ഭിക്ഷാടനം നടത്തി കിട്ടിയത് ഒരു ലക്ഷം രൂപ..! അതുവെച്ച് ഈ അമ്മ ചെയ്തത് കണ്ടോ..?

ഉള്ളവന്‍ ഇല്ലാത്തവരെ സഹായിക്കുക എന്നതില്‍ കൂടുതലായി എന്ത് മഹത്കാര്യമാണ് ഈ ലോകത്ത് ഉള്ളത്. സഹജീവികളെ തന്നാല്‍ ആകുന്ന വിധം സഹായിക്കുന്നത് തന്നെയാണ് ഏറ്റവും വലിയ കാര്യം. എന്നാല്‍ തന്റെ ഇല്ലായ്മയില്‍ നിന്ന് കൂടി മറ്റുള്ളവരെ…

ഉള്ളവന്‍ ഇല്ലാത്തവരെ സഹായിക്കുക എന്നതില്‍ കൂടുതലായി എന്ത് മഹത്കാര്യമാണ് ഈ ലോകത്ത് ഉള്ളത്. സഹജീവികളെ തന്നാല്‍ ആകുന്ന വിധം സഹായിക്കുന്നത് തന്നെയാണ് ഏറ്റവും വലിയ കാര്യം. എന്നാല്‍ തന്റെ ഇല്ലായ്മയില്‍ നിന്ന് കൂടി മറ്റുള്ളവരെ സഹായിക്കാനുള്ള മനസ്സുണ്ടെങ്കില്‍ ആ ജീവിതം എല്ലാവര്‍ക്കും ഒരു പ്രചോദനമായി മാറും. ഇപ്പോഴിതാ എണ്‍പത് വയസ്സുള്ള അശ്വതമ്മയാണ് തന്റെ ജീവിത പ്രവര്‍ത്തികൊണ്ട് സോഷ്യല്‍ മീഡിയില്‍ താരമായി മാറുന്നത്. തന്റെ ഇല്ലായ്മയില്‍ നിന്ന് കൂടി മറ്റുള്ളവര്‍ക്ക് സഹായവുമായി എത്തിയിരിക്കുകയാണ് അശ്വതമ്മ.

സ്വന്തം സമ്പാദ്യത്തില്‍ നിന്നും ഒരു ലക്ഷം രൂപ നല്‍കിക്കൊണ്ടാണ് ഈ അമ്മ ഒരു ക്ഷേത്രത്തില്‍ അന്നദാനം നടത്തിയിരിക്കുന്നത്. സ്വന്തക്കാരായോ ബന്ധുക്കളായോ ആരോരിമില്ലാത്ത ഈ അമ്മയാണ് ഇപ്പോള്‍ തന്റെ സമ്പാദ്യം കൊണ്ട് ഇത്തരം ഒരു കാരുണ്യ പ്രവര്‍ത്തി ചെയ്തിരിക്കുന്നത്. വലിയ സ്വത്ത് സമ്പാദ്യങ്ങളൊന്നും തന്റെ കൈയ്യില്‍ ഇല്ലാത്ത ഈ അമ്മ ഭിക്ഷാടനം നടത്തി കിട്ടിയ പണം കൊണ്ടാണ് ക്ഷേത്രത്തില്‍ അന്നദാനം നടത്തിയിരിക്കുന്നത്. കര്‍ണാടകയിലെ ദക്ഷിണ കന്നഡ, ഉഡുപ്പി ജില്ലകളിലെ ക്ഷേത്രങ്ങളുടെ പ്രവേശന കവാടത്തിലാണ് അശ്വതമ്മ ഭിക്ഷ തേടിയെത്താറുള്ളത്. ഭര്‍ത്താവിന്റെ മരണം ശേഷം ജീവിക്കാന്‍ മറ്റ് വഴികള്‍ ഇല്ലാതായതോടെയാണ് ഭിക്ഷാടനത്തിന് ഇറങ്ങിയത്.

ഇപ്പോള്‍ എണ്‍പത് വയസ്സുണ്ട് ഈ അമ്മയ്ക്ക്്… ഭിക്ഷ യാചിച്ച് കിട്ടുന്നതില്‍ ഒരു ചെറിയ പങ്ക് തന്റെ നിത്യോപയോഗ ചിലവുകള്‍ക്കായി മാറ്റിവെച്ച് ബാക്കി തുക ഇവര്‍ ബാങ്കില്‍ നിക്ഷേപിക്കാറാണ് പതിവ്. തനിക്ക് സമൂഹത്തില്‍ നിന്നുമാണ് പണം ലഭിക്കുന്നത്. ആ പണം തിരികെ ജനങ്ങള്‍ക്ക് തന്നെ നല്‍കുകയാണ്. ആരും പട്ടിണി കിടക്കാതിരിക്കാനാണ് അങ്ങനെ ചെയ്യുന്നത് എന്നാണ് അശ്വതമ്മ പറയുന്നത്. ഇതിന് മുന്‍പും അശ്വതമ്മയുടെ കാരുണ്യ പ്രവര്‍ത്തികള്‍ വാര്‍ത്തകളില്‍ ഇടം നേടിയിട്ടുണ്ട്.