Connect with us

Hi, what are you looking for?

Local News

ആമസോണിലെ ഈ ബക്കറ്റിന്റെ വില കണ്ട് ഞെട്ടി സോഷ്യല്‍ മീഡിയ

ഒറ്റ ക്ലിക്കില്‍ നേരിട്ട് സ്റ്റോറില്‍ പോകാതെ ഓണ്‍ലൈനില്‍ എന്തും വാങ്ങാന്‍ സാധിക്കും. സാധനങ്ങള്‍ ഒരിടത്ത് നിന്ന് മറ്റൊരിടത്തേക്ക് ആര്‍ക്കും എത്തിക്കാനും ഓണ്‍ലൈന്‍ സൈറ്റുകള്‍ സഹായിക്കുന്നു. എന്നാല്‍ ചിലപ്പോള്‍ അത്തരം സൈറ്റുകളില്‍ നിന്ന് നമുക്ക് പണിയും കിട്ടാറുണ്ട്. നമ്മള്‍ ഓര്‍ഡര്‍ ചെയ്യുന്നത് ആയിരിക്കില്ല കൈയില്‍ കിട്ടുമ്പോള്‍.

അതുപോലെ, സാങ്കേതിക തകരാറുകള്‍ മൂലമുണ്ടാകുന്ന ചില വില മാറ്റങ്ങള്‍ പലപ്പോഴും ഉപഭോക്താക്കളെ ഞെട്ടിക്കും. ആമസോണില്‍ അത്തരത്തില്‍ ഒരു വില കണ്ട് ഞെട്ടിയിരിക്കുകയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയ ഒന്നടങ്കം. ആമസോണില്‍ ഒരു ബക്കറ്റിന് 35,900 രൂപയാണ് വില. ബക്കറ്റിന്റെ വില എല്ലാവരെയും അത്ഭുതപ്പെടുത്തി. ഒരു ബക്കറ്റിന് 35,900. വിശ്വസിച്ചാലും ഇല്ലെങ്കിലും കേള്‍ക്കുന്നത് സത്യമാണ്.

കൂടാതെ കസ്റ്റമറുടെ ആശ്വാസത്തിന് 28 ശതമാനം കിഴിവ് അവര്‍ വാഗ്ദാനം ചെയ്യുന്നു. അപ്പോള്‍ ബക്കറ്റിന്റെ വില 25,999 രൂപയാകും. കൂടാതെ, ബക്കറ്റ് വാങ്ങാന്‍ കമ്പനി ഇഎംഐ സൗകര്യവും നല്‍കുന്നുണ്ട്. വിവേക് രാജുവിന്റെ ട്വിറ്റര്‍ പേജിലൂടെയാണ് സംഭവം പുറത്തറിഞ്ഞത്.

ബക്കറ്റും അതിന്റെ വിലയും വിശദാംശങ്ങളും കാണിക്കുന്ന ആമസോണ്‍ പേജിന്റെ സ്‌ക്രീന്‍ഷോട്ട് അദ്ദേഹം പങ്കിട്ടു. ആമസോണില്‍ ആണ് ഇത് കണ്ടത്, ‘എന്ത് ചെയ്യണമെന്ന് എനിക്കറിയില്ല’ എന്ന അടിക്കുറിപ്പോടെ സ്‌ക്രീന്‍ ഷോട്ട് ട്വിറ്ററില്‍ പങ്കിട്ടു. സംഭവം ട്വിറ്ററില്‍ വന്നതോടെ നിരവധി പേരാണ് കമന്റുകളുമായി എത്തിയത്.

ചിലര്‍ പറയുന്നത് സാങ്കേതിക തകരാര്‍ മൂലമാണ് വില. എന്തായാലും ഇഎംഐ കിട്ടിയത് ഭാഗ്യമാണെന്നാണ് മറ്റു ചിലര്‍ തമാശയായി കമന്റ് ചെയ്തത്. സംഭവം വൈറലായതോടെ ആമസോണ്‍ തന്നെ വിലനിര്‍ണ്ണയത്തിലെ പിഴവ് മാറ്റി. എന്നിട്ടും ട്വിറ്ററിറിലിപ്പോഴും ചര്‍ച്ചകള്‍ തുടരുകയാണ്.

You May Also Like