നീയാണ് എന്റെ വെളിച്ചം! ജീവിതത്തിലെ ആ സന്തോഷവാര്‍ത്ത പങ്കുവെച്ച് ധനുഷ്!!

തമിഴ് സിനിമാ ലോകത്തിന്റെ പ്രിയതാരമാണ് ധനുഷ്. അച്ഛന്‍ തന്നെ സംവിധാനം ചെയ്ത സിനിമയിലൂടെയാണ് ധനുഷ് സിനിമ രംഗത്തേക്ക് എത്തുന്നത്. ഒരു നടനായി രംഗപ്രവേശം ചെയ്ത താരം പിന്നീട് നിര്‍മ്മാതാവ്, സംവിധായകന്‍, ഗായകന്‍ എന്നീ നിലകളിലെല്ലാം…

തമിഴ് സിനിമാ ലോകത്തിന്റെ പ്രിയതാരമാണ് ധനുഷ്. അച്ഛന്‍ തന്നെ സംവിധാനം ചെയ്ത സിനിമയിലൂടെയാണ് ധനുഷ് സിനിമ രംഗത്തേക്ക് എത്തുന്നത്. ഒരു നടനായി രംഗപ്രവേശം ചെയ്ത താരം പിന്നീട് നിര്‍മ്മാതാവ്, സംവിധായകന്‍, ഗായകന്‍ എന്നീ നിലകളിലെല്ലാം ശോഭിക്കുകയായിരുന്നു. അന്‍പതോളം സിനിമകളില്‍ അഭിനയിച്ച താരം ദേശീയ അവാര്‍ഡുകളും കരസ്ഥമാക്കിയിരുന്നു, സിനിമാ ജീവിതം വളരെ മെച്ചപ്പെട്ടത് ആയി മാറിയെങ്കിലും താരത്തിന്റെ ദാമ്പത്യം ജീവിതം ഒരു പരാജയമായിരുന്നു.

 

View this post on Instagram

 

A post shared by Dhanush (@dhanushkraja)

രജനികാന്തിന്റെ മകളും തമിഴ് സിനിമാ ലോകത്തെ സജീവസാന്നിധ്യവുമായ ഐശ്വര്യ രജനികാന്ത് ആയിരുന്നു ധനുഷിന്റെ ജീവിത പങ്കാളി.. 2022 ജനുവരി 17ന് ഇരുവരും ചേര്‍ന്ന് പിരിയുകാണെന്ന വാര്‍ത്ത ആരാധകരെ അറിയിച്ചിരുന്നു, ഇവര്‍ക്ക് രണ്ട് ആണ്‍മക്കളാണ് ഉള്ളത്. രണ്ട് പേരെയും പരസ്പര തുല്യതയോടെ മുന്നോട്ടും നോക്കാന്‍ തന്നെയായിരുന്നു ഇവര്‍ തീരുമാനിച്ചത്. യാത്ര, ലിംഗ എന്നിങ്ങനെയാണ് മക്കളുടെ പേര്.

 

View this post on Instagram

 

A post shared by Dhanush (@dhanushkraja)

ഇപ്പോഴിതാ തന്റെ മകന്‍ ലിംഗയുടെ ഒരു പിറന്നാള്‍ ദിനത്തെ കുറിച്ച് ആരാധരുമായി വിശേഷം പങ്കുവെച്ച് എത്തിയിരിക്കുകയാണ് ധനുഷ്. ജന്മദിനാശംസകള്‍ എന്റെ ലിംഗ ബേബി… എന്റെ ജീവിതത്തിന് വെളിച്ചമായി നിന്നതിന് ഒരുപാട് നന്ദി എന്നാണ് അദ്ദേഹം മകനൊപ്പവും മറ്റ് സുഹൃത്തുക്കള്‍ക്കൊപ്പവും ഉള്ള ഫോട്ടോ പങ്കുവെച്ച് കുറിച്ചിരിക്കുന്നത്. ആരാധകരും താരപുത്രന് ജന്മദിനാശംസകള്‍ നേര്‍ന്ന് എത്തുന്നുണ്ട്.

സോഷ്യല്‍ മീഡിയയില്‍ അത്ര ആക്ടീവ് അല്ലെങ്കിലും ധനുഷ് പുതുതായി പങ്കുവെയ്ക്കുന്ന ഓരോ പോസ്റ്റുകളും വിശേഷങ്ങളും ആരാധകര്‍ വളരെ പെട്ടെന്ന് തന്നെ ഇരുകൈയ്യും നീട്ടി സ്വീകരിക്കാറുണ്ട്. ധനുഷിന്റെയും ഐശ്വര്യയുടേയും ഇളയ മകനാണ് ലിംഗ. വിവാഹ ബന്ധം പിരിഞ്ഞതിന് ശേഷവും താരം മക്കള്‍ക്കൊപ്പം തന്നെയുണ്ട്. ഇതിന് മുന്‍പ് തന്റെ മൂത്തപുത്രനുമായി പങ്കുവെച്ച ഫോട്ടോയും സോഷ്യല്‍ മീഡിയയില്‍ ആരാധകര്‍ ഏറ്റെടുത്ത മറ്റൊരു ചിത്രം ആയിരുന്നു.