Malayalam Article
പ്രണയത്തിൽ ലൈംഗികത ഒഴിവാക്കേണ്ടതൊന്നുമല്ല. പക്ഷെ, അതെപ്പൊ വേണമെന്ന് തീരുമാനിക്കാൻ നിങ്ങൾക്ക് പറ്റണം

പോൺ സൈറ്റുകൾ കണ്ടിട്ടില്ലാത്ത പെൺകുട്ടികളുണ്ടെങ്കിൽ ഒരു പ്രാവശ്യമെങ്കിലും അതിലൊന്ന് കയറി കാണണം. എന്നിട്ട്, സ്കൂൾ ഗേൾ, കോളേജ്, മല്ലൂ എന്നൊക്കെ സെർച്ച് ചെയ്ത് നോക്കണം. അപ്പൊ കിട്ടുന്ന ഭൂരിഭാഗം വീഡിയോകളും ഏതെങ്കിലുമൊരു ഒരു പെൺകുട്ടി ഏറ്റവും വിശ്വസ്തനായ ഒരാളുടെ കൂടെ ഏറ്റവും ഇന്റിമേറ്റായി നിന്ന ഏറ്റവും സ്വകാര്യ നിമിഷങ്ങളുടേതാണെന്ന് നിങ്ങൾക്ക് കാണാം. അവയെല്ലാം മനപ്പൂർവ്വമോ അല്ലാതെയോ ആ ഏറ്റവും വിശ്വസ്തന്റെ ഫോണിൽ നിന്നുമാണ് അവിടെയെത്തിയത്. ഒറിജിനലായിട്ട് ഷൂട്ട് ചെയ്ത പോൺ വീഡിയോകളേക്കാൾ ഡിമാന്റ് ഇത്തരം വീഡിയോകൾക്കാണ്. കാരണമവിടെയൊരു ഒളിഞ്ഞുനോട്ടത്തിന്റെ സുഖം മനുഷ്യന് ലഭിക്കും. തികച്ചും മനുഷ്യ സഹജമായത്.
പ്രിയങ്ക റെഡിക്ക് നീതി കിട്ടാൻ വേണ്ടിയുണ്ടായ ഹാഷ് ടാഗുകളുടെ എണ്ണത്തേക്കാൾ ആ ബലാത്സംഗ വീഡിയോ കിട്ടുമോ എന്നറിയാനായി നടന്ന സെർച്ചുകൾക്കുള്ളതായി വാർത്ത കണ്ടപ്പോളോർത്തതിതാണ്. ഇന്നലെ വരെ 80 ലക്ഷത്തിന് മുകളിലാണത്രേ സെർച്ച്. ആസിഫയുടെ വാർത്ത വന്ന സമയത്ത് പോൺ
സെർച്ചിൽ അതായിരുന്നു ഹൈലൈറ്റ്. ഓരോ പുതിയത് വരുമ്പോഴും ട്രെൻഡ് ഇങ്ങനെ മാറിക്കൊണ്ടിരിക്കും.അതിലത്ഭുതപ്പെടാനൊന്നുമില്ല. മനുഷ്യന് സദാചാരമെന്നത് അവസരങ്ങളുടെ ക്ഷാമം മാത്രമാണെന്നാർക്കാണറിയാത്തത്.
സ്വന്തം മനസാക്ഷിയോട് ചോദിച്ചാൽ ഏതൊരു സദാചാരവാദിക്കും ആ ഉത്തരം കിട്ടും. പ്രിയങ്ക, ആസിഫ സംഭവങ്ങൾ പോലുള്ള പ്ലാൻ ചെയ്ത് എക്സിക്യൂട്ട് ചെയ്യുന്ന ‘ക്രൈമു’കളെ വേഗവും ശക്തവും മാതൃകാപരവുമായ നിയമങ്ങൾ കൊണ്ട് നേരിട്ടാലേ അവ ആവർത്തിക്കാതിരിക്കൂ. അതേതൊരു മനുഷ്യനെയും പോലെ എന്റെയും ആഗ്രഹമാണ്. അതിനു വേണ്ടിയും നമുക്ക് ശ്രമിക്കാം.
പക്ഷെ പ്രിയങ്കയുടെയും ആസിഫയുടെയുമൊക്കെ പേരിലുള്ള പോൺ സെർച്ചിന്റെ കാര്യമെടുത്താൽ ആദ്യം പറഞ്ഞ ഒളിഞ്ഞുനോട്ടത്തിന്റെ സുഖത്തിനപ്പുറം മനുഷ്യനെ വച്ച് വിശദീകരിക്കാൻ പറ്റാത്ത വലിയൊരു ക്രൂരത കൂടി, വെറുപ്പിന്റെ മനോഭാവം കൂടി അവയ്ക്ക് പിന്നിലുണ്ടെന്ന് കാണാം. അങ്ങനെയുള്ളവരും നമ്മുടെയിടയിൽ തന്നെ സൗഹൃദലിസ്റ്റിലോ, ഒരു കല്യാണവീട്ടിലോ, ഒരേ ബസിലോ ഒക്കെ ഉണ്ടെന്നുള്ളിടത്താണ് നമ്മൾ ഭയക്കേണ്ടത്. ആ ഭയത്തെ പറ്റിയും ധാരാളം പേർ ഇതിനകം എഴുതിയിട്ടുണ്ട്. ഇവിടെയിപ്പൊ പോൺ സെർച്ചുകൾ ചർച്ചാ വിഷയമായതു കൊണ്ട് പെൺകുട്ടികളോടായി മറ്റൊരു കാര്യം പറയാൻ കൂടിയാണീ കുറിപ്പ്. നിങ്ങൾ പ്രണയിക്കൂ. ആത്മാർത്ഥമായി തന്നെ. പ്രണയമില്ലാതെന്ത് ജീവിതമാണ്. അങ്ങനെ പ്രണയിക്കുമ്പോൾ.
പ്രണയത്തിൽ ലൈംഗികത ഒഴിവാക്കേണ്ടതൊന്നുമല്ല. പക്ഷെ, അതെപ്പൊ വേണമെന്ന് തീരുമാനിക്കാൻ നിങ്ങൾക്ക് പറ്റണം. മായാമയൂരം സിനിമയിൽ, രേവതി മോഹൻലാലിനോട് പറയുന്ന ഒരു ഡയലോഗുണ്ട്, ‘നമ്മൾ രണ്ടുപേരും മനസുകൊണ്ടാഗ്രഹിക്കുന്ന നിമിഷം വരെ കാത്തൂടേ നരൻ..?’ എന്ന്. നരൻ പിൻമാറും.
അവിടെ സ്നേഹത്തിനപ്പുറം പരസ്പര ബഹുമാനത്തിന്റെ വലിയൊരു കെമിസ്ട്രിയാണ് വർക്ക് ചെയ്തത്. നിങ്ങളും പ്രണയത്തിൽ ആ കെമിസ്ട്രി ഉണ്ടാക്കാൻ നോക്കണം. ഇഷ്ടമില്ലെങ്കിൽ തുറന്ന് പറയണം, പറ്റില്ലാന്ന്.
ഇനി കല്യാണത്തിന് മുമ്പ് നിങ്ങൾക്കിഷ്ടമില്ലാതെ, പക്ഷെ അവന്റെ നിർബന്ധം കാരണം, ഇന്റിമസി തെളിയിക്കാൻ വേണ്ടി മാത്രമായിട്ട് സെക്സിന് സമ്മതിക്കരുത്. അതൊക്കെ സൈക്കളോജിക്കൽ മൂവുകളാണ്. അവൻ 100% തേയ്ക്കും. ഉറപ്പ്. തിരിച്ച് നിങ്ങളോടാ ഇന്റിമസി ഇല്ലാത്തത് കൊണ്ടാണീ നിർബന്ധിക്കൽ. പതുക്കെ സ്കൂട്ടായിക്കോ..
ഇനി പരസ്പരം ഇഷ്ടത്തോടെയാണെങ്കിൽ അതിൽ തെറ്റില്ല. പക്ഷെ, ഒരു കാരണവശാലും ഇതൊന്നും മൊബൈലിൽ ഷൂട്ട് ചെയ്യാൻ സമ്മതിക്കരുത്. കണ്ടിട്ട് ഞാനിപ്പൊ ഡിലീറ്റ് ചെയ്തോളാം, ഞാൻ മാത്രേ കാണൂ തുടങ്ങി എന്തൊക്കെ പഞ്ചാര വർത്താനം പറഞ്ഞാലും അപ്പൊ തന്നെ ചെപ്പാക്കുറ്റി നോക്കി പൊട്ടിച്ചേക്കണം. ഇനിയതിന് ധൈര്യമില്ലാ, ആക്രമിച്ചു കീഴടക്കുമെന്ന പേടിയുണ്ടേൽ, എന്തേലും കള്ളം പറഞ്ഞവിടുന്ന് രക്ഷപ്പെട്ടോണം. ബാത്റൂമിൽ പോയിട്ട് വരാമെന്ന് പറഞ്ഞാലും മതി. കാരണം, അവൻ ഫ്രോഡാണ്. നിങ്ങളോടുള്ളത് ആത്മാർത്ഥ സ്നേഹമാണെങ്കിൽ അവനീ ഷൂട്ടിംഗിനെ പറ്റി ചിന്തിക്കുക കൂടിയില്ല.
