അവസാനം കണ്ടിറങ്ങുമ്പോ കഷണ്ടി തലയിൽ കെട്ടിപിടിച്ചു ഉമ്മ കൊടുത്തതാണ്; അമ്മാവന്റെ ഓർമ്മകളിൽ അഭയ ഹിരൺമയി

സിനിമയിലും സീരിയലിലുമൊക്കെയായി മലയാളികളുടെ പ്രിയ താരമായി മാറിയ വ്യക്തിയാണ് നടൻ കൊച്ചു പ്രേമൻ. ഇന്നലായാണ് കൊച്ചു പ്രേമൻ വിടപറഞ്ഞത്. സിനിമയ്ക്ക് അകത്തും പുറത്തുമുള്ള നിരവധി പേരാണ് പ്രിയ നടന് അനുശോചനം അറിയിച്ച് രംഗത്തെത്തിയിരിക്കുന്നത്.കൊച്ചു പ്രേമന്റെ…

സിനിമയിലും സീരിയലിലുമൊക്കെയായി മലയാളികളുടെ പ്രിയ താരമായി മാറിയ വ്യക്തിയാണ് നടൻ കൊച്ചു പ്രേമൻ. ഇന്നലായാണ് കൊച്ചു പ്രേമൻ വിടപറഞ്ഞത്. സിനിമയ്ക്ക് അകത്തും പുറത്തുമുള്ള നിരവധി പേരാണ് പ്രിയ നടന് അനുശോചനം അറിയിച്ച് രംഗത്തെത്തിയിരിക്കുന്നത്.കൊച്ചു പ്രേമന്റെ അനന്തരവളും ഗായികയുമായ അഭയ ഹിരൺമയി സോഷ്യ ൽ മീഡിയയിൽ പങ്കുവെച്ച കുറിപ്പാണ് ഇപ്പോൾ ശ്രദ്ധനേടുന്നത്.

അഭയ ഹിരൺമയിയുടെ കുറിപ്പ് ഇങ്ങനെയാണ് ‘താൻ അവസാനം കണ്ടു ഇറങ്ങുമ്പോ കഷണ്ടി തലയിൽ കെട്ടിപിടിച്ചുമ്മ കൊടുത്തിട്ടാണ് ഇറങ്ങിയത്.. എല്ലാ പ്രാലശ്യത്തെയും പോലെ ചില്ലു കൂട്ടിലുണ്ടായ അവാർഡുകളെയും അംഗീകാരങ്ങളെക്കാളും ഉപരി ചെയ്തു വച്ചിരിക്കുന്ന അസാമാന്യ ക്രാഫ്റ്റ് സൃഷ്ടികൾ നോക്കി നിന്ന് അതിശയിച്ചിട്ടുണ്ട്. വഴിയിൽ നാം വലിച്ചെറിയുന്ന മിട്ടായി തുണ്ടു പോലും മാമ്മന്റെ വീട്ടിലെ ഫ്‌ളവർവേസിലെ ഫ്‌ളവർ ആണ്.

മണിക്കൂറുകളോളമിരുന്ന് അതിന് വേണ്ടി അസ്വദിച്ചു പണിയെടുക്കുന്നത് കാണുമ്പോൾ ഈ കലാകാരന്റെ മരുമകൾ ആണല്ലോ ഞാൻ എന്ന് എത്ര വട്ടം അഭിമാനം കൊണ്ടിട്ടുണ്ട്. ഞാൻ കണ്ട പൂർണ്ണ കലാകാരന് കുടുംബത്തിന്റെയും കൂടെ അഭിമാനമായ അഭിനേതാവിന് പരാതികളും പരിഭവിച്ചതും ഉമ്മവെച്ചുതും സമ്മാനങ്ങൾ തന്നതിനുമൊക്കെ കെട്ടിപിടിച്ചു നൂറ് ഉമ്മ. ആനിക്കുട്ടിയുടെ രാജു അണ്ണന്. ഞങ്ങളുടെ രാജു മാമമന്. എന്നാണ് അഭയ എഴുതിയത്.

 

View this post on Instagram

 

A post shared by Abhayaa Hiranmayi (@abhayahiranmayi)