ചുംബന ദിനത്തില്‍ ചുംബിച്ച് മതിവരാതെ ജോമോള്‍ ജോസഫ്; വീഡിയോ വൈറലാകുന്നു

ഇന്ന് ജൂലൈ 6. അന്താരാഷ്ട്ര ചുംബന ദിനം. സ്‌നേഹം പ്രകടിപ്പിക്കാനുള്ള ഏറ്റവും ശക്തവും ഫലപ്രദവുമായ മാര്‍ഗമാണ് ചുംബനം. സ്‌നേഹത്തിന്റെ ഏത് ഭാവത്തിലും ചുംബനത്തിന് വളരെയേറെ പ്രസക്തിയുണ്ട്. ഒരു വാക്ക് പോലും പറയാതെ ഒരു ചുംബനത്തിലൂടെ…

ഇന്ന് ജൂലൈ 6. അന്താരാഷ്ട്ര ചുംബന ദിനം. സ്‌നേഹം പ്രകടിപ്പിക്കാനുള്ള ഏറ്റവും ശക്തവും ഫലപ്രദവുമായ മാര്‍ഗമാണ് ചുംബനം. സ്‌നേഹത്തിന്റെ ഏത് ഭാവത്തിലും ചുംബനത്തിന് വളരെയേറെ പ്രസക്തിയുണ്ട്. ഒരു വാക്ക് പോലും പറയാതെ ഒരു ചുംബനത്തിലൂടെ ഒരാള്‍ക്ക് നിങ്ങള്‍ എത്രമാത്രം പ്രിയപ്പെട്ടയാളാണെന്ന് വ്യക്തമാക്കാന്‍ കഴിയും. മാനസിക പിരിമുറുക്കങ്ങള്‍ കുറയ്ക്കാനും ശരീരത്തിലെ പ്രതിരോധ ശേഷി കൂട്ടാനും ഇത് സഹായിക്കും. ചുംബനദിനത്തില്‍ പങ്കാളിയെ ചുംബിക്കുന്ന ഫോട്ടോകളും വീഡിയോകളും നിരവധി പേരാണ് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചത്. ഇപ്പോഴിതാ ആക്ടിവിസ്റ്റ് ജോമോള്‍ ജോസഫും തന്റെ പങ്കാളിക്കൊപ്പമുള്ള ചുംബന വീഡിയോ പോസ്റ്റ് ചെയ്തിരിക്കുകയാണ്. ‘കിസിങ് ഡേ സ്‌പെഷ്യല്‍’ എന്ന തലക്കെട്ടോടു കൂടിയാണ് ജോമോള്‍ പോസ്റ്റ് പങ്കുവെച്ചത്. നിരവധി പേരാണ് കമന്റുകളുമായി എത്തിയത്.

ഒരു ചുംബനത്തിലൂടെ ലോക റെക്കോര്‍ഡ് സ്വന്തമാക്കിയ ദമ്പതികളും വാര്‍ത്തകളില്‍ ഇടംപിടിച്ചിരുന്നു. തായ്ലാന്‍ഡിലാണ് സംഭവം. വാലന്റൈന്‍സ് വാരാഘോഷത്തോടനുബന്ധിച്ച് തായ്ലാന്‍ഡ് മ്യൂസിയം റിപ്ലീസ് ബിലീവ് ഇറ്റ് ഓര്‍ നോട് സംഘടിപ്പിച്ച പരിപാടിയില്‍ പങ്കെടുക്കുന്നതിനിടെയാണ് എകാചെയ് ടിരാനാരാടും ലക്ഷ്യാന ടിരാനാരാടും തങ്ങളുടെ ചുംബനം ആരംഭിച്ചത്.

ഇരുവരുടേയും ചുംബനം 58 മണിക്കൂര്‍, 35 മിനിറ്റ്, 58 സെക്കന്‍ഡ് നീണ്ടു… എകാചെയ് -ലക്ഷ്യാന ദമ്പതികളുടെ മുന്നില്‍ മത്സരത്തില്‍ പങ്കെടുത്തവരെല്ലാം തോറ്റു. ഒടുവില്‍ ഇരുവരെയും വിജയികളായി പ്രഖ്യാപിച്ചു. വിജയികളായ എകാചെയ്ക്കും ലക്ഷ്യാനയ്ക്കും ക്യാഷ് പ്രൈസും വജ്ര മോതിരവുമാണ് സമ്മാനമായി ലഭിച്ചത്.