ഇതു വായിക്കുമ്പോ, എന്തുകൊണ്ട് പെൺകുട്ടികൾ സൂക്ഷിക്കണമെന്ന് പറയുന്നു, അവന്മാരെയല്ലേ ആദ്യം ഉപദേശിച്ച് നന്നാക്കേണ്ടതെന്ന് ചിന്തിക്കുന്നവരും കാണും. അതിനുള്ള ഉത്തരം കിട്ടാനാണ് ഒരിക്കലെങ്കിലും പോൺ സൈറ്റുകൾ നോക്കണമെന്ന് ആദ്യം പറഞ്ഞത്. അവിടെയെല്ലാം പെണ്ണിന്റെ പേരും ശരീരവും തന്നെയാണ് വിറ്റഴിക്കപ്പെടുന്നത്. വിൽക്കുന്നതും വാങ്ങുന്നതും ഭൂരിഭാഗവും ആണുങ്ങളും. ആണിന്റെ മുഖം പതിഞ്ഞിട്ടുണ്ടെങ്കിലും ആരുമതോർക്കാൻ പോണില്ലാ. ലോകം മൊത്തമെടുത്താലും അങ്ങനാണ്.
ഏറ്റവുമധികം സ്നേഹിക്കുകയും വിശ്വസിക്കുകയും ചെയ്യുന്നൊരാളിൽ നിന്നും ചതി പറ്റാതിരിക്കാൻ ശ്രദ്ധിക്കണമെന്നേ ഉദ്ദേശിച്ചിട്ടുള്ളൂ. വിശ്വാസവും സ്നേഹവുമൊക്കെ വേണം, അതിരുകവിയരുതെന്ന് മാത്രം. നിങ്ങളെ പോലെ സ്നേഹിക്കുകയും വിശ്വസിക്കുകയും ചെയ്തവർ തന്നെയാണ് ആ വീഡിയോകളിൽ ഉള്ളവരെല്ലാം. ചിലപ്പോൾ റേപ്പിനേക്കാൾ ക്രൂരമായത് ഇതാണെന്നും തോന്നിയിട്ടുണ്ട്.
Malayalam Article
വായിക്കാതെ പോകരുത് ഇതാരും, ആരെയും കരൾ അലിയിപ്പിക്കുന്ന ഒരു കുടുംബത്തിന്റെ കഥ

ഞങ്ങൾക്ക് മുന്നോട്ട് പോയെ പറ്റൂ…. നിങ്ങളിൽ ഒരാളാണ് ഞാനും.ജീവിക്കാനുള്ള പോരാട്ടത്തിലാണ് ഞാനും എന്റെ കുടുംബവും.കുറച്ച് ദിവസമായി എന്നെ അലട്ടുന്ന ഒരു ചോദ്യമാണ് ഇനി എന്ത് ചെയ്യും? എന്നത് 2017 ല് വളരെ യാദൃശ്ചികമായി അതുലെട്ടന്. ( എന്റെ husband) നടത്തിയ ബ്ലഡ് testiloode ആണ് ഹൃദയം നുറുങ്ങുന്ന ആ വാർത്ത അറിഞ്ഞത്. കോഴിക്കോട് മെഡിക്കൽ കോളജ് കിഡ്നി വാർഡിൽ ബയോപ്സി ക് അഡ്മിറ്റ് ആവുമ്പോൾ ഉള്ളിൽ എന്തോ ഒരു ഭയം എന്നെ വേട്ടയാടി.തികച്ചും യാന്ത്രികമായ ദിവസങ്ങൾ 14 ദിവസത്തെ കാത്തിരിപ്പിന് ഒടുവിൽ ബയോപ്സി റിസൾട്ട് കൊണ്ട് ഡോക്ടറുടെ അടുത്തെത്തി.
ആ മുഖത്ത് നിന്നും എനിക്കത് പെട്ടന്ന് വായിച്ചെടുക്കാം എന്തോ വലിയൊരു പ്രശ്നം എട്ടനുണ്ട്. കിഡ്നി failure. ഇരു വൃക്കകളും തിരിച്ച് കിട്ടാത്ത വിധം നശിച്ചു പോയിരിക്കുന്നു.iga nephropathy,CKD Enna അസുഖം.ഏട്ടന്റെ കൈയ്യിൽ മുറുകെ പിടിച്ച് ധൈര്യത്തോടെ നടന്നു നീങ്ങുമ്പോൾ ഞാൻ അറിഞ്ഞു എന്റെ കണ്ണുകൾ നിറഞ്ഞു ഒഴുകുന്നത്.5 വർഷം സ്നേഹിച്ച് സ്വന്തമാക്കിയ ആ കൈ ഇനി ഒരിക്കലും വിടില്ലെന്ന് ഞാൻ അന്ന് ഉറപ്പിച്ചു.ഇനിയെന്ത് എന്ന ചോദ്യം? ഭക്ഷണത്തേക്കാൽ മരുന്നിനോട് മല്ലിട്ട് കൊണ്ടുള്ള ആറ് മാസം കഴിക്കുന്നതിനേക്കൾ വേഗത്തിൽ ചർദിൽ രൂപത്തിൽ എല്ലാം പുറത്തേയ്ക്ക്.ഓടുവിൽ ഡോക്ടർ വിധി എഴുതി കിഡ്നി മാറ്റി വെയ്യ്ക്കണം എന്നലെ മുന്നോട്ട് പോവാൻ ആവു.തുടർന്ന് ഡയാലിസിസ്
തുടങ്ങി.ആദ്യം വേണ്ടത് ഡോണർ ആയിരുന്നു അവിടെ ദൈവം എന്നെ കൈപിടിച്ചു എന്റെ അച്ഛന്റെ കിഡ്നി ഏട്ടന് വയ്യ്ക്കം അതിനായി ഞങൾ കോഴിക്കോടുള്ള private ഹോസ്പിറ്റലിലേക്ക് മാറി.transplantation nte ഭാഗമായിട്ട് ടെസ്റ്റുകൾ തുടങ്ങി അച്ഛന്റെ കിഡ്നി സ്വീകരിക്കാൻ ഏട്ടനും കൊടുക്കാൻ അച്ഛനും മനസ്സും ശരീരവും കൊണ്ട് അതി വേഗം പാഞ്ഞു.
ഓരോ ടെസ്റ്റുകൾ കഴിയുംതോറും രണ്ടുപേരുടെയും ആത്മ വിശ്വാസം കൂടി വരുന്നത് ഞാൻ കണ്ടൂ.അല്ലറ്റിലും വിജയിച്ച് പൂർണ്ണ ആരോഗ്യവാനായി തെല്ലു അഹങ്കാരത്തോടെ എന്റെ മുൻപിൽ നിന്ന എന്റെ അച്ഛന്റെ മുഖം എന്നും നെഞ്ചില് പിടയുന്ന ഒരു ഓർമ്മ ആണ്. ലോകത്തിന്റെ പലകോണിൽ നിന്നും സുമനസുകൾ വഴി പണം പോലും ഞങ്ങൾക്ക് മുന്നിൽ എത്തി.ഏട്ടനെ ജീവിതത്തിലേക്ക് തിരിച്ച് പിടിക്കാനുള്ള ഓട്ടത്തിൽ ഞാൻ എന്റെ മക്കളെ പോലും മറന്ന്(മോന് 4ഉം മൊൾക് 1ഉം വയസ്)തലശ്ശേരി നഗരം എനിക്കൊരു വേദനയുള്ള ഓർമ്മയായി കാരണം എന്റെ മക്കൾ അവിടെ ആണ്.ഒന്നും എന്നെ ഉലച്ചില്ല .
