Connect with us

Hi, what are you looking for?

Film News

‘മിഷ്ടര്‍ റോഷന്‍ ആന്‍ഡ്രോസ് താന്‍ എന്തിനാണ് ഞങ്ങള്‍ പ്രേക്ഷകരോട് ഈ ക്രൂരത കാണിച്ചത്’

റോഷന്‍ ആന്‍ഡ്രൂസ് നിവിന്‍ പോളി കൂട്ടുകെട്ടിലെത്തിയ ചിത്രം സാറ്റര്‍ഡേ നൈറ്റിന് സമ്മിശ്ര പ്രതികരണങ്ങളാണ് ലഭിക്കുന്നത്. ചിത്രം ഇന്നാണ് തിയേറ്ററുകളിലെത്തിയത്. കായംകുളം കൊച്ചുണ്ണിക്കു ശേഷം നിവിന്‍ പോളി- റോഷന്‍ ആന്‍ഡ്രൂസ് കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് സാറ്റര്‍ഡേ നൈറ്റ്. യുവത്വത്തിന്റെ ഒരു ആഘോഷമായി ഒരുക്കിയ ചിത്രം പക്കാ കോമഡി എന്റര്‍ടെയ്നറായാണ് പ്രേക്ഷകരിലേക്ക് എത്തിയത്.

ദുബായ്, ബെംഗളൂര്‍, മൈസൂര്‍ എന്നിവിടങ്ങളിലായി ചിത്രീകരിച്ച ചിത്രം അജിത്ത് വിനായക ഫിലിംസിന്റെ ബാനറില്‍ വിനായക അജിത്താണ് നിര്‍മിക്കുന്നത്. ഗ്രേസ് ആന്റണി, മാളവിക, പ്രതാപ് പോത്തന്‍, ശാരി, വിജയ് മേനോന്‍, അശ്വിന്‍ മാത്യു എന്നിവരാണ് മറ്റ് താരങ്ങള്‍. നവീന്‍ ഭാസ്‌കറാണ് തിരക്കഥ ഒരുക്കിയത്. ഇപ്പോഴിതാ ചിത്രത്തെ കുറിച്ചുള്ള ഒരു ഫെയ്‌സ്ബുക്ക് കുറിപ്പാണ് ശ്രദ്ധേയമാകുന്നത്.

‘മിഷ്ടന്‍ റോഷന്‍ ആന്‍ഡ്രോസ് താന്‍ എന്തിനാണ് ഞങ്ങള്‍ പ്രേക്ഷകരോട് ഈ ക്രൂരത കാണിച്ചതെന്ന് പറഞ്ഞാണ് അരുണ്‍ സുരേന്ദ്രന്‍ കുറിപ്പ് ആരംഭിക്കുന്നത്. ഒന്നുമില്ലെങ്കിലും താങ്കള്‍ ആ പ്രൊഡ്യൂസറുടെ കാര്യം എങ്കിലും ഓര്‍ക്കണമായിരുന്നു. നിവിന്‍ പോളിയെ ഒരിക്കലും നേരില്‍ കാണാന്‍ പറ്റില്ല എന്നറിയാം, അതുകൊണ്ട് എന്റെയീ എഴുത്തിലൂടെ പറയാന്‍ ഉള്ള കാര്യം മുഖവരയില്ലാതെ അങ്ങ് പറയാം..

പ്രിയ നിവിന്‍ ചേട്ടാ താങ്കള്‍ സിനിമയില്‍ അഭിനയിക്കുന്ന ക്യാഷ് കൊണ്ടാണ് ജീവിക്കുന്നത്, ആ ഒരു ഓര്‍മ്മ ചേട്ടന് എപ്പോഴും വേണം കേട്ടോ കിട്ടുന്ന ക്യാഷ് മുഴുവന്‍ വലിച്ച് വാരി തിന്നാല്‍ പിന്നെങ്ങനെ സിനിമയില്‍ അഭിനയിച്ച് ക്യാഷ് സമ്പാദിക്കും? എന്റെ ഈ എളിയ വാക്കുകള്‍ താങ്കള്‍ എന്നെങ്കിലും കാണുമെങ്കില്‍ പ്ലീസ്, സിനിമയോട് അല്പമെങ്കിലും സ്‌നേഹമുണ്ടെങ്കില്‍ താങ്കള്‍ താങ്കളുടെ ശരീരം ശ്രദ്ധിക്കണം അല്ലെങ്കില്‍ മലയാള സിനിമയില്‍ താങ്കള്‍ ഒരു വട്ട പൂജ്യമായി മാറും. സിനിമയുടെ ബഡ്ജറ്റ് ടോട്ടല്‍ 24 കോലി രൂപ ആയത്രേ. അത്രയും കോലി ഉണ്ടായിരുന്നെങ്കില്‍ എത്ര എത്ത പഴം പുഴുങ്ങി തിന്നാമായിരുന്നു. അപ്പൊ ശരി’ എന്ന് പറഞ്ഞാണ് കുറിപ്പ് അവസാനിപ്പിക്കുന്നത്.

You May Also Like