നാളുകള്‍ക്ക് ശേഷം നടനും തന്റെ സുഹൃത്തുമായ നരേനെ കണ്ടുമുട്ടിയതിന്റ സന്തോഷം പങ്കുവെച്ച് എത്തിയിരിക്കുകയാണ് മീര ജാസ്മിന്. അച്ചുവിന്റെ അമ്മ എന്ന ചിത്രത്തിലൂടെ പ്രേക്ഷകരുടെ മനം കവര്‍ന്ന താരജോഡികളായി മാറിയ താരങ്ങളാണ് ഇവര്‍. പതിനേഴ് വര്‍ഷത്തോളമായി സിനിമ റീലീസ് ചെയ്തിട്ട് എങ്കിലും ഇന്നും ആ സിനിമ മലയാളി പ്രേക്ഷകരുടെ നെഞ്ചില്‍ മായാതെ കിടപ്പുണ്ട്. ഇപ്പോഴിതാ ആ സിനിമയിലെ ഇജോയേയും അച്ചുവിനേയും ഒരുമിച്ച് കണ്ട സന്തോഷത്തിലാണ് ആരാധകര്‍.
നരേന് ഒപ്പം ഒന്നില്‍ അധികം ചിത്രങ്ങളാണ് മീര ജാസ്മിന് തന്റെ സോഷ്യല്‍ മീഡിയ പേജില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. നരേനെ കണ്ട് മുട്ടിയതിന്റെ സന്തോഷത്തില്‍ മീര പങ്കുവെച്ച കുറിപ്പും ശ്രദ്ധ നേടുകയാണ്. വീണ്ടും കണ്ടുമുട്ടുന്നതിലെ ഏറ്റവും നല്ല കാര്യം ഇതാണ്.. അത് നിങ്ങളെ ടൈം ട്രാവല്‍ ചെയ്യാന്‍ അനുവദിക്കുകയും നിങ്ങളുടുടെ പാതയെ ആര്‍ദ്രവും പ്രകാശം ഉള്ളതാക്കുകയും ചെയ്യും.
പ്രിയപ്പെട്ട നരേന്..ഓര്‍മ്മകളെ പുനരുജ്ജീവിപ്പിച്ചതിന് നന്ദി.. നിങ്ങള്‍ക്ക് ഏറ്റവും മികച്ചത് അല്ലാതെ മറ്റൊന്നും ഞാന്‍ ആശംസിക്കുന്നില്ല.. കാരണം നിങ്ങള്‍ അതിന് തികച്ചും അര്‍ഹനാണ് എന്നും പ്രിയസുഹൃത്ത് നരേന് ഒപ്പമുള്ള ഫോട്ടോ പങ്കുവെച്ച് മീര കുറിച്ചു.
നിങ്ങളെ രണ്ട് പേരേയും വീണ്ടും ഒരുമിച്ച് കണ്ടതില്‍ ഒരുപാട് സന്തോഷം.. വീണ്ടും ഒരുമിച്ച് ഒരു സിനിമ ചെയ്യൂ എന്നെല്ലമാണ് മീരയേയും നരേനെയും ഒരുമിച്ച് കണ്ട സന്തോഷത്തില്‍ ആരാധകര്‍ കമന്റുകളായി കുറിയ്ക്കുന്നത്. വര്‍ഷങ്ങള്‍ക്ക് ശേഷം നരേനും സിനിമാ ജീവിതത്തില്‍ കൂടുതല്‍ സജീവമാവുകയാണ്.
അതേസമയം, മീര ജാസ്മിന് മകള്‍ എന്ന സിനിമയാണ് ഏറ്റവും ഒടുവില്‍ അഭിനയിച്ചത്. താരത്തിന്റെ അടുത്ത സിനിമയ്ക്ക് വേണ്ടി ആരാധകരും കാത്തിരിക്കുകയാണ്.