വിമാനത്തിന്റെ വിന്‍ഡോ സീറ്റിലേക്ക് കയറാന്‍ യാത്രക്കാരുടെ മുകളിലൂടെ നടത്തം; വീഡിയോ

വിമാനത്തിന്റെ മധ്യഭാഗത്ത് നിന്നും വിന്‍ഡോ സീറ്റിലേക്ക് കയറാന്‍ ഒരു സ്ത്രീ യാത്രക്കാരുടെ മേല്‍ ചവിട്ടുന്ന വീഡിയോ, പുറത്തു വന്നു. ട്വിറ്റര്‍ ഉപയോക്താവ് ബ്രാന്‍ഡന്‍ പോസ്റ്റ് ചെയ്ത ഫൂട്ടേജില്‍ അജ്ഞാതയായ സ്ത്രീ മറ്റ് ആളുകളുടെ മേല്‍…

വിമാനത്തിന്റെ മധ്യഭാഗത്ത് നിന്നും വിന്‍ഡോ സീറ്റിലേക്ക് കയറാന്‍ ഒരു സ്ത്രീ യാത്രക്കാരുടെ മേല്‍ ചവിട്ടുന്ന വീഡിയോ, പുറത്തു വന്നു. ട്വിറ്റര്‍ ഉപയോക്താവ് ബ്രാന്‍ഡന്‍ പോസ്റ്റ് ചെയ്ത ഫൂട്ടേജില്‍ അജ്ഞാതയായ സ്ത്രീ മറ്റ് ആളുകളുടെ മേല്‍ കയറി ചവിട്ടി പോകുന്നതിന്റെ വീഡിയോയാണ് പോസ്റ്റ് ചെയ്തത്.
ആളുകള്‍ക്കു മുകളിലൂടെയാണ് യുവതിയുടെ ഈ ‘ചവിട്ടി നടത്തം’. കുഞ്ഞിനെയുംകൊണ്ടിരിക്കുന്ന ഒരാളുടെ മുകളിലൂടെയും യുവതി കടന്നുപോകുന്നത് വിഡിയോയില്‍ കാണാം. സീറ്റിലിരിക്കുന്നവര്‍ക്ക് ശല്യമുണ്ടാക്കികൊണ്ടായിരുന്നു യുവതിയുടെ പോക്ക്.

ഏഴുമണിക്കൂര്‍ നീണ്ട വിമാനയാത്രയിലുടനീളം ഇവര്‍ ഇത് തന്നെയാണ് ചെയ്തുകൊണ്ടിരുന്നതെന്നാണ് യാത്രക്കാര്‍ പറയുന്നത്. ബ്രാന്‍ഡന്‍ എന്നയാളാണ് തന്റെ ട്വിറ്റര്‍ അക്കൗണ്ടിലൂടെ വിഡിയോ പുറത്തുവിട്ടിരിക്കുന്നത്. ‘സീറ്റിലിരിക്കുന്നവര്‍ ഉണര്‍ന്ന് തന്നെയാണ് ഇരുന്നത്. ഒന്ന് മാറിനില്‍ക്കാനോ എന്ന് യുവതിക്ക് അവരോട് ചോദിക്കാവുന്നതോയുള്ളൂ. എന്നാല്‍ അവരുടെ മുകളിലൂടെ നടന്നാണ് ഇവര്‍ സീറ്റിലേക്ക് പോകുന്നത്. വിമാനത്തില്‍ കണ്ട എന്ന വലിയ ക്രമിനല്‍ കുറ്റം’ എന്നാണ് ബ്രാന്‍ഡന്‍ ട്വീറ്റ് ചെയ്തത്.

വീഡിയോയ്ക്ക് താഴെ നിരവധി പേരാണ് കമന്റുകളുമായെത്തിയത്. യുവതിയെ ചോദ്യം ചെയ്യാന്‍ വിമാനത്തില്‍ ആരുമില്ലായിരുന്നോ എന്നാണ് പലരും ചോദിക്കുന്നത്. സീറ്റില്‍ ഇരിക്കുന്നവര്‍ക്ക് എന്തെങ്കിലും ബുദ്ധിമുട്ടുണ്ടെങ്കില്‍ അവരെന്തുകൊണ്ട് പ്രതികരിച്ചില്ല എന്നാണ് മറ്റു ചിലരുടെ ചോദ്യം.