‘യോദ്ധ’യുടെ മുപ്പത് വര്‍ഷങ്ങള്‍…! സംവിധായകന്റെ പോസ്റ്റ് ഏറ്റെടുത്ത് സിനിമാ പ്രേമികള്‍

ചില സിനിമകള്‍ കാലം എത്ര കഴിഞ്ഞ പോയാലും പ്രേക്ഷകരുടെ മനസ്സില്‍ തങ്ങി നില്‍ക്കും. അത്തരത്തില്‍ ഒരു ഹിറ്റായ മലയാള സിനിമയായിരുന്നു യോദ്ധ. ഇപ്പോഴിതാ സിനിമ പുറത്തിറങ്ങിയിട്ട് നീണ്ട മുപ്പത് വര്‍ഷങ്ങള്‍ പൂര്‍ത്തിയായിരിക്കുകയാണ്. ഈ അവസരത്തില്‍…

ചില സിനിമകള്‍ കാലം എത്ര കഴിഞ്ഞ പോയാലും പ്രേക്ഷകരുടെ മനസ്സില്‍ തങ്ങി നില്‍ക്കും. അത്തരത്തില്‍ ഒരു ഹിറ്റായ മലയാള സിനിമയായിരുന്നു യോദ്ധ. ഇപ്പോഴിതാ സിനിമ പുറത്തിറങ്ങിയിട്ട് നീണ്ട മുപ്പത് വര്‍ഷങ്ങള്‍ പൂര്‍ത്തിയായിരിക്കുകയാണ്. ഈ അവസരത്തില്‍ തന്റെ സിനിമയുടെ ഭാഗമായ എല്ലാവരേയും ഓര്‍ത്ത് കൊണ്ടും സിനിമ ഏറ്റെടുത്ത എല്ലാവര്‍ക്കും നന്ദി പറഞ്ഞുകൊണ്ടും യോദ്ധയുടെ സംവിധായകന്‍ സംഗീത് ശിവന്‍ തന്റെ സോഷ്യല്‍ മീഡിയയില്‍ കുറിച്ച വാക്കുകളാണ് ശ്രദ്ധ നേടുന്നത്.

1992 സെപ്തംബര്‍ 3 നാണ് ചിത്രം ആദ്യമായി റിലീസ് ചെയ്തത്… സിനിമ പുറത്തിറങ്ങി നീണ്ട മുപ്പത് വര്‍ഷം പിന്നിട്ടിട്ടും ഈ സിനിമയെ ഇരുകൈയ്യും നീട്ടി സ്വീകരിച്ച പ്രേക്ഷകര്‍ക്ക് സംവിധായകന്‍ നന്ദി അറിയിക്കുകയാണ്. സംഗീത് ശിവന്‍ പങ്കുവെച്ച ഇന്‍സ്റ്റഗ്രാം പോസ്റ്റാണ് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. മോഹന്‍ലാല്‍, ജഗതി ശ്രീകുമാര്‍,മധുബാല എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച് എത്തിയ സിനിമ മികച്ച ഹിറ്റായി മാറിയിരുന്നു. റിംപോച്ചെയുടെ രക്ഷകനായി മാറുന്ന തൈപ്പറമ്പില്‍ അശോകന്റെ കഥയാണ് ഈ സിനിമ പറഞ്ഞത്. മലയാളി പ്രേക്ഷകര്‍ക്ക് പുതിയൊരു ദൃശ്യാനുഭവം തന്നെ ആയിരുന്നു ഈ സിനിമ.

പ്രശസ്ത സംഗീത സംവിധായകന്‍ എആര്‍ റഹ്‌മാന്‍ ആദ്യമായി സംഗീത സംവിധാനം നിര്‍വ്വഹിച്ച മലയാള സിനിമ കൂടിയായ ഈ സിനിമയ്ക്ക് അതൊരു പൊന്‍തൂവലായി.. ”ഈ സിനിമയില്‍ വര്‍ഷിച്ച എല്ലാ സ്‌നേഹത്തിനും ഹൃദയത്തിന്റെ അടിത്തട്ടില്‍ നിന്ന് നന്ദി. അത് ഇന്നും ഈ നിലയിലാക്കാന്‍ സംഭാവന നല്‍കിയ എല്ലാ മികച്ച അഭിനേതാക്കള്‍ക്കും സാങ്കേതിക വിദഗ്ധര്‍ക്കും ഒരു വലിയ അഭിനന്ദനം’- എന്നാണ് സിനിമയുടെ മുപ്പത് വര്‍ഷങ്ങള്‍ തികയുന്ന

ഈ സന്തോഷ നിമിഷത്തില്‍ സംവിധായകന്‍ സംഗീത് ശിവന്‍ കുറിക്കുന്നത്. നിരവധിപ്പേരാണ് അദ്ദേഹത്തിന്റെ പോസ്റ്റിന് അടിയില്‍ കമന്റ് കുറിച്ച് എത്തുന്നത്. മോഹന്‍ലാലിന്റേയും ജഗതി ശ്രീകുമാറിന്റേയും സ്‌ക്രീനിലെ കൂടുകെട്ട് പ്രേക്ഷകര്‍ക്ക് ഇന്നും മറക്കാന്‍ സാധിക്കില്ല.