പരാജയപ്പെടുന്നത് വലിയൊരാളോടാകുമ്പോൾ അതൊരു പരാജയമല്ല: ജോയ് മാത്യു!!

കഴിഞ്ഞ ദിലസം നടന്ന ഫെഫ്ക റൈറ്റേഴ്‌സ് യൂണിയൻ തെരഞ്ഞെടുപ്പിൽ ബാലചന്ദ്രൻ ചുള്ളിക്കാടിനോട് പരാജയപ്പെട്ടത് തന്റെ വിജയമായാട്ടാണ് കാണുന്നതെന്ന്് ജോയ് മാത്യു പറഞ്ഞു. എല്ലാം ഈ സംഘടനയ്ക്ക് വേണ്ടിയാണ്. ബാലചന്ദ്രൻ ചുള്ളിക്കാടിന്റെ നേതൃത്വത്തിലുള്ള ഈ ഭരണസമിതിക്ക്…

കഴിഞ്ഞ ദിലസം നടന്ന ഫെഫ്ക റൈറ്റേഴ്‌സ് യൂണിയൻ തെരഞ്ഞെടുപ്പിൽ ബാലചന്ദ്രൻ ചുള്ളിക്കാടിനോട് പരാജയപ്പെട്ടത് തന്റെ വിജയമായാട്ടാണ് കാണുന്നതെന്ന്് ജോയ് മാത്യു പറഞ്ഞു. എല്ലാം ഈ സംഘടനയ്ക്ക് വേണ്ടിയാണ്. ബാലചന്ദ്രൻ ചുള്ളിക്കാടിന്റെ നേതൃത്വത്തിലുള്ള ഈ ഭരണസമിതിക്ക് തന്റഎ എല്ലാ പിന്തുണയും എല്ലാക്കാലവും ഉണ്ടാകുമെന്നും ജോയ് മാത്യു വ്യക്തമാക്കി.

ഫെഫ്ക റൈറ്റേഴ്‌സ് യൂണിയൻ സംഘടനയുടെ ജനാധിപത്യ രീതിയിലുള്ള ഒരു മാതൃകയാണ് ഈ തിരഞ്ഞെടുപ്പിലൂടെ പ്രാവർത്തികമാക്കിയത്. അതേ സമയം സാധാരണ ഒരു പാനലിൽ അടിച്ചേൽപ്പിക്കുന്നതിന് പകരം മത്സരബുദ്ധിയോടെ കാര്യങ്ങളെ കാണുക എന്നുമാത്രമാണ് ഈ തിരഞ്ഞെടുപ്പ് കൊണ്ട് ഉദ്ദേശിച്ചിട്ടുള്ളതെന്നും ജോയ് മാത്യു പറഞ്ഞു. മൂവി വേൾഡ് മീഡിയയോട് സംസാരിക്കവേയാണ്  ജോയ് മാത്യു ഇക്കാര്യം വ്യക്തമാക്കിയത്.


ഫെഫ്ക റൈറ്റേഴ്‌സ് യൂണിയൻ തെരഞ്ഞെടുപ്പിൽ 72ൽ 50 വോട്ട് നേടിയാണ് ബാലചന്ദ്രൻ ചുള്ളിക്കാടിന്റെ വിജയം. ജോയ് മാത്യുവിന് 21 വോട്ടാണ് ലഭിച്ചത്. ഒരു വോട്ട് അസാധുവായിരുന്നു. തിരക്കഥാകൃത്ത് ജിനു എബ്രഹാമിനെ നേരത്തെ എതിരില്ലാതെ സെക്രട്ടറിയായി തെരഞ്ഞെടുത്തിരുന്നു.അതേ സമയം റൈറ്റേഴ്‌സ് യൂണിയന്റെ വൈസ് പ്രസിന്റുമാരായി മങ്കൊമ്പ് ഗോപാലകൃഷ്ണനും സിബി കെ തോമസും. ജോയിന്റ് സെക്രട്ടറിമാരായി സന്തോഷ് വർമ്മയും ശ്രീകുമാർ അരുക്കുറ്റിയും തെരഞ്ഞെടുത്തിരുന്നു.