കൊല്ലപ്പെട്ടവരുടെ ശവം കൊലപാതകികളെക്കൊണ്ട് തീറ്റിക്കണം..!! കുറിപ്പുമായി ഹരീഷ് പേരടി..!!

മിനിസ്‌ക്രീനിലും ബിഗ് സ്‌ക്രീനിലും ഒരുപോലെ പ്രേക്ഷകര്‍ ഏറ്റെടുത്ത നടനാണ് ഹരീഷ് പേരടി. ഒരുപാട് ശക്തമായ കഥാപാത്രങ്ങളെ വെള്ളിത്തിരയില്‍ അവതരിപ്പിക്കാന്‍ ഈ നടന് സാധിച്ചിട്ടുണ്ട്. മാത്രമല്ല, മലയാളത്തിന് പുറമെ ഇതര ഭാഷാ ചിത്രങ്ങളിലേയും സജീവ സാന്നിധ്യമായി…

മിനിസ്‌ക്രീനിലും ബിഗ് സ്‌ക്രീനിലും ഒരുപോലെ പ്രേക്ഷകര്‍ ഏറ്റെടുത്ത നടനാണ് ഹരീഷ് പേരടി. ഒരുപാട് ശക്തമായ കഥാപാത്രങ്ങളെ വെള്ളിത്തിരയില്‍ അവതരിപ്പിക്കാന്‍ ഈ നടന് സാധിച്ചിട്ടുണ്ട്. മാത്രമല്ല, മലയാളത്തിന് പുറമെ ഇതര ഭാഷാ ചിത്രങ്ങളിലേയും സജീവ സാന്നിധ്യമായി മാറുകയാണ് ഇപ്പോള്‍ ഹരീഷ് പേരടി എന്ന നടന്‍. അഭിനയ ജീവിതത്തിലും വ്യക്തി ജീവിതത്തിലും തന്റെതായ കാഴ്ച്ചപ്പാടുകളും നിലപാടുകളും കാത്ത് സൂക്ഷിക്കുന്ന ഒരു വ്യക്തിത്വത്തിന് ഉടമ കൂടിയാണ് ഇദ്ദേഹം. പലപ്പോഴും അദ്ദേഹത്തിന്റെ പരാമര്‍ശങ്ങളും പ്രസ്താവനകളും

വിവാദങ്ങള്‍ക്ക് വഴിവെച്ചിട്ടുണ്ട് എങ്കിലും അതൊന്നും നടന് ഒരു വിഷയമേ ആയിരുന്നില്ല. സമൂഹത്തില്‍ നടക്കുന്ന എന്തിനെ കുറിച്ചും തന്റെ നിലപാട് വ്യക്തമാക്കാനും അത് തന്റെ പ്രേക്ഷകരുമായി സോഷ്യല്‍ മീഡിയ വഴി പങ്കുവെയ്ക്കാനും അദ്ദേഹം മറക്കാറില്ല. ഇപ്പോഴിതാ സംസ്ഥാനത്ത് രാഷ്ട്രീയകൊലപാതകങ്ങളും മറ്റ് കൊലപാതകങ്ങളും ഉയര്‍ന്ന് വരുന്ന സാഹചര്യത്തില്‍ ഹരീഷ് പേരടി പങ്കുവെച്ച ഫേസ്ബുക്ക് പോസ്റ്റാണ് ശ്രദ്ധ നേടുന്നത്.

കൊല്ലപ്പെട്ടവന്റെ ശരീരം കൊലപാതകിയെ കൊണ്ട് തന്നെ തീറ്റിക്കണം എന്നും എന്നാലേ മനുഷ്യന്‍ മനുഷ്യനെ വെട്ടി കൊല്ലുന്ന ഈ അവസ്ഥയ്ക്ക് ഒരു അന്ത്യം ഉണ്ടാകൂ എന്നുമാണ് അദ്ദേഹം പറയുന്നത്.. അദ്ദേഹത്തിന്റെ കുറിപ്പ് ഇങ്ങനെയായിരുന്നു. കൊല്ലപ്പെട്ടവരുടെ ശവം സൂക്ഷിച്ച് വെക്കുക …കൊലപാതകികളെ പിടിച്ച ശേഷം ആ ശവം അവരെകൊണ്ട് തീറ്റിപ്പിക്കുക…കൊലപാതകികള്‍ ഏത് മതമായാലും ഏത് രാഷ്ട്രീയമായാലും..മനുഷ്യന്‍ മനുഷ്യനെ വെട്ടി കൊല്ലുന്ന ഈ കലാപാരിപാടി അന്ന് നില്‍ക്കും… എന്നാണ് നടന്‍ കുറിച്ചിരിക്കുന്നത്. ഒപ്പം തന്റെ ഒരു ഫോട്ടോയും അദ്ദേഹം പങ്കുവെച്ചിട്ടുണ്ട്.