ടൊവിനോ ചിത്രം ‘ഡിയര്‍ ഫ്രണ്ട്’ ഒടിടിയിലേക്ക്; റിലീസ് തീയതി പ്രഖ്യാപിച്ചു

ടൊവിനോ തോമസ് നായകനായി എത്തുന്ന ഡിയര്‍ ഫ്രണ്ട് എന്ന ചിത്രത്തിന്റെ ഒടിടി റിലീസ് തീയതി പ്രഖ്യാപിച്ചു. നെറ്റ്ഫ്‌ലിക്‌സിലൂടെ ജൂലൈ 10നാണ് ചിത്രം പ്രേക്ഷകരിലേക്ക് എത്തുക. അയാള്‍ ഞാനല്ല എന്ന സിനിമക്ക് ശേഷം വിനീത് കുമാര്‍…

ടൊവിനോ തോമസ് നായകനായി എത്തുന്ന ഡിയര്‍ ഫ്രണ്ട് എന്ന ചിത്രത്തിന്റെ ഒടിടി റിലീസ് തീയതി പ്രഖ്യാപിച്ചു. നെറ്റ്ഫ്‌ലിക്‌സിലൂടെ ജൂലൈ 10നാണ് ചിത്രം പ്രേക്ഷകരിലേക്ക് എത്തുക. അയാള്‍ ഞാനല്ല എന്ന സിനിമക്ക് ശേഷം വിനീത് കുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണിത്.ജൂണ്‍ 10നായിരുന്നു ഡിയര്‍ ഫ്രണ്ട് തിയറ്ററുകളില്‍ എത്തിയത്. ടൊവിനോയെക്കൂടാതെ ദര്‍ശന രാജേന്ദ്രന്‍, അര്‍ജുന്‍ ലാല്‍, ബേസില്‍ ജോസഫ്, അര്‍ജുന്‍ രാധാകൃഷ്ണന്‍, സഞ്ജന നടരാജന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.

ഷറഫു, സുഹാസ്, അര്‍ജുന്‍ലാല്‍ എന്നിവര്‍ ചേര്‍ന്ന് തിരക്കഥയും സംഭാഷണവും നിര്‍വഹിച്ചിരിക്കുന്ന ഡിയര്‍ ഫ്രണ്ട് അഞ്ച് സുഹൃത്തുക്കളുടെ കഥയാണ്. ഷൈജു ഖാലിദ് ആണ് ഛായാഗ്രഹണം. ഹാപ്പി അവേഴ്സ് എന്റര്‍ടെയ്ന്‍മെന്റ്സ്, ആഷിഖ് ഉസ്മാന്‍ പ്രൊഡക്ഷന്‍സ് എന്നി ബാനറുകളില്‍ ഷൈജു ഖാലിദ്, സമീര്‍ താഹിര്‍, ആഷിഖ് ഉസ്മാന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.

ജസ്റ്റിന്‍ വര്‍ഗീസിന്റേതാണ് സംഗീതം. എഡിറ്റിംഗ് ദീപു ജോസഫ്. കലാസംവിധാനം ഗോകുല്‍ ദാസും മേക്കപ്പ് റോണക്സ് സേവ്യറും വസ്ത്രാലങ്കാരം മഷര്‍ ഹംസയുമാണ് നിര്‍വഹിച്ചിരിക്കുന്നത്. അനൂപ് പിള്ളയാണ് ചീഫ് അസോസിയേറ്റ് ഡയറക്ടര്‍.