നടന്‍ ശിവ് കുമാര്‍ സുബ്രഹ്‌മണ്യം അന്തരിച്ചു; നടന്റെ മരണം മകന്‍ മരിച്ച് രണ്ട് മാസത്തിന് ഇപ്പുറം

ബോളിവുഡ് നടനും തിരക്കഥാകൃത്തുമായ ശിവ് കുമാര്‍ സുബ്രഹ്‌മണ്യം അന്തരിച്ചു. ഇന്ന് മുംബൈയില്‍ വച്ചായിരുന്നു അന്ത്യം. മരണകാരണം വ്യക്തമല്ല. കുടുംബമാണ് മരണ വാര്‍ത്ത പുറത്തുവിട്ടത്. മകന്‍ മരിച്ച് രണ്ട് മാസത്തിന് ശേഷമാണ് ശിവ് കുമാറിന്റെ മരണം.…

ബോളിവുഡ് നടനും തിരക്കഥാകൃത്തുമായ ശിവ് കുമാര്‍ സുബ്രഹ്‌മണ്യം അന്തരിച്ചു. ഇന്ന് മുംബൈയില്‍ വച്ചായിരുന്നു അന്ത്യം. മരണകാരണം വ്യക്തമല്ല. കുടുംബമാണ് മരണ വാര്‍ത്ത പുറത്തുവിട്ടത്. മകന്‍ മരിച്ച് രണ്ട് മാസത്തിന് ശേഷമാണ് ശിവ് കുമാറിന്റെ മരണം. ബ്രെയിന്‍ ട്യൂമറിനെ തുടര്‍ന്നാണ് ശിവ് കുമാറിനും ഭാര്യ ദിവ്യ ജഗ്വാലയ്ക്കും ഏക മകനെ നഷ്ടമാകുന്നത്. 16 വയസാവാന്‍ ദിവസങ്ങള്‍ മാത്രം ശേഷിക്കെയായിരുന്നു മകന്റെ മരണം.

‘മനസ്സു വേദനിപ്പിച്ച വാര്‍ത്ത. അവിശ്വസനീയമാംവിധം ദാരുണമാണിത്. അദ്ദേഹത്തിന്റെയും ദിവ്യയുടെയും ഏകമകന്‍ ജഹാന്‍ ബ്രെയിന്‍ ട്യൂമര്‍ ബാധിച്ചു മരിച്ചിട്ട് രണ്ട് മാസം ആവുന്നതേയുള്ളൂ. 16-ാം ജന്മദിനത്തിന് രണ്ടാഴ്ച മുന്‍പായിരുന്നു മകന്‍ ജഹാന്റെ മരണം,”സംവിധായകന്‍ ബീന സര്‍വാര്‍ ട്വീറ്റ് ചെയ്തു. ബോളിവുഡിനെ ഞെട്ടിച്ചിരിക്കുകയാണ് ശിവ കുമാറിന്റെ മരണം. നിരവധി പ്രമുഖരാണ് ആദരാഞ്ജലികളുമായി എത്തിയത്. ഹൃദയം തകര്‍ക്കുന്ന വാര്‍ത്ത എന്നായിരുന്നു സംവിധായകന്‍ ഹന്‍സല്‍ മെഹ്ത കുറിച്ചത്. സംവിധായകന്‍ സുധീര്‍ മിശ്ര, രേണുക ഷഹാനെ തുടങ്ങിയ നിരവധി പേര്‍ ആദരാഞ്ജലി അര്‍പ്പിച്ചു.

1989-ല്‍ വിധു വിനോദ് ചോപ്രയുടെ പരിന്ദയുടെ തിരക്കഥ എഴുതിക്കൊണ്ടാണ് ശിവ് കുമാര്‍ സുബ്രഹ്‌മണ്യം സിനിമയിലെത്തുന്നത്. 1942: എ ലവ് സ്റ്റോറി, ഈസ് രാത് കി സുബഹ് നഹിന്‍, അര്‍ജുന്‍ പണ്ഡിറ്റ്, ചമേലി, ഹസരോം ഖൈ്വഷെയ്ന്‍ ഐസി, ടീന്‍ പാട്ടി തുടങ്ങിയ ശ്രദ്ധേയമായ സിനിമകളുടെ രചയിതാവും ശിവ് കുമാറായിരുന്നു.