കല്യാണം ഉടനെന്ന വാർത്തകളോട് പ്രതികരിച്ച് മീന!

മലയാളികളുടെ ഇഷ്ടതാരമാണ് തെന്നിന്ത്യൻ നടിയായ മീന. മീനയുടെ ഭർത്താവ് വിദ്യസാഗർ താനും മാസങ്ങൾക്ക് മുമ്പാണ് മരിച്ചത്. ഇരുവരുടെയും വിവാഹം 2009ലായിരുന്നു.ഇപ്പോൾ സോഷ്യൽമീഡിയയിൽ മീന പുനർ വിവാഹത്തിന് ഒരുങ്ങുകയാണെന്ന വാർത്തകൾ സജീവമാണ്.വിദ്യസാഗറിന്റെ ചിതയടങ്ങും മുമ്പേ ഇത്തരത്തിലുള്ള…

മലയാളികളുടെ ഇഷ്ടതാരമാണ് തെന്നിന്ത്യൻ നടിയായ മീന. മീനയുടെ ഭർത്താവ് വിദ്യസാഗർ താനും മാസങ്ങൾക്ക് മുമ്പാണ് മരിച്ചത്. ഇരുവരുടെയും വിവാഹം 2009ലായിരുന്നു.ഇപ്പോൾ സോഷ്യൽമീഡിയയിൽ മീന പുനർ വിവാഹത്തിന് ഒരുങ്ങുകയാണെന്ന വാർത്തകൾ സജീവമാണ്.വിദ്യസാഗറിന്റെ ചിതയടങ്ങും മുമ്പേ ഇത്തരത്തിലുള്ള വാർത്തകളെത്തി എന്നു തന്നെ പറയാം


കൂടാതെ പുനർ വിവാഹത്തിന് ഒരുങ്ങുന്ന മീനയുടെ വരൻ ഭർത്താവിന്റെ സുഹൃത്താണ് എന്ന് വരെ ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ആദ്യമായി മീന ഇത്തരത്തിലുള്ള വാർത്തകളിൽ പ്രതികരിച്ചിരിക്കുകയാണ്. ഭർത്താവിന്റെ വിയോഗ വേദനയിൽ നിന്ന് ഇനിയും കരകയറിയിട്ടില്ല ഞാൻ സ്വകാര്യതയെ മാനിക്കണമെന്നാണ് താരം പറഞ്ഞിരിക്കുന്നത്.മീനയ്ക്ക് ഒരു മകളുണ്ട്. നൈനിക എന്നാണ് പേര്

ബംഗളൂരുവിൽ സോഫ്റ്റ്വെയർ എഞ്ചിനീയറായിരുന്ന വിദ്യാസാഗർ ശ്വാസ കോശ രോഗങ്ങൾക്ക് ചികിത്സയിൽ ആയിരുന്നു.കോവിഡ് ബാധിച്ചതിനെ തുടർന്ന് രോഗം ഗുരുതരമാവുകയും ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. മലയാളത്തിലെ പ്രമുഖ താരങ്ങൾക്കൊപ്പം അഭിനയിച്ച മീന നിരവധി സൂപ്പർഹിറ്റ് ചിത്രങ്ങളിൽ മികച്ച കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. മോഹൻലാലിന്റെ ദൃശ്യം 2വാണ് മലയാളത്തിലെ അവസാന സിനിമ