്ന ചിത്രം.