Connect with us

Hi, what are you looking for?

Film News

അഷ്‌കർ സൗദാൻ നായകനാവുന്ന ഡിഎൻഎയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

അഷ്‌കർ സൗദാൻ നായകനാവുന്ന പുതിയ ചിത്രമാണ് ഡിഎൻഎ. ടി എസ് സുരേഷ് ബാബു സംവിധാനം ചെയ്യുന്ന സിനിമയുടെ ഡിഎൻഎയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. നീണ്ട ഇടവേളക്ക് ശേഷം ഹിറ്റ് മേക്കർ ടി എസ് സുരേഷ് ബാബു തിരിച്ചു വരുന്ന ചിത്രം കൂടിയാണിത്. എ.കെ സന്തോഷ് തിരക്കഥ ഒരുക്കുന്ന ചിത്രമാണിത്. