മമ്മൂട്ടിയ്ക്ക് മൂന്ന് നായികമാര്‍!!! ബി ഉണ്ണികൃഷ്ണന്റെ ‘മാസ്സ് ത്രില്ലര്‍’ ജൂലൈ 15ന് ആരംഭിക്കും

മമ്മൂട്ടിയെ നായകനാക്കി ബി ഉണ്ണികൃഷ്ണന്‍ ഒരുക്കുന്ന ‘മാസ്സ് ത്രില്ലറില്‍’ മൂന്ന് നായികമാര്‍. തെന്നിന്ത്യയിലെ തന്നെ മുന്‍നിര നായികമാരാണ് മമ്മൂട്ടിയ്‌ക്കൊപ്പം എത്തുന്നത്. സ്‌നേഹ, ഐശ്വര്യ ലക്ഷ്മി, അമല പോള്‍ എന്നിവരാകും മമ്മൂട്ടിയോടൊപ്പം കേന്ദ്രകഥാപാത്രങ്ങളാവുക എന്നാണ് റിപ്പോര്‍ട്ടുകള്‍.…

മമ്മൂട്ടിയെ നായകനാക്കി ബി ഉണ്ണികൃഷ്ണന്‍ ഒരുക്കുന്ന ‘മാസ്സ് ത്രില്ലറില്‍’ മൂന്ന് നായികമാര്‍. തെന്നിന്ത്യയിലെ തന്നെ മുന്‍നിര നായികമാരാണ് മമ്മൂട്ടിയ്‌ക്കൊപ്പം എത്തുന്നത്. സ്‌നേഹ, ഐശ്വര്യ ലക്ഷ്മി, അമല പോള്‍ എന്നിവരാകും മമ്മൂട്ടിയോടൊപ്പം കേന്ദ്രകഥാപാത്രങ്ങളാവുക എന്നാണ് റിപ്പോര്‍ട്ടുകള്‍.

മമ്മൂട്ടിയുമായി ‘മാസ്സ് ത്രില്ലര്‍’ അണിയറയിലാണെന്ന് ഉണ്ണികൃഷ്ണന്‍ മുന്‍പേ പ്രഖ്യാപിച്ചിരുന്നു. ബി ഉണ്ണികൃഷ്ണന്‍ ഒരുപാട് നാളെത്തെ ഇടവേളയ്ക്ക് ശേഷമാണ് മമ്മൂട്ടി ചിത്രവുമായെത്തുന്നത്. ചിത്രത്തിന്റെ ഷൂട്ടിംഗ് ജൂലൈ 15ന് ആരംഭിക്കും. താരങ്ങള്‍ എല്ലാം ജൂലൈ 18ന് മമ്മൂട്ടിയോടൊപ്പം ചേരുമെന്നാണ് റിപ്പോര്‍ട്ട്.

‘ഉദയ കൃഷ്ണയാണ് സ്‌ക്രിപ്റ്റ്. ഒരു പോലീസ് ചിത്രമാണ് ഒരുങ്ങുന്നത്.
തമാശകള്‍ ഏറെ ഇല്ലാത്ത ഗൗരവമുള്ള കഥ പറയുന്ന ചിത്രം. ഉദയന്‍ അത്തരമൊരു സിനിമ ചെയ്തിട്ടില്ല. പുട്ടിന് പീര ഇടുന്ന പോലെ തമാശകള്‍ ഒന്നും ഉണ്ടാകില്ല, എന്നാല്‍ ഒരു മാസ്സ് ചിത്രവുമായിരിക്കും’, ബി ഉണ്ണികൃഷ്ണന്‍ പറഞ്ഞു. സിനിമ യഥാര്‍ത്ഥത്തില്‍ നടന്ന ഒരു സംഭവത്തെ ആസ്പദമാക്കിയാണ് ഒരുക്കുന്നത്.

2010ല്‍ റിലീസ് ചെയ്ത ‘പ്രമാണി’ ആയിരുന്നു ഉണ്ണികൃഷ്ണനും മമ്മൂട്ടിയും ഒന്നിച്ച അവസാന ചിത്രം. താഴെകീഴ്പ്പാടം എന്ന പഞ്ചായത്തിലെ പ്രസിഡന്റ് വിശ്വനാഥ പണിക്കരായാണ് മമ്മൂട്ടി എത്തിയത്. ഫഹദ് ഫാസില്‍, സ്‌നേഹ, പ്രഭു, നസ്രിയ, സുരാജ് വെഞ്ഞാറമൂട്, സിദ്ദിഖ്, ജനാര്‍ദ്ദനന്‍ തുടങ്ങിയവരാണ് സിനിമയിലെ മറ്റു പ്രധാന കഥാപാത്രങ്ങളായത്.