28വയസ് മാത്രമുള്ള ആ മനസ്സിന്റെ ധൈര്യത്തിന് വിശ്വാസത്തിന് മുൻപിൽ ചുറ്റിലും ഉള്ള എല്ലാവരും അത്ഭുതപ്പെട്ടു.ജൂണിൽ സർജർക് date തീരുമാനമായി ഞങൾ മൂന്ന് പേരും സന്തോഷത്തോടെ കാത്തിരുന്ന ദിവസങ്ങൾ. പതറാതെ ഉള്ള ഞങ്ങളുടെ പോക് ദൈവത്തിനു പോലും ഇഷ്ടമായില്ല.തുടർന്ന് നടത്തിയ ബ്ലഡ് ടെസ്റ്റിൽ എവിടെയാ ഒരു സംശയം ഡയാലിസിസ് മേഷിനിൽ ബ്ലഡ് കട്ട പിടിക്കുന്നു.എന്തോ infection ഉണ്ടെന്ന് തോന്നിപ്പോകുന്നു.തുടർന്ന് നടത്തിയ ബ്ലഡ് ടെസ്റ്റുകൾ തെല്ലു പരിഭ്രമത്തോടെ ഡോക്ടർ ഏട്ടനെ പരിശോധിക്കുന്നത് കണ്ടപ്പോൾ അച്ഛനും ഞാനും കുറച്ച് ഭയപ്പെട്ടു. എല്ലാ ദൈവത്തെയും വിളിച്ചു.wbc count
വളരെ കൂടുതൽ ഒന്നുമില്ല എന്ന് ഡോക്ടർ ആവർത്തിച്ചു പറഞ്ഞു.പക്ഷേ ടെസ്റ്റുകൾ മാറി മാറി എഴുതി അവസാനം അത് ബോൺ മരോ ആയിരുന്നു. ദിവസങ്ങൾ തള്ളി നീക്കി എന്ത് വന്നാലും പതറാതെ മുന്നോട്ട് എന്ന് മനസ്സിനെ പറഞ്ഞു പഠിപ്പിച്ചു. ജൂൺ 23 ന് റിപ്പോർട്ട് വന്നു ഇരു വൃക്കകളും തകരാറിലായ അദ്ദേഹത്തിന് ശരീരത്തെ കാർന്നു തിന്നുന്ന ബ്ലഡ് ക്യാൻസർ ആണെന്ന് cml (chronic myeloid leukemia).ഒരു മിനുട്ട് കൊണ്ട് എല്ലാം തകർന്നപോലേ.ഡയാലിസിസ് തുടരുക കിഡ്നി മാറ്റിവെക്കൽ ഇന്ീപ്പോൾ നടക്കില്ല.തുടർന്ന് മലബാർ ക്യാൻസർ സെന്ററിൽ ചികിൽസ തുടങ്ങി.അവിടെയും എല്ലാവരെയും ഞെട്ടിച്ചത് 28 വയസ്കാരന്റെ പതറാതെ ഉള്ള മനസ്സായിരുന്നു.
കാൻസറിൽ മാറ്റം വരുമ്പോൾ കിഡ്നെ മാറ്റം തുടർന്ന് imatinib കഴിച്ചു തുടങ്ങി അദ്ദേഹത്തിന്റെ ധൈര്യത്തിന് മുൻപിൽ ക്യാൻസർ പോലും പേടിച്ച് എന്ന് എനിക്ക് തോന്നി.രോഗം പതിയെ വഴി മാറുന്നത് ഞാൻ കണ്ടൂ വീണ്ടും പ്രതീക്ഷ bcr_abl റിസൾട്ട് കണ്ട ഡോക്ടർ പോലും പറഞ്ഞു അടുത്ത റിസൾട്ട് nammuk posative മറുപടി തരുമെന്ന്.0.08 ഇല് എത്തിയിരിക്കുന്നു. പക്ഷേ എന്തിന്റെ പേരിലാണ് എന്ന് അറിയില്ല ധൈവമിങ്ങനെ ഞങ്ങളെ വേട്ടയാടുന്നത് ഈ കഴിഞ്ഞ ഒക്ടോബർ ആറിന് പൂർണ്ണ ആരോഗ്യവാനായി ഡോക്ടർമാർ പോലും പറഞ്ഞ എന്റെ അച്ഛനെ ഒരു കാറിന്റെ രൂപത്തിൽ മരണം കവർന്നെടുത്തു. (ആക്സിഡന്റ്) ജീവിതം അവസാനിപ്പിക്കാൻ തോന്നി.എന്റെ ധൈര്യം കരുത്ത് എല്ലാം ഒരു നിമിഷം കൊണ്ട് ഇല്ലാതായി. അന്ന് ആദ്യമായി തർന്ന ഏട്ടനെ ഞാൻ കണ്ടൂ. മൂന്ന് മാസം മുൻപ് കൊടുത്ത ബ്ലഡ് ടെസ്റ്റ് ന്റേ റിസൾട്ട് (bcr_abl) വാങ്ങാൻ എംസിസ് യിൽ പോയി തളർന്ന മനസ്സോടെ അന്ന് അവിടെ പോയെ.
വീണ്ടും പരീക്ഷണം0.08ഇല് നിന്നും1.09 ഇലേക് മരുന്നിനേക്കൾ വേഗത്തിൽ ശക്തിയിൽ ക്യാൻസർ അദ്ദേഹത്തെ പരജയ പെടുത്തി. ഇപ്പൊൾ ഡോക്ടർ പറയുന്നത് മജ്ജ മാറ്റിവെക്കൽ ശസ്ത്രക്രിയ നടത്താൻ ആണ്.പക്ഷേ കിഡ്നി പ്രശ്നം ഉള്ളത് കൊണ്ട് surgery നടത്താനും പറ്റില്ലെന്ന്.ക്യാൻസർ കാരണം കിഡ്നിയും മാറ്റി വെയ്യ്ക്കൻ സാധ്യമല്ല. ഞാൻ ഇങ്ങനെ ഇവിടെ എഴുതിയത് ഇത്തരത്തിലുള്ള രോഗാവസ്ഥ ഉള്ള ആരെങ്കിലും ഇത് വായിക്കാൻ ഇട ആയാൽ തുടർ ചികിത്സക്ായി വിവരം തരുമെന്ന് കരുതുന്നു. ഇതുവരെ കൈപിടിച്ച് കൂടെ നിർത്തിയ സൗഹൃദങ്ങൾക്ക് സുമനസ്സുകൾക്ക് നന്ദി
Malayalam Article
മനുഷ്യനായി പിറന്ന ആരെയും കരയിക്കുന്ന ഈ ചിത്രം കാണാതെ പോകരുത്.

സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്ന കാഴ്ചയാണ് ഇപ്പോൾ നിങൾ കാണുന്നത് അപകടത്തിൽ മരിച്ച ഇരട്ട സഹോദരനെ കാണാൻ ആശുപത്രിയിൽ നിന്നും സ്ട്രെച്ചറിൽ എത്തിയ ഇരട്ട സഹോദരൻ കണ്ടുനിന്നവരിൽ പോലും കണ്ണീരലയിച്ച കാഴ്ച .
മനുഷ്യനായി പിറന്ന ആരെയും കരയിക്കുന്ന ഈ ചിത്രം കാണാതെ പോകരുത്. 10 മിനിറ്റ് ചിലവാക്കി ഇതൊന്ന് മുഴുവനായി വായിക്കാതെ പോകരുത്. ശേഷം ഇതൊന്ന് ഷെയർ ചെയ്യാതെ പോകരുത്…അടിമാലിയിൽ ഇക്കഴിഞ്ഞ ദിവസം ഉണ്ടായ വാഹനാപകടത്തിൽ മരണപ്പെട്ട ഇരട്ടസഹോദരന്റെ മൃതദേഹം കാണാനായി ആശുപത്രിയിൽ നിന്ന് ട്രോളിയിൽ എത്തി അവസാനമായി കൂടപ്പിറപ്പിന്റെ മുഖം കാണുന്ന അതേ അപകടത്തിൽ സാരമായി പരിക്കേറ്റ് ആശുപത്രിയിൽ കഴിയുന്ന യുവാവിന്റെ ചിത്രമാണിത് !എന്തൊരു ഹൃദയഭേദകമായ രംഗമാണെന്ന് നോക്കൂ.. കുഞ്ഞുന്നാൾ മുതൽ ഒരുമിച്ച് കൈപിടിച്ചു കളിച്ചു നടന്ന, ഒന്നിച്ച് സ്കൂളിലും കോളേജിലും പോയ കൂടപ്പിറപ്പ് ഇനിയില്ല ! ഈ ദുഃഖം ജീവിതകാലം ഇനി ഈ യുവാവിന്റെയും അവന്റെ മാതാപിതാക്കളുടെയും മനസ്സിൽ നിന്ന് പോകുമോ? ഒരിക്കലുമില്ല.
