Film News

ദേവ് മോഹൻ നായകനാകുന്ന ‘പുള്ളി’യുടെ റിലീസ് തീയതി മാറ്റിവെച്ചു  

ദേവ് മോഹൻ നായകനാകുന്ന പുതിയ ചിത്രം പുള്ളിയുടെ റീലിസ് തീയതി മാറ്റിവെച്ചു എന്ന വാർത്തയാണ് ചിത്രത്തിന്റെ അണിയറപ്രവര്തകര്  ഇപ്പോൾ പുറത്തുവിട്ടിരിക്കുന്നത്, മുൻപ് ചിത്രം ഡിസംബർ 1  നെ ആണ് റിലീസ് ചെയ്യാൻ തീരുമാനിച്ചത്, എന്നാൽ ചിത്രം ഡിസംബർ 8 ലേക്ക് റിലീസ് ചെയ്യാൻ ആണ് തീരുമാനിച്ചിരിക്കുന്നത്, ചിത്രത്തിന്റെ ട്രെയിലർ സൂചിപ്പിച്ചിരിക്കുന്നത് ഇതൊരു പക്കാ മാസ്സ് ചിത്രമാണെന്നാണ്. ജിജു അശോകൻ ആണ് പുള്ളിയുടെ സംവിധായകൻ

കമല ഫിലിംസിന്റെ ബാനറിൽ ടി ബി രഘു നാഥനാണ് ഈ ചിത്രം നിർമിച്ചിരിക്കുന്നത്. ദേവ് മോഹനെ കൂടാതെ ഈ ചിത്രത്തിൽ ഇന്ദ്രൻസ്, ശ്രീജിത്ത് രവി,കലാഭവൻ ഷാജോൺ,വെട്ടുക്കിളി പ്രകാശ്, രാജേഷ് ശർമ്മ, സെന്തിൽ, സന്തോഷ് കീഴാറ്റൂർ, പ്രതാപൻ, സുധി കോപ്പ, മീനാക്ഷി, അബിൻ, ടീന ഭാട്ടിയ തുടങ്ങിയ താരങ്ങളും അഭിനയിക്കുന്നു

ചിത്രത്തിൽ നിരവധി പുതുമുഖ താരങ്ങളും അഭിനയിക്കുന്നു, ബിജി ബാലാണ് ചിത്രത്തിന്റെ സംഗീതം നിർവഹിച്ചിരിക്കുന്നത്, ചായാഗ്രഹണം ബിനു കുര്യൻ, പ്രൊഡക്ഷൻ കൺട്രോളർ  ബിജു കെ തോമസ്, ചിത്ര സംയോജനം ദീപു ജോസഫ്

 

Trending

To Top