വിചാരിച്ച പോലെയല്ല മമ്മൂക്ക..! എല്ലാവരേയും ശ്രദ്ധിക്കുന്നുണ്ട്..!! അനുഭവം തുറന്ന് പറഞ്ഞ് അസീസ്..!

കോമഡി ഷോകളിലൂടെ ഹാസ്യ കഥാപാത്രങ്ങളെ അവതരിപ്പിച്ചാണ് അസീസ് നെടുമങ്ങാട് സിനിമ രംഗത്തേക്ക് എത്തുന്നത്. പുതുതായി പുറത്തിറങ്ങുന്ന എല്ലാ സിനിമകളിലും അസീസ് ശ്രദ്ധിക്കപ്പെടുന്ന വേഷങ്ങളില്‍ എത്താറുണ്ട്. മമ്മൂട്ടി കേന്ദ്ര കഥാപാത്രമായി എത്തുന്ന സിബിഐയുടെ അഞ്ചാം പതിപ്പിലും…

കോമഡി ഷോകളിലൂടെ ഹാസ്യ കഥാപാത്രങ്ങളെ അവതരിപ്പിച്ചാണ് അസീസ് നെടുമങ്ങാട് സിനിമ രംഗത്തേക്ക് എത്തുന്നത്. പുതുതായി പുറത്തിറങ്ങുന്ന എല്ലാ സിനിമകളിലും അസീസ് ശ്രദ്ധിക്കപ്പെടുന്ന വേഷങ്ങളില്‍ എത്താറുണ്ട്. മമ്മൂട്ടി കേന്ദ്ര കഥാപാത്രമായി എത്തുന്ന സിബിഐയുടെ അഞ്ചാം പതിപ്പിലും അസീസ് ഒരു വേഷം കൈകാര്യം ചെയ്യുന്നുണ്ട്്. ഇപ്പോഴിതാ ഷൂട്ടിംഗ് സെറ്റില്‍ എത്തിയ സമയത്ത് തനിക്ക് മമ്മൂക്കയില്‍ നിന്ന് ലഭിച്ച ഒരു അനുഭവത്തെ കുറിച്ച് പറയുകയാണ് അസീസ്. മമ്മൂക്ക എല്ലാവരേയും ശ്രദ്ധിക്കുന്നുണ്ട് എന്നാണ് അസീസ് പറയുന്നത്.

താരത്തിന്റെ വാക്കുകളിലേക്ക്… തനിക്ക് ഭയങ്കര വിഷമമുള്ള കാര്യമായിരുന്നു കഷണ്ടി. പണ്ട് മണിക്കൂറുകള്‍ എടുത്താണ് ഇല്ലാത്ത മുടി താന്‍ ശരിയാക്കി കൊണ്ടിരുന്നത്. പിള്ളാരുടെ കണ്‍മഷി എടുത്ത് തലയില്‍ തേക്കുന്നതിനെ ചൊല്ലി ഭാര്യയുമായി എന്നും വഴക്കായിരുന്നു. ഇപ്പോള്‍ എല്ലാം മാറി. ടൊവിനോ ആണ് ഹെയര്‍ ട്രാന്‍സ്പ്ലനേഷനെ കുറിച്ച് ആദ്യം തന്നോട് പറഞ്ഞത്. അപ്പോഴാണ് ചെയ്ത് നോക്കാമെന്ന് തീരുമാനിച്ചത്. ഹെയര്‍ട്രാന്‍സ്പ്ലനേഷന് ശേഷം ഇതുവരെ യാതൊരു ബുദ്ധിമുട്ടും തോന്നയിട്ടിയില്ല.

ഇത് ചെയ്യുമ്പോള്‍ മറ്റുള്ളവര്‍ എന്ത് പറയും എന്ന് താന്‍ ഒരിക്കലും ചിന്തിച്ചിരുന്നില്ല. എന്തെന്നാല്‍ തനിക്കേറ്റവും സന്തോഷമുള്ള കാര്യമാണ് മുടി വരിക എന്നത്. മുടി വച്ചത് കൂടെ കളിച്ച് വളര്‍ന്നവര്‍ പോലും മനസിലായില്ല, എന്നാല്‍ മമ്മൂട്ടി ഇത് കണ്ടുപിടിക്കുകയായിരുന്നു. സിബിഐയുടെ ഷൂട്ടിംഗിന് പോയപ്പോള്‍, ‘ഡാ നീ മുടിയില്‍ എന്തെങ്കിലും ചെയ്തോ’ എന്ന് ചോദിച്ചു.

ഒന്നും പറഞ്ഞില്ല ചിരിച്ചു. ‘ഹെയര്‍ ട്രാന്‍സ്പ്ലനേഷന്‍ ചെയ്തോ’ എന്ന് ചോദിച്ചപ്പോള്‍ പിന്നെ പറയാതെ നിവൃത്തിയില്ല. ‘കണ്ടോ, ഇപ്പോള്‍ മനസിലായില്ലേ ഞാന്‍ നിന്നെ ശ്രദ്ധിയ്ക്കുന്നുണ്ടെന്ന്’ എന്നാണ് മമ്മൂക്ക പറഞ്ഞത്. താന്‍ ശരിക്കും ഞെട്ടിപ്പോയി എന്നാണ് അസീസ് പറയുന്നത്.