Connect with us

Hi, what are you looking for?

Film News

തീ പാറും രുചിക്കൂട്ടുമായി മോഹന്‍ലാല്‍..!! വീഡിയോ ഏറ്റെടുത്ത് ആരാധകര്‍..!!

നടന്‍ മോഹന്‍ലാലിന് ഭക്ഷണത്തോടുള്ള പ്രിയത്തെ കുറിച്ച് ആരാധകര്‍ക്ക് എല്ലാം അറിയാവുന്നതാണ്. ഭക്ഷണത്തേക്കാള്‍ ഭക്ഷണം പാകം ചെയ്യുന്നതിലും മറ്റുള്ളവരെ കൊണ്ട് അത് കഴിപ്പിക്കുന്നതിലുമാണ് മോഹന്‍ലാല്‍ സന്തോഷം കണ്ടെത്തുന്നത്. താരത്തിന്റെ കുക്കിംഗ് വീഡിയോകള്‍ എന്നും സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറാറുണ്ട്. മുന്‍പ് ഭാര്യ സുചിത്രയ്ക്ക് ഭക്ഷണം പാകം ചെയ്തുകൊടുക്കുന്ന വീഡിയോ വൈറലായി മാറിയിരുന്നു.

വ്യത്യസ്തമായ ഭക്ഷണങ്ങള്‍ പരീക്ഷിച്ച് നോക്കാനാണ് മോഹന്‍ലാല്‍ എപ്പോഴും ശ്രമിക്കാറ്. ഇപ്പോഴിതാ അദ്ദേഹത്തിന്റെ പുതിയൊരു കുക്കിംഗ് വീഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ തംരഗമാകുന്നത്. മോഹന്‍ലാലിന്റെ ഉറ്റ സുഹൃത്തും ബിസിനസ്സുകാരനുമായ സമീര്‍ ഹംസയാണ് വീഡിയോ പുറത്ത് വിട്ടിരിക്കുന്നത്. മനോഹരമായി പാചകം ചെയ്യുകയും ഭക്ഷണം ആസ്വദിക്കുകയും ചെയ്യുന്ന സൂപ്പര്‍സ്റ്റാറിന്റെ വീഡിയോ ആരാധകര്‍ ഏറ്റെടുത്തു കഴിഞ്ഞു.

https://www.instagram.com/reel/CayptQWlV_V/?utm_source=ig_web_copy_link

സ്റ്റീക്ക് രുചികള്‍ക്കൊപ്പം ബനാന സ്വീറ്റ് ഡിഷ് ആണ് ഫ്ളാംബേയില്‍ മോഹന്‍ലാല്‍ ഒരുക്കിയത്. പാചകത്തിനിടെ തീപ്പാറുന്ന രംഗങ്ങളും വീഡിയോയില്‍ കാണാം.
ഫ്രഞ്ച് കുക്കിംഗ് രീതിയായ ഫ്ളാംബേ പരീക്ഷിച്ച് മോഹന്‍ലാല്‍ തയാറാക്കിയ ഫിഷ് രുചിയാണ് ഇപ്പോള്‍ വൈറലാകുന്നത്. അതേസമയം, ബറോസ് എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് തിരക്കുകളിലാണ് മോഹന്‍ലാല്‍ ഇപ്പോള്‍.

മോഹന്‍ലാലിന്റെ ആദ്യ സംവിധാന സംരംഭമാണ് ബറോസ്. വാസ്‌കോഡഗാമയുടെ നിധികളുടെ കാവല്‍ക്കാരനായ ബറോസിന്റെ കഥയാണ് ചിത്രം പറയുന്നത്. മോഹന്‍ലാലിന് പുറമെ മിന്നല്‍ മുരളിയിലൂടെ മലയാളികളുടെ മനം കവര്‍ന്ന നടന്‍ ഗുരു സോമസുന്ദരവും ഒരു പ്രധാനപ്പെട്ട റോളില്‍ ചിത്രത്തിലെത്തുന്നുണ്ട്.

 

 

You May Also Like