ലൈഗര്‍ വന്‍ പരാജയം! ജനഗണമനയില്‍ പ്രതിഫലം വേണ്ടെന്ന് നടനും സംവിധായകനും

വിജയ് ദേവരകൊണ്ട നായകനായെത്തിയ ലൈഗര്‍ വന്‍ പരാജയമേറ്റു വാങ്ങിയിരിക്കുകയാണ്. പ്രേക്ഷക പ്രതീക്ഷകളെ ചിത്രം പിന്തള്ളിയിരിക്കുകയാണ്. ഏറെ പ്രതീക്ഷകളോടെ ആഗസ്റ്റ് 25നാണ് ചിത്രം റിലീസ് ചെയ്തത്. ആദ്യദിനം ചിത്രം റെക്കോര്‍ഡ് വരുമാനം നേടിയെങ്കിലും രണ്ടാം ദിനമായപ്പോഴേക്കും…

വിജയ് ദേവരകൊണ്ട നായകനായെത്തിയ ലൈഗര്‍ വന്‍ പരാജയമേറ്റു വാങ്ങിയിരിക്കുകയാണ്. പ്രേക്ഷക പ്രതീക്ഷകളെ ചിത്രം പിന്തള്ളിയിരിക്കുകയാണ്. ഏറെ പ്രതീക്ഷകളോടെ ആഗസ്റ്റ് 25നാണ് ചിത്രം റിലീസ് ചെയ്തത്. ആദ്യദിനം ചിത്രം റെക്കോര്‍ഡ് വരുമാനം നേടിയെങ്കിലും രണ്ടാം ദിനമായപ്പോഴേക്കും തിയ്യറ്ററില്‍ പരാജയമണഞ്ഞു.

തെന്നിന്ത്യയില്‍ 77 ശതമാനവും ഹിന്ദിയില്‍ 50 ശതമാനവും വരുമാനം ഇടിഞ്ഞു. ഒരാഴ്ച പിന്നിടുമ്പോള്‍ ഒട്ടേറെ ഷോകളും റദ്ദാക്കിയിരിക്കുകയാണ് തിയേറ്റര്‍ ഉടമകള്‍. സിനിമയുടെ വിതരണക്കാരും കടുത്ത പ്രതിസന്ധിയാണ് നേരിടുന്നത്.

ചിത്രത്തിനായി നിക്ഷേപിച്ച തുകയുടെ 65 ശതമാനത്തിലേറെ നഷ്ടം സംഭവിച്ചതായി വിതരണക്കാര്‍ പറഞ്ഞതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. അതേസമയം, ചിത്രത്തിന്റെ വിതരണക്കാര്‍ക്ക് നഷ്ടപരിഹാരം നല്‍കുമെന്ന് സംവിധായകന്‍ അറിയിച്ചിരുന്നു.

മാത്രമല്ല, ലൈഗറിന്റെ നഷ്ടം നികത്താന്‍ അടുത്ത ചിത്രമായ ജനഗണമനയില്‍ സംവിധായകന്‍ പുരി ജഗന്നാഥും നടന്‍ വിജയ് ദേവേരക്കൊണ്ടയും പ്രതിഫലമില്ലാതെ പ്രവര്‍ത്തിക്കുമെന്നുമാണ് പുതിയ റിപ്പോര്‍ട്ടുകള്‍.

അങ്ങനെ വിതരണക്കാര്‍ക്കും തിയേറ്റര്‍ ഉടമകള്‍ക്കും സംഭവിച്ച നഷ്ടം പരിഹരിക്കാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷ. ജനഗണമനയുടെ ബജറ്റ് വെട്ടിക്കുറയ്ക്കുകയും ചെയ്യും.

രാജ്യത്ത് 3000 സ്‌ക്രീനുകളിലാണ് ലൈഗര്‍ പ്രദര്‍ശനത്തിനെത്തിയത് അനന്യ പാണ്ഡെ, രമ്യ കൃഷ്ണന്‍, മൈക്ക് ടൈസണ്‍ എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

റിലീസിന് തൊട്ടുമുന്‍പേ ചിത്രം വിവാദങ്ങളില്‍ ഇടം പിടിച്ചിരുന്നു. വാര്‍ത്താ സമ്മേളനത്തില്‍ വിജയ് മേശയ്ക്ക് മുകളില്‍ കാലുകയറ്റി വച്ച ചിത്രം പുറത്തുവന്നതോടെ സിനിമ ബഹിഷ്‌കരിക്കണമെന്ന് ആഹ്വാനമുയര്‍ന്നിരുന്നു.