ബൈക്കപകടങ്ങളിൽ കൗമാരക്കാരും യുവാക്കളും മരണപ്പെടുന്ന സംഭവങ്ങൾ ഓരോ ദിവസം ചെല്ലുന്തോറും വർധിച്ചു വരികയാണ്. ന്യൂ ജനറേഷൻ സൂപ്പർ ബൈക്കുകളിൽ കുതിച്ചുപായുന്ന കൗമാരക്കാരും യുവാക്കളും നമ്മുടെ നിരത്തുകളിലെ പതിവ് കാഴ്ചയാണ്. അപകടങ്ങളിൽ ദിനം പ്രതി കൊല്ലപ്പെടുന്നവരും മരിച്ചുപോകുന്നതിനേക്കാൾ കഷ്ടമായ നിലയിൽ ഗുരുതരമായി പരിക്കേറ്റ് ശിഷ്ടകാലം കിടക്കയിൽ തന്നെ കഴിച്ചുകൂട്ടേണ്ടി വരുന്നവരും ധാരാളം.. ഇക്കഴിഞ്ഞ ദിവസം 15 വയസ്സുള്ള സഹോദരനെയും പിന്നിലിരുത്തി അമിതവേഗതയിൽ പോയ 22 വയസ്സുകാരൻ ബസ്സിൽ ബൈക്കിടിച്ച് മരണപ്പെട്ട സംഭവം കോതമംഗലത്തും ഉണ്ടായി.. അനിയൻ ഒടിഞ്ഞു നുറുങ്ങി ആശുപത്രിയിലും ആണ്…പ്രിയപ്പെട്ട കൂട്ടുകാരെ, നിങ്ങൾക്ക് നിങ്ങളുടെ അമ്മയോടും അച്ഛനോടും കൂടപ്പിറപ്പുകളോടും അല്പമെങ്കിലും സ്നേഹമോ ആത്മാർത്ഥതയോ ഉണ്ടോ? ഉണ്ടെങ്കിൽ ഇങ്ങനെ അമിത വേഗത്തിൽ വാഹനം ഓടിക്കാൻ നിങ്ങൾ തയ്യാറാകുമോ?നിങ്ങളെ വളർത്തി വലുതാക്കി ഇത്രയുമാക്കാൻ നിങ്ങളുടെ അമ്മയും അച്ഛനും എത്രമാത്രം കഷ്ടപ്പെട്ടിട്ടുണ്ട് എന്ന് ഒരു നിമിഷമെങ്കിലും നിങ്ങൾ ഒന്ന് ചിന്തിച്ചു നോക്കിയിട്ടുണ്ടോ?
നിങ്ങളെ ഗർഭം ധരിച്ച കാലം മുതൽ തുടങ്ങിയതാണ് അമ്മയുടെ കഷ്ടപ്പാടുകൾ. ഗർഭകാലത്ത് ആദ്യത്തെ മൂന്നുമാസക്കാലം നീണ്ടുനിൽക്കുന്ന തുടർച്ചയായി ഛർദ്ദി മുതൽ ഗർഭസ്ഥശിശുവിന്റെ വളർച്ച അനുസരിച്ച് എന്തൊക്കെ ബുദ്ധിമുട്ടുകളെന്നോ അവർ സഹിച്ചത്. പിന്നീട് നിങ്ങളെ പ്രസവിച്ചപ്പോൾ സഹിച്ച വേദനയും മറ്റ് കഷ്ടതകളും ! പ്രസവവേദനക്ക് തുല്യമായ മറ്റൊരു വേദന ഇല്ലെന്നാണ് പറയുന്നത്. ഒരു ചെറിയ പല്ലുവേദനയോ വയറുവേദനയോ വന്നാൽ അലറിക്കരഞ്ഞു ആളെകൂട്ടുന്ന നിങ്ങൾക്ക് നിങ്ങൾ പിറക്കുന്ന സമയത്ത് നിങ്ങളുടെ അമ്മ സഹിച്ച വേദനയുടെ തീവ്രത ഒന്ന് ചിന്തിച്ചു നോക്കാൻ കഴിയുമോ? എന്നിട്ടാണോ നിങ്ങൾ നിങ്ങളുടെ അമ്മയോട് ഇങ്ങനെ നന്ദികേട് കാണിക്കുന്നത്??നിങ്ങൾ ഉണ്ടായിക്കഴിഞ്ഞാൽ ചുരുങ്ങിയത് ആദ്യത്തെ മൂന്നോ നാലോ വർഷം ഒരു രാത്രി പോലും നിങ്ങളുടെ അമ്മ നന്നായി ഉറങ്ങിയിട്ടില്ല എന്നത് നിങ്ങൾ അറിഞ്ഞിട്ടുണ്ടോ? ഒരു വട്ടമെങ്കിലും രാത്രി രണ്ട് മണിക്കോ മൂന്നു മണിക്കോ നല്ല ഉറക്കത്തിൽ നിന്ന് ആരെങ്കിലും നിങ്ങളെ വിളിച്ചുണർത്തിയാൽ എന്തായിരിക്കും നിങ്ങളുടെ പ്രതികരണം ! തീർച്ചയായും നിങ്ങൾക്ക് സഹിക്കാനാകാത്ത കോപം വരും അല്ലേ? അപ്പോൾ മൂന്നോ നാലോ വർഷം നിങ്ങൾക്ക് വേണ്ടി ഉറക്കം കളഞ്ഞ നിങ്ങളുടെ അമ്മയോട് എന്താ നിങ്ങൾക്ക് സ്നേഹവും നന്ദിയും കടപ്പാടും ഇല്ലാത്തത്?
നിങ്ങൾ സ്കൂളിൽ പോകാൻ തുടങ്ങിയാലോ? അതിരാവിലെ നാലുമണിക്കോ അഞ്ചു മണിക്കോ ഒക്കെ ഉണർന്ന് നിങ്ങൾക്ക് പ്രഭാതഭക്ഷണം കഴിക്കാൻ ഇഷ്ടമുള്ള പലഹാരവും ചായയും ഉണ്ടാക്കുന്നതുമുതൽ അവരുടെ കഷ്ടപ്പാട് ആരംഭിക്കുന്നു ! ചായയും പലഹാരവും ഉണ്ടാക്കണം, നിങ്ങൾക്കുള്ള ഉച്ച ഭക്ഷണം ചോറും ഇഷ്ടപ്പെട്ട കറിയും ഉണ്ടാക്കി ലഞ്ച് ബോക്സിൽ പാക്ക് ചെയ്യണം. നിങ്ങളെ വിളിച്ചുണർത്തി പല്ല് തേപ്പിച്ചു കുളിപ്പിച്ച് ഭക്ഷണം കഴിപ്പിച്ച് അലക്കി തേച്ച യൂണിഫോം ഇടുവിച്ച് സ്കൂൾ ബസ്സിൽ കയറ്റി വിടുന്നു. വൈകിട്ട് നിങ്ങൾ സ്കൂൾ വിട്ടു വന്നാൽ കാപ്പിയും ഇഷ്ടമുള്ള പലഹാരങ്ങളും ഉണ്ടാക്കി നിങ്ങളെ ഊട്ടുന്നു. നിങ്ങളെ പഠിപ്പിക്കുന്നു. ഹോം വർക്ക് ചെയ്യിക്കുന്നു. അത്താഴം ഉണ്ടാക്കി കഴിപ്പിച്ച് നിങ്ങളെ കിടത്തിയുറക്കിയിട്ട് എന്തെങ്കിലും കഴിച്ചെന്ന് വരുത്തി അടുക്കളയിലെ ബാക്കി ജോലികൾ തീർത്ത് നിങ്ങളുടെ മാതാവ് കിടക്കുമ്പോൾ സമയം രാത്രി പതിനൊന്ന് പതിനൊന്നര ആയിട്ടുണ്ടാവും. പിറ്റേന്ന് വീണ്ടും നാലുമണിക്കോ നാലരമണിക്കോ എഴുന്നേറ്റ് ഇതേ ദിനചര്യ തുടരുന്നു..
ഹൈസ്കൂളിലോ കോളേജിലോ ഒക്കെ എത്തിയാലും നിങ്ങൾ സ്വയം കുളിച്ചുകൊള്ളും, ഭക്ഷണം സ്വന്തമായി കഴിച്ചുകൊള്ളും എന്നതൊഴിച്ചാൽ ബാക്കി അമ്മയുടെ കഷ്ടപ്പാടുകൾ ഒക്കെ ഒരേപോലെ തന്നെ.. അല്ലേ?
അച്ഛനാണെങ്കിലോ ! രാപ്പകൽ അധ്വാനിച്ച് നിങ്ങൾക്ക് ആവശ്യമുള്ള ഭക്ഷണത്തിനും വസ്ത്രത്തിനും മറ്റ് സൗകര്യങ്ങൾക്കും ആയുള്ള പണം ഉണ്ടാക്കുന്നു. ചിലർ വിദേശത്ത് കിടന്ന് പൊള്ളിപ്പോകുന്ന വെയിലിലും ചൂടിലും ചോര നീരാക്കി മക്കളെ നന്നായി വളർത്താനുള്ള പണം ഉണ്ടാക്കുന്നു. നിങ്ങൾ ചോദിക്കുന്ന ഏറ്റവും പുതിയ ഫാഷനിലുള്ള വസ്ത്രങ്ങളും ചെരിപ്പുകളും വാച്ചുകളും മൊബൈൽ ഫോണും ഏറ്റവും പുതിയ മോഡൽ സൂപ്പർ ബൈക്കും അങ്ങനെ ചോദിക്കുന്നതെന്തും വാങ്ങി നൽകുന്നു. നിങ്ങളുടെ സന്തോഷത്തിന് വേണ്ടി അവർ പാതി വയർ ഉണ്ണുന്നു. വാങ്ങി വർഷങ്ങൾ പിന്നിട്ട വസ്ത്രങ്ങൾ നരച്ചു പിഞ്ഞിയിട്ടും വീണ്ടും വീണ്ടും ഉപയോഗിക്കുന്നു.
അച്ഛൻ ഗൾഫിൽ ജോലി ചെയ്യുന്ന വീടുകളിൽ മക്കൾ എല്ലാ സൗഭാഗ്യങ്ങളും അനുഭവിക്കുമ്പോൾ മരുഭൂമിയിൽ കിടക്കുന്ന അച്ഛന്റെ അവസ്ഥ എന്താണെന്ന് ആരെങ്കിലും ചിന്തിച്ചുനോക്കാറുണ്ടോ? കമ്പനി മെസ്സിൽ നിന്ന് കൊടുക്കുന്ന കടിച്ചാൽ മുറിയാത്ത ഖുബ്ബൂസ് എന്ന ഗോതമ്പ് റൊട്ടിയും പരിപ്പ് കറിയും ആയിരിക്കും മിക്കവാറും 3 നേരവും അവരുടെ ഭക്ഷണം ! അത് കഴിച്ച് വായ തഴമ്പിക്കുമ്പോഴും അടുത്തുള്ള കഫ്തീരിയകളിൽ നിന്ന് കൊതിപ്പിക്കുന്ന സാൻഡ് വിച്ചുകളുടെയും ഷവർമയുടേയും അൽഫഹം, മട്ടൻ മന്തി, അൽബൈക്ക് ബ്രോസ്റ്റഡ് ചിക്കൻ എന്നിവയുടേയുമൊക്കെ കൊതിപ്പിക്കുന്ന ഗന്ധം നിങ്ങൾക്ക് വേണ്ടി അവർ അവഗണിക്കുന്നു. ഒരുനേരം വെളിയിൽ നിന്ന് ഭക്ഷണം കഴിച്ചാൽ ചിലവാകുന്ന ആ പൈസ ഉണ്ടെങ്കിൽ അതുകൂടി നാട്ടിലേക്ക് അയക്കാമല്ലോ എന്ന് കരുതുന്ന പ്രവാസികളാണ് ഗൾഫിൽ 99% പേരും !! അവർ ചോര നീരാക്കി ഗൾഫിൽ നിന്നയക്കുന്ന പൈസ യാതൊരു മനസ്സാക്ഷിയുമില്ലാതെ ബ്രാൻഡഡ് വസ്ത്രങ്ങളും പാദരക്ഷകളും വാച്ചുകളും മൊബൈൽ ഫോണുകളും ഒക്കെ വാങ്ങി ധൂർത്തടിക്കുന്നതും പോരാഞ്ഞിട്ട് നിങ്ങളുടെ നല്ല ഭാവി മാത്രം സ്വപ്നം കണ്ടിരിക്കുന്ന അവരെ നിലയില്ലാത്ത സങ്കടക്കയത്തിലേക്ക് കൂടി ചവിട്ടി താഴ്ത്തണോ?? ഒരല്പം ദയ അവരോട് കാണിച്ചുകൂടെ?
അശ്രദ്ധമായി അമിതവേഗതയിലോ മറ്റോ വാഹനം ഓടിച്ച് ഒരു അപകടത്തിലോ മറ്റോ ഒരു ദിവസം നിങ്ങൾ അങ്ങ് ഇല്ലാതായാൽ ഉള്ള അവസ്ഥ, അത് നിങ്ങളുടെ മാതാപിതാക്കളിലും കൂടപ്പിറപ്പുകളിലും ഉണ്ടാക്കുന്ന ശൂന്യത എത്ര ഭീകരമായിരിക്കും എന്ന് ഒന്നാലോചിച്ച് നോക്കൂ.. മാതാപിതാക്കളുടെ ജീവിതത്തിലെ മുഴുവൻ സന്തോഷവുമാണ് നിങ്ങൾ ഒരു നിമിഷത്തിലെ ആവേശം കാരണം ചെയ്യുന്ന പ്രവർത്തിയിലൂടെ തല്ലിക്കെടുത്തുന്നത് ! നിങ്ങൾ വളർന്ന് വലുതായി നന്നായി പഠിച്ചു ഒരു നല്ല ജോലി സമ്പാദിച്ചാൽ തങ്ങളുടെ കഷ്ടപ്പാടുകൾക്ക് ഒരു അറുതി ആകുമല്ലോ എന്ന ഒരേ പ്രതീക്ഷയിൽ ജീവിതം മുന്നോട്ട് കൊണ്ടുപോകുന്ന ആ പാവങ്ങളെ എന്തിന് ഇങ്ങനെ കൊല്ലാക്കൊല ചെയ്യുന്നു നിങ്ങൾ !!ഇത് വായിക്കുന്ന നിങ്ങൾ അമിതവേഗതയിൽ വാഹനം ഓടിക്കുന്നയാളാണോ? അങ്ങനെയെങ്കിൽ നിങ്ങളാണ് ഒരു ദിവസം പെട്ടെന്ന് അങ്ങ് ഇല്ലാതാകുന്നത് എന്ന് സങ്കൽപ്പിക്കുക. എന്തായിരിക്കും നിങ്ങളുടെ വീട്ടിലെ അവസ്ഥ ! വീട്ടിലെ നിങ്ങളുടെ ഓർമ്മകൾ ഉണർത്തുന്ന ഓരോ വസ്തുക്കൾ കാണുമ്പോഴും പൊട്ടിക്കരയുന്ന അമ്മയും അച്ഛനും കൂടപ്പിറപ്പുകളും ! നിങ്ങൾ ഉപയോഗിച്ചിരുന്ന വസ്ത്രങ്ങൾ, ചെരുപ്പുകൾ അങ്ങനെ നിങ്ങളുടെ ഓരോ ഓർമ്മകളും എത്രമാത്രം ഹൃദയഭേദകമായിരിക്കും അവർക്ക് ! അല്ലേ? ഒന്ന് കണ്ണടച്ചിരുന്ന് ചിന്തിച്ചു നോക്കൂ… എന്താ ശരിയല്ലേ?നിങ്ങളുടെ കൈപിടിച്ച് നടന്ന നിങ്ങളുടെ കൂടപ്പിറപ്പുകൾ നിങ്ങളുടെ വിയോഗം എങ്ങനെ സഹിക്കും ! നിങ്ങളുടെ ഇളയ കൂടപ്പിറപ്പുകൾക്ക് അവരുടെ മൂത്ത ഏട്ടന് പകരം വക്കാൻ ഈ ലോകത്ത് മറ്റെന്തെങ്കിലും കൊണ്ട് കഴിയുമോ? നിങ്ങളുടെ മൂത്ത കൂടപ്പിറപ്പുകൾക്ക് അവർ പുന്നാരിച്ച് കൈപിടിച്ച് നടന്ന്, കൈപിടിച്ച് ചുവടുകൾ ഇടറാതെ സ്കൂളിൽ, കളിസ്ഥലത്ത് അങ്ങനെ എല്ലായിടത്തും വീഴാതെ നായോ പൂച്ചയോ പേടിപ്പിക്കാതെ ഒരു കല്ലിൽ പോലും കാല് തട്ടിവീഴാതെ കണ്ണിലെണ്ണയൊഴിച്ച് വളർത്തിയ ഇളയ അനിയൻ മരണപ്പെട്ടു പോയാൽ അവർ എങ്ങനെ സഹിക്കും ആ വേർപാട്?
ചുരുക്കം പറഞ്ഞാൽ ഒരു നിമിഷത്തെ ബുദ്ധിശൂന്യമായ ആവേശത്തിൽ കാണിച്ച എടുത്തുചാട്ടം കൊണ്ട് നിങ്ങൾ എന്നന്നേക്കുമായി ഇല്ലാതാക്കുന്നത് നിങ്ങളുടെ ഏറ്റവും പ്രിയപ്പെട്ട ആളുകളുടെ ജീവിതത്തിലെ സന്തോഷങ്ങളും നിറങ്ങളുമാണ്. കാലക്രമേണ കൂടപ്പിറപ്പുകൾ എല്ലാം മറന്നാലും നിരവധി അനവധി വേദനകളും കഷ്ടപ്പാടുകളും സഹിച്ച് പത്തുമാസം നിങ്ങളെ വയറ്റിൽ ചുമന്ന് നൊന്തു പ്രസവിച്ച് പോറ്റിവളർത്തിയ നിങ്ങളുടെ അമ്മയ്ക്കും കണ്ണിലെ കൃഷ്ണമണി പോലെ നിങ്ങളെ പോറ്റിവളർത്തിയ നിങ്ങളുടെ അച്ഛനും നിങ്ങളുടെ വിയോഗം ഒരിക്കലും മറക്കാനാവില്ല. അതുണ്ടാക്കുന്ന മുറിവ് അവരുടെ മനസ്സിൽ ഒരിക്കലും ഉണങ്ങാൻ പോകുന്നില്ല. അവരുടെ ജീവിതത്തിലെ എല്ലാ സന്തോഷങ്ങളും എന്നന്നേക്കുമായി നിങ്ങൾ നശിപ്പിച്ചു കളഞ്ഞിരിക്കുന്നു ! അത് വേണോ? ഇന്നലെ കണ്ട കൂട്ടുകാരാണോ അതോ അച്ഛനും അമ്മയുമാണോ നിങ്ങൾക്ക് വലുത്? ഏതോ കൂട്ടുകാരന്റെ വാക്ക് കേട്ട് എടുത്തുചാടി ഷോ കാണിക്കാനായി വാഹനം ഓടിച്ച് അപകടത്തിൽ പെട്ട് എന്തിന് നിങ്ങളുടെയും കുടുംബത്തിന്റെയും സന്തോഷം എന്നന്നേക്കുമായി ഇല്ലാതാക്കണം??അമിതവേഗതയിൽ വാഹനം ഓടിക്കുമ്പോൾ നിങ്ങൾക്ക് മറ്റു കുട്ടികളുടെ മുന്നിൽ ഹീറോ ആകാൻ പറ്റുമെന്നാണോ കരുതുന്നത്? അതൊക്കെ വെറും താൽക്കാലികമായ ഹീറോ പരിവേഷം മാത്രം. നന്നായി പഠിച്ചു മിടുക്കനായി ഒരു ഉയർന്ന ജോലി സമ്പാദിച്ചു നോക്കൂ.. നിങ്ങൾ അതോടെ ജീവിതത്തിൽ എന്നേയ്ക്കും ഒരു ഹീറോ ആയി മാറുന്നു ! അല്ലേ? ഉയർന്ന ശമ്പളം, നല്ല വീട്, സുന്ദരിയായ ഭാര്യ, എല്ലാവിധ ജീവിത സൗകര്യങ്ങളും… ഇതാണോ നല്ലത് അതോ പഠിക്കാതെ ബൈക്കും കൊണ്ട് റോഡിൽ കിടന്ന് കറങ്ങി കോളേജിലെ കുട്ടികൾക്കിടയിൽ തൽക്കാലത്തേക്ക് ഒന്ന് ഹീറോ ആയി പിന്നീട് കൂടെ പഠിച്ച മറ്റുള്ളവർ നല്ല ജോലിയും നേടി നന്നായി ജീവിക്കുമ്പോൾ വെറുതേ ഊരുതെണ്ടി എന്ന് നാട്ടുകാരെ കൊണ്ട് പറയിക്കുന്നതാണോ?? ആലോചിച്ചു നോക്കൂ.. തൽക്കാലത്തേക്ക് ഏതാനും മാസങ്ങൾ മാത്രം നീണ്ടു നിൽക്കുന്ന ഹീറോ പരിവേഷമാണോ അതോ ജീവിതകാലം മുഴുവൻ നിലനിൽക്കുന്ന സ്ഥായിയായ ഒരു ഹീറോ പരിവേഷമാണോ നിങ്ങൾക്ക് വേണ്ടത്??
അമിതമായി വേഗതയിൽ വാഹനം ഓടിക്കാൻ എപ്പോഴും താൽപര്യം ഉള്ള ആളാണ് നിങ്ങൾ എങ്കിൽ നിങ്ങളുടെ അടുത്തുള്ള സർക്കാർ ഹെൽത്ത് സെന്ററുകളിലോ ആശുപത്രികളിലോ ഉള്ള പാലിയേറ്റീവ് നഴ്സിനെ ഒന്ന് പോയി കാണണം. എന്നിട്ട് അവരുടെ പ്രവർത്തനപരിധിയിൽ ഉള്ള പ്രദേശത്ത് അപകടത്തിൽ ശരീരം തളർന്നു കിടക്കുന്ന എത്ര രോഗികൾ ഉണ്ടെന്ന് ഒന്ന് ചോദിക്കണം. അവരുടെ വിലാസം വാങ്ങി അവരെ ഒന്ന് പോയി കാണണം. ഒരു നിമിഷത്തെ ആവേശത്തിൽ അമിത വേഗതയിൽ വാഹനമോടിച്ചോ അല്ലെങ്കിൽ അമിതവേഗതയിലോ നിയന്ത്രണം വിട്ടോ വന്ന മറ്റൊരു വാഹനം വന്നിടിച്ചോ അപകടത്തിൽ പെട്ട് ഗുരുതരമായി പരിക്കേറ്റ് ശരീരം തളർന്നു കിടക്കുന്ന നിരവധി ചെറുപ്പക്കാരെ നിങ്ങൾക്ക് കാണാൻ കഴിയും. മലമൂത്രവിസർജ്ജനം പോലും കിടന്ന കിടപ്പിൽ ചെയ്യുന്നവർ. ആഹാരം കഴിക്കാനോ കുളിക്കാനോ ഒക്കെ പരസഹായം ഇല്ലാതെ അവർക്ക് കഴിയില്ല. ഇങ്ങനെ കിടത്താതെ ഒന്ന് മരിപ്പിച്ചു തരൂ എന്ന് പ്രാർത്ഥിക്കുന്നവർ ! അന്ന് വാഹനം അമിതവേഗതയിൽ ഓടിക്കാൻ തോന്നിയ ആ നിമിഷത്തെ അവർ ഇപ്പോൾ ശപിക്കുന്നുണ്ടാവും ! പക്ഷേ എന്ത് ഫലം ! വരാനുള്ളത് വന്നുകഴിഞ്ഞു !വാഹനാപകടങ്ങളുടെ വാർത്ത പത്രങ്ങളിൽ വായിക്കുമ്പോൾ എത്ര മരണം എന്നാണ് നാം മിക്കപ്പോഴും നോക്കാറ് ! രണ്ടാൾ മരണമടഞ്ഞു, 12 പേർക്ക് പരിക്കേറ്റു ‘ എന്നൊക്കെ ആയിരിക്കും മിക്കവാറും വാർത്ത ! പക്ഷേ പരിക്കേറ്റവരിൽ ചിലരുടെ അവസ്ഥ വളരെ ദയനീയമായിരിക്കും ! മരിച്ചവർ ഭാഗ്യവാന്മാർ, അവർ രക്ഷപെട്ടു എന്നതായിരിക്കും സത്യം. എങ്ങനെയെങ്കിലും ആളെ ഒന്ന് കിടക്കയിൽ നിന്ന് എഴുന്നേൽപ്പിച്ച് എടുക്കാനായി കിടപ്പാടം പോലും വിറ്റ് ചികിൽസിക്കും ! അവസാനം കിടപ്പാടവും ഉണ്ടാകില്ല, ആളും ഉണ്ടാകില്ല എന്നതാവും അവസ്ഥ. നമ്മളുടെ അശ്രദ്ധ കാരണം ഉണ്ടായ അപകടം ആണെങ്കിൽ അത്തരം കേസുകളിൽ കിടപ്പാടം പോലും നഷ്ടപ്പെടുത്തി ചികിൽസിച്ചിട്ടും ഗുണം കിട്ടാതെ തളർന്നു കിടക്കുന്ന ഒരാൾ തന്നെത്തന്നെ എത്ര മാത്രം ശപിക്കുന്നുണ്ടാവും എന്ന് ഒന്നാലോചിച്ചു നോക്കൂ.. എന്താ ശരിയല്ലേ? നന്നായി പഠിച്ച് നല്ല ഒരു ജോലി സമ്പാദിച്ച് കുടുംബത്തിന് താങ്ങും തണലും ആകേണ്ട താൻ അങ്ങനെ ഒട്ടായതുമില്ല പകരം കുടുംബത്തിന്റെ കിടപ്പാടവും നഷ്ടപ്പെടുത്തി എന്ന ചിന്തയിൽ ഉമിത്തീയിൽ എന്നപോലെ നീറി നീറി ബാക്കിയുള്ള ആയുസ്സ് മുഴുവൻ !! എന്തൊരു ദുർവിധി ആയിരിക്കുമത്. നമ്മൾ തന്നെ വരുത്തി തീർത്ത വിധി !! അല്ലേ?
പറഞ്ഞുവന്നത് ഇങ്ങനെ കിടപ്പിലായിപ്പോയ ചെറുപ്പക്കാരെ സന്ദർശിച്ചാൽ പിന്നെ ഒരിക്കലും വാഹനം അമിതവേഗതയിൽ ഓടിക്കാൻ നിങ്ങൾക്ക് തോന്നുകയേയില്ല..അഥവാ നിങ്ങൾ അമിത വേഗതയിൽ ഓടിച്ച വാഹനം ഇടിച്ച് മറ്റാരെങ്കിലുമാണ് മരണപ്പെടുന്നത് അല്ലെങ്കിൽ ശയ്യാവലംബിയാകുന്നത് എന്ന് കരുതുക. അത് ചിലപ്പോൾ ഒരു കുടുംബത്തിലെ മൊത്തം ഭാരം തലയിലേന്തുന്ന ഗൃഹനാഥനാകാം, അല്ലെങ്കിൽ രണ്ടോ മൂന്നോ കുഞ്ഞുമക്കളുടെ അമ്മയാകാം അതുമല്ലെങ്കിൽ ഒരു കുടുംബം മൊത്തം പ്രതീക്ഷയർപ്പിച്ച് കാത്തിരിക്കുന്ന മക്കളാവാം.. അത്തരക്കാർ മരിക്കാനോ ശയ്യാവലംബിയാവാനോ നിങ്ങൾ കാരണമായി തീർന്നാൽ പിന്നെ ഈ ജന്മം നിങ്ങൾക്ക് മനസ്സമാധാനം കിട്ടുമോ? ഒരു കുടുംബത്തിന്റെ മൊത്തം പ്രതീക്ഷകളും സന്തോഷവും തകർത്തല്ലോ എന്ന കുറ്റബോധം നിങ്ങളെ മരണം വരെ വേട്ടയാടിക്കൊണ്ടിരിക്കും. തീർച്ച.മക്കളേ, അമിത വേഗതയിൽ വാഹനമോടിക്കുന്നതൊന്നും ഒരിക്കലും ഒരു ഹീറോയിസം അല്ല. കാണാനും കയ്യടിക്കാനും ആരാധിക്കാനും ഒക്കെ തൽക്കാലത്തേക്ക് കുറച്ചുപേർ ഉണ്ടാകും. പക്ഷേ കിടപ്പിലായി കഴിഞ്ഞാൽ ഒരു പട്ടി പോലും നിങ്ങളെ തിരിഞ്ഞുനോക്കില്ല.. മലവും മൂത്രവും മണക്കുന്ന കിടക്കയിൽ ശരീരത്തിലെ വ്രണങ്ങളിൽ വന്നിരിക്കുന്ന ഈച്ചയെ പോലും ആട്ടിയോടിക്കാൻ ശേഷിയില്ലാതെ നരകതുല്യമായി കഴിച്ചുകൂട്ടേണ്ടി വരും ബാക്കി കാലം… എത്ര ആഗ്രഹിച്ചാലും മരണം പോലും നിങ്ങളെ കയ്യൊഴിഞ്ഞുകളയും !!അതുകൊണ്ട് ഇനിയെങ്കിലും വാഹനം എടുക്കുമ്പോൾ നന്നായി ആലോചിക്കുക. വൈകിട്ട് നിങ്ങൾ വരാൻ 10 മിനിറ്റ് വൈകിയാൽ ആധിപിടിക്കുന്ന, നിങ്ങളെ സ്വന്തം ജീവനേക്കാളേറെ സ്നേഹിക്കുന്ന കുറേ മനസ്സുകൾ വീട്ടിൽ നിങ്ങളെ കാത്തിരിപ്പുണ്ട്. നിങ്ങളെ ഇന്നത്തെ ഈ നിങ്ങൾ ആക്കിയെടുക്കാൻ അവർ കുറേയധികം കഷ്ടപ്പെട്ടിട്ടുണ്ട്. അവരോട് നിങ്ങൾക്ക് കടമയും കടപ്പാടും സ്നേഹവുമുണ്ട്.അതുകൊണ്ട് ഇനിമുതൽ ഞാൻ അമിതവേഗതയിൽ വാഹനം ഓടിക്കില്ല എന്ന ഒരു ദൃഢപ്രതിജ്ഞ എടുക്കുക. അത് ഒരിക്കലും തെറ്റിക്കാതെ പാലിക്കുക. വാഹനം സ്പീഡ് കൂട്ടണമെന്ന് തോന്നിയാൽ നിങ്ങളുടെ സ്നേഹനിധിയായ അമ്മയുടെ, അച്ഛന്റെ, അനിയത്തിയുടെ അനിയന്റെ മുഖം മനസ്സിലോർക്കുക…
ഈ പ്രായത്തിൽ പഠിക്കുക എന്നത് മാത്രമാണ് നിങ്ങളുടെ പ്രധാന ഉത്തരവാദിത്തം. അത് ഭംഗിയായി ചെയ്യുക. അതിന് തടസ്സം വരുന്ന എല്ലാ കാര്യങ്ങളിൽ നിന്നും ഒഴിവായി നിൽക്കുക. ചീത്ത കൂട്ടുകെട്ടുകളെ അകറ്റി നിർത്തുക. ലഹരി ഉപയോഗം പോലെയുള്ള കാര്യങ്ങളിൽ ഒരിക്കലും പെട്ടുപോകരുത്. ‘എടാ, നീയൊക്കെ ആണാണോ, ഇതൊക്കെ ഒരു പ്രാവശ്യം ഉപയോഗിച്ച് നോക്കെടാ ‘ എന്ന് പ്രലോഭിപ്പിക്കുന്ന കൂട്ടുകാർ ഉണ്ടാകും. നമ്മളെ അടിമയാക്കാൻ ആദ്യം രണ്ടോ മൂന്നോ വട്ടം അവർ ലഹരിവസ്തുക്കൾ സൗജന്യമായി നൽകും. അത്തരക്കാരെ പരാമാവധി അകറ്റി നിർത്തുക. അത്തരക്കാർ സ്വയം നശിച്ച് മറ്റുള്ളവരെകൂടി നശിപ്പിക്കാൻ വേണ്ടി തുനിഞ്ഞിറങ്ങിയവർ ആണ്. മയക്കുമരുന്ന് പോലുള്ള കാര്യങ്ങളിൽ ഒരിക്കൽ പെട്ടാൽ പിന്നീട് അതിന് അടിമയായി തീരും. പിന്നെ മയക്കുമരുന്ന് വാങ്ങാൻ പണമില്ലാതെ വരുമ്പോൾ മോഷണമോ കൊലപാതകമോ നടത്തിയോ മയക്കുമരുന്ന് കച്ചവടം നടത്തിയതിനോ ഒക്കെ ശിഷ്ടജീവിതം ജയിലിൽ ഹോമിക്കേണ്ടി വരും. നാട്ടിൽ നിന്നും വീട്ടിൽ നിന്നും ഒക്കെ ഒറ്റപ്പെട്ട് ബുദ്ധിയും ഓർമ്മയും ശാരീരികമായ എല്ലാ പ്രവർത്തനങ്ങളും മാനസികാരോഗ്യവും താളം തെറ്റി അങ്ങേയറ്റം ദുരിത പൂർണ്ണമായ ഒരന്ത്യം ആയിരിക്കും മയക്കുമരുന്ന് ഉപയോഗിക്കുന്നവരെ കാത്തിരിക്കുന്നത്. അത് മറക്കരുത്.
പ്രലോഭനങ്ങളിൽ പെട്ടുപോകും എന്ന് തോന്നിയാൽ നിങ്ങളുടെ അമ്മയുടെ മുഖം മനസ്സിലോർക്കുക.. അമ്മയോട് അല്പമെങ്കിലും സ്നേഹം മനസ്സിലുണ്ടെങ്കിൽ നിങ്ങൾക്ക് ഒരിക്കലും ലഹരി ഉപയോഗിക്കാൻ തോന്നില്ല എന്നുറപ്പ്..
ഒരിക്കലും ലഹരി ഉപയോഗിച്ച് വാഹനം ഓടിക്കാതിരിക്കുക. ലഹരി ഉപയോഗിച്ച് വാഹനം ഓടിക്കുന്നയാളുടെ ഒപ്പം ഒരിക്കലും യാത്ര ചെയ്യാതിരിക്കുക. നമ്മൾക്ക് എല്ലാം നിയന്ത്രണത്തിൽ ആണെന്ന് തോന്നുമെങ്കിലും യഥാർത്ഥത്തിൽ ഒരിക്കലും അങ്ങനെ ആയിരിക്കില്ല കാര്യങ്ങൾ. എത്ര അടുപ്പമുള്ള കൂട്ടുകാരൻ ആണെങ്കിലും ലഹരി ഉപയോഗിച്ചിട്ട് അവൻ ഓടിക്കുന്ന വാഹനത്തിൽ കയറാനായി ക്ഷണിച്ചാൽ ഒരു മടിയും കൂടാതെ മുഖത്ത് നോക്കി NO പറയാൻ പഠിക്കുക. അവന് വേണ്ടി നിങ്ങളും കുടുംബവും എന്തിന് കണ്ണീരു കുടിക്കണം??എനിക്ക് വാഹനം ഓടിക്കാൻ നന്നായി അറിയാം എന്നും എത്ര സ്പീഡിൽ ഓടിച്ചാലും വാഹനം എനിക്ക് നിയന്ത്രിക്കാൻ കഴിയും എന്നതുമൊക്കെ തെറ്റായ വിശ്വാസമാണ്. വാഹനം അമിതവേഗതയിൽ പോകുമ്പോൾ ചിലപ്പോൾ ഒരു നിമിഷം കൊണ്ട് എല്ലാം നിങ്ങളുടെ നിയന്ത്രണത്തിൽ നിന്ന് പോയി എന്നിരിക്കും. അതോടെ എല്ലാം തീരും… നിങ്ങൾക്കും കുടുംബത്തിനും തീരാദുഖം മാത്രം ബാക്കിയാവും.അതുകൊണ്ട് മിതമായ വേഗത്തിൽ മോട്ടോർവാഹനഗതാഗത നിയമങ്ങൾ എല്ലാം പാലിച്ച് മാത്രം വാഹനം ഓടിക്കുക. കാൽനടക്കാരെയോ റോഡ് ക്രോസ്സ് ചെയ്യുന്നവരെയോ കണ്ടാൽ വാഹനം നിർത്തി കൊടുക്കുക. രാത്രിയിൽ എതിരെ വരുന്ന വാഹനത്തിന് ലൈറ്റ് ഡിം ചെയ്തു കൊടുക്കുക. പ്രായപൂർത്തി ആവാതെയും ലൈസൻസ് ഇല്ലാതെയും ഒരു കാരണവശാലും വാഹനം ഓടിക്കരുത്. താൽക്കാലികമായ ഒരു ഹീറോ പരിവേഷത്തിലും എത്രയോ നല്ലതാണ് വരാനിരിക്കുന്ന വർണശബളമായ ഒരു ജീവിതം!!
സുധീർ കെ എച്ച്.
Malayalam Article
വിവാഹം കഴിഞ്ഞിട്ട് ഇന്നേക്ക് ഒരു വർഷം. യുവാവിന്റെ കുറിപ്പ് വൈറലാകുന്നു

സ്ത്രീധനവും, താലിയും, സിന്ദൂരവും, കാല് പിടുത്തവും എല്ലാം ഒഴിവാക്കിയുള്ള ഒരു വിവാഹത്തെക്കുറിച്ചു നിങ്ങൾ കേട്ടിട്ടുണ്ടോ എങ്കിൽ കാർത്തിക്കിന്റെ കുറിപ്പോന്നു വായിക്കാം.
വിവാഹം കഴിഞ്ഞിട്ട് ഇന്നേക്ക് ഒരു വർഷം.പന്ത്രണ്ട് വർഷത്തെ പ്രേമത്തിന്റെ തുടർച്ച ആയിരുന്നു വിവാഹം. ചിലർ പറയുമ്പോലെ ദിവ്യ പ്രേമം ഒന്നുമായിരുന്നില്ല. പ്രേമത്തിന്റെ തുടക്കം പോലും അങ്ങേയറ്റം സദാചാര വിരുദ്ധമായിരുന്നു, അത് കൊണ്ട് തന്നെ ദിവ്യത്വത്തിന്റെ ഉത്ഘോഷങ്ങളിൽ ഒരു പ്രസക്തിയും ഇല്ല.
വിവാഹം ഞങ്ങൾ രണ്ടാളുടേയും രീതിയ്ക്കെന്ന് പറഞ്ഞപ്പോഴും പലരും പറഞ്ഞു, എങ്കിൽ പിന്നെ രജിസ്റ്റർ ഓഫീസിൽ വെച്ച് വിവാഹം കഴിച്ച് സൂക്കേട് തീർത്താൽ പോരെ. എന്നാൽ സോ കോൾഡ് വിവാഹ രീതികളിൽ തന്നെ മാറ്റം സൃഷ്ടിച്ചു കൊണ്ടെന്ത് കൊണ്ട് വിവാഹം ആയിക്കൂടാ എന്നതായിരുന്നു ഞങ്ങളുടെ ചോദ്യം. മാത്രമല്ല വീട്ടുകാരുടെ ഇഷ്ടം കൂടി പരിഗണിക്കാം എന്ന് തന്നെ തീരുമാനിച്ചു. അങ്ങനെ ആണ് സാധാരണ വിവാഹ രീതിയിൽ നമ്മുടെ രീതികൾ കൂടി സമന്വയിപ്പിച്ച് ഒരു വിവാഹം അങ്ങ് നടത്തിയത്.
സ്ത്രീധനവും, താലിയും, സിന്ദൂരവും, കാല് പിടുത്തവും ഒഴിവാക്കിയതും, ഒരു സാരി അവൾക്ക് കൊടുത്തപ്പോൾ, ഉടുപ്പും, മുണ്ടും തിരികെ തന്നതുമൊക്കെ വലിയ വിപ്ലവം ആയി ഒന്നും കാണുന്നില്ല. എങ്കിലും സ്ത്രീക്ക് മാത്രം പതിച്ചു നൽകേണ്ടി വരുന്ന ചില ബിംബങ്ങൾ വേണ്ടെന്ന് വെക്കുക എന്ന ഒരു രാഷ്ട്രീയവും, അതിലൂടെ നാട്ടിൽ ആർക്കെങ്കിലും കൂടുതൽ നല്ല നിലപാടുമായി മുന്നോട്ട് പോകാനുള്ള ഒരു പ്രചോദനം ആകട്ടെ എന്നും കരുതിയിരുന്നു.
എന്തായാലും ഇങ്ങനെ വിവാഹം കഴിച്ചത് കൊണ്ടുണ്ടായ തമാശ എന്തെന്നാൽ സജ്ന അവളുടെ സഹോദരന്റെ ഒരിഷ്ടവുമായി ബന്ധപ്പെട്ട് സംസാരിച്ചപ്പോൾ ആ വീട്ടുകാർ പറഞ്ഞ മറുപടിയാണ്
“നിന്നെ പോലെ സംസ്കാരം ഇല്ലാതെ കല്യാണം നടത്തിയവൾ ഉള്ള വീട്ടിലേക്ക് ഞങ്ങളുടെ കുട്ടിയെ വിടില്ല”
ഒന്ന് കൂടി പറഞ്ഞു കൊള്ളട്ടെ പുതിയതായി വിവാഹം കഴിക്കാൻ പോകുന്നവരെ. “ഈ സ്ത്രീ ധനം വേണ്ടെന്ന് നിങ്ങൾ രണ്ടാളും കൂടി തീരുമാനിക്കുന്നത് വലിയ മഹത്തായ കാര്യമല്ല കാരണം കൊള്ള ചെയ്യാത്തത് കൊണ്ട് ആരും മഹാന്മാരാകില്ലല്ലോ” “വീട്ടുകാരുടെ സമ്മർദ്ദം കൊണ്ട് വാങ്ങി പോകുന്നു എന്ന് പറയുന്നവരേ, ആ സമ്മർദ്ദം ഒക്കെ അതിജീവിക്കാൻ പറ്റിയില്ല എങ്കിൽ കഷ്ടമല്ലേ.അപ്പോൾ പ്രിയപ്പെട്ടവളെ ആശംസകൾ……
വിവാഹം കഴിഞ്ഞിട്ട് ഇന്നേക്ക് ഒരു വർഷം….. പന്ത്രണ്ട് വർഷത്തെ പ്രേമത്തിന്റെ തുടർച്ച ആയിരുന്നു വിവാഹം. ചിലർ പറയുമ്പോലെ…
Gepostet von Karthik Sasi am Montag, 25. November 2019
-
News1 day ago
ആറുകോടിയുടെ ലോട്ടറിയടിച്ച രത്നാകരന് പിള്ളയ്ക്ക് വീണ്ടുമൊരു ബംബര് കൂടി, ലഭിച്ചത് പുരയിടത്തിൽ നിന്നും ഒരു നിധി ശേഖരം
-
Film News8 hours ago
വീണ്ടും അമ്മയാകാൻ ഒരുങ്ങി ദിവ്യ ഉണ്ണി, താരത്തിന്റെ വളക്കാപ്പ് ചിത്രങ്ങൾ കാണാം
-
News10 hours ago
മകന്റെ ഒന്നാം ജന്മദിനം ആഘോഷിച്ച് അഖിൽ മടങ്ങിയത് മരണത്തിലേക്ക്, ഹൃദയം തകർന്ന് കുടുംബവും നാട്ടുകാരും
-
Malayalam Article9 hours ago
വായിക്കാതെ പോകരുത് ഇതാരും, ആരെയും കരൾ അലിയിപ്പിക്കുന്ന ഒരു കുടുംബത്തിന്റെ കഥ
-
Film News5 hours ago
പ്രിയതമൻ നഷ്ടപ്പെട്ടതിനു ശേഷമുള്ള ആദ്യ പിറന്നാൾ, വികാരാധീനയായി നടി നേഹ അയ്യർ
-
News1 day ago
സംസ്ഥാനത്ത് സപ്ലൈകോ ഉൽപ്പങ്ങളുടെ വില വർധിപ്പിച്ചു, വർധിപ്പിച്ച വില ഇങ്ങനെ
-
Film News4 hours ago
മോനിഷ വിട പറഞ്ഞിട്ട് ഇന്നേക്ക് 27 വർഷം, മോനിഷയുടെ ഓർമ്മകൾ പങ്കുവെച്ച് നടി മായമേനോൻ
-
Film News1 day ago
മാളവിക ജയറാമിന്റെ ഫാഷന് ഐക്കണ്, അമ്മയാണ് വസ്ത്രങ്ങൾ തിരഞ്ഞെടുക്കുന്നത് എന്ന് താരപുത്രി