Film News

വിദ്യാസാഗറിന്റെ മാന്ത്രിക ഈണങ്ങൾക്ക് 25 വയസ്സ്

പ്രേക്ഷകരുടെ ഹൃദയങ്ങളിലേക്ക് പ്രണയത്തിന്റെയും വിരഹത്തിന്റെയും മാന്ത്രിക ഈണങ്ങൾ പകർന്ന സംഗീത സംവിധായകനാണ് വിദ്യാസാഗർ.തൊണ്ണൂറുകളിലാണ് മലയാള സിനിമയിൽ വിദ്യാസാഗർ സംഗീതത്തിന്റെ സുവർണകാലം. തന്റെ സംഗീതം കൊണ്ട് പ്രേക്ഷകരെ മുഴുവൻ ഞെട്ടിച്ച ഇതിഹാസ സംഗീതസംവിധായകനാണ് മെലഡി കിംഗ് എന്നറിയപ്പെടുന്ന വിദ്യാസാഗർ.

വിദ്യാസാഗറിന്റെ മികച്ച ഗാനം ഏതാണ് എന്ന് ചോദിച്ചാൽ പറയാൻ ബുദ്ധിമുട്ട് ആണ്. കാരണം ഒരു സിനിമയുടെ രംഗത്തിന് ആവശ്യമായ, അനിവാര്യമായ സംഗീതം തന്നെയായായിരിക്കും എപ്പോഴും നമുക്ക് തരുന്നത്. ഇപ്പോഴിതാ വിദ്യാസാഗറിന്റെ സംഗീതജീവിതത്തിൽ 25 വർഷങ്ങൾ പിന്നിടുന്നതിന്റെ ആഘോഷ വേളയ്ക്ക് കൊച്ചി ഒരുങ്ങിയിരിക്കുകയാണ്. കോക്കേഴ്‌സ് മീഡിയ എന്റർടൈൻമെന്റ്‌സും നോയ്സ് ആൻഡ് ഗ്രേയിൻസും ചേർന്ന് ജൂൺ 10ന് അഡ്ലക്‌സ് കൺവെൻഷൻ സെന്ററിൽ വച്ചാണ് പരിപാടി നടത്തുന്നത്.

ഗായകരായ ഹരിഹരൻ, എം.ജി.ശ്രീകുമാർ, നജീം അർഷാദ്, മധു ബാലകൃഷ്ണൻ, വിജയ് യേശുദാസ്, ഹരീഷ് ശിവരാമകൃഷ്ണൻ, ദേവാനന്ദ്, റിമി ടോമി, മൃദുല വാരിയർ, ശ്വേത മോഹൻ, രാജലക്ഷ്മി, നിവാസ് എന്നിവർ പരിപാടിയിൽ പങ്കെടുക്കാനെത്തും. ഇവന്റിന്റെ ടിക്കറ്റുകൾ ഇപ്പോൾ ഓഫ്ലൈനായും നിങ്ങൾക്ക് സ്വന്തമാക്കാം. കലൂരിലെ കോക്കേഴ്‌സ് മീഡിയ എന്റർടൈൻമെന്റ്‌സിന്റെ ഓഫീസിലും അഡ്ലക്‌സ് കൺവെൻഷൻ സെന്ററിലും ടിക്കറ്റുകൾ ലഭിക്കുന്നതാണ്.

Trending

To Top