അത്തരം കാര്യങ്ങളെ ശക്തമായി എതിര്‍ക്കും..!! – പ്രിയാമണി

സത്യം എന്ന സിനിമയിലൂടെ വന്ന് മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് പ്രിയാമണി.. തെലുങ്ക് ഭാഷാ ചിത്രത്തിലൂടെയായിരുന്നു പ്രിയാമണിയുടെ അഭിനയ രംഗത്തേക്കുള്ള അരങ്ങേറ്റം. മലയാളത്തിലും ശക്തമായ ഒരുപാട് സ്ത്രീകഥാപാത്രങ്ങളെ അവതരിപ്പിച്ച് വെള്ളിത്തിരയില്‍ എത്തിയ താരം, ഇപ്പോഴിതാ സോഷ്യല്‍…

സത്യം എന്ന സിനിമയിലൂടെ വന്ന് മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് പ്രിയാമണി.. തെലുങ്ക് ഭാഷാ ചിത്രത്തിലൂടെയായിരുന്നു പ്രിയാമണിയുടെ അഭിനയ രംഗത്തേക്കുള്ള അരങ്ങേറ്റം. മലയാളത്തിലും ശക്തമായ ഒരുപാട് സ്ത്രീകഥാപാത്രങ്ങളെ അവതരിപ്പിച്ച് വെള്ളിത്തിരയില്‍ എത്തിയ താരം, ഇപ്പോഴിതാ സോഷ്യല്‍ മീഡിയയെ കുറിച്ചും വ്യക്തിഹത്യ നടത്തുന്ന രീതിയില്‍ പ്രത്യക്ഷപ്പെടുന്ന ട്രോളുകളെ കുറിച്ചും താരം പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്… ട്രോളുകള്‍ പലപ്പോഴും നിയന്ത്രണം വിട്ടുപോകാറുണ്ട് എന്നാണ് നടി

പറഞ്ഞു വെയ്ക്കുന്നത്. ഒരാളെ മാത്രം ടാര്‍ഗെറ്റ് ചെയ്ത് വരുന്ന ട്രോളുകളെ കുറിച്ചാണ് പ്രിയാമണി പറഞ്ഞത്. അത് തനിക്ക് എതിരെ വരുന്നതും അമിതമായി തോന്നാറുണ്ട് എന്നാണ് ഇവര്‍ പറയുന്നത്. അതേസമയം, തന്നെ ‘സോഷ്യല്‍ മീഡിയ നമ്മുടെ ജീവിതത്തിന്റെ ഭാഗമാണ്. അല്ലാതെ അത് നമ്മുടെ ജീവിതമല്ല… എന്ന് കൂടി താരം എല്ലാവരേയും ഓര്‍മ്മിപ്പിക്കുകയാണ്.. അതുകൊണ്ട് തന്നെ എനിക്കെന്താണ് സന്തോഷം തരുന്നത് അത് ആരാധകരെ കാണിക്കാന്‍ ആണ് ഞാന്‍ ഇഷ്ടപ്പെടുന്നത്.

Priya-mani01

അത് ചിലര്‍ക്ക് ഇഷ്ടമായില്ലെങ്കില്‍.. അതില്‍ എനിക്ക് കുഴപ്പമൊന്നും ഇല്ല. പക്ഷേ ട്രോളുകള്‍ ഒരിക്കലും ട്രോളന്‍മാര്‍ അധികാരം ആയി എടുക്കരുത്.. എന്നും താരം ഓര്‍മ്മിപ്പിക്കുന്നു.. തന്റെ ജീവിതത്തില്‍ സംഭവിക്കുന്ന എല്ലാ കാര്യങ്ങളും ആരാധകരെ അറിയിക്കേണ്ടതില്ലെന്നും നടി പറയുന്നു. അതോടൊപ്പം തന്നെ കുറിച്ചു

വരുന്ന ചില ട്രോളുകള്‍ തന്നില്‍ തന്നെ ചിരി പടര്‍ത്താറുണ്ട് എന്നും.. അത് ഷെയര്‍ ചെയ്യാന്‍ മടിക്കാറില്ലെന്നും പ്രിയാമണി എടുത്തു പറയുന്നുണ്ട്. എന്നാല്‍ ചിലത് ഇഷ്ടമാകാറില്ലെന്നും ഉള്‍ക്കൊള്ളാന്‍ സാധിക്കാറില്ലെന്നും.. അത്തരം ട്രോളുകളെയാണ് ഞാന്‍ എതിര്‍ക്കുന്നത് എന്നും താരം പറയുന്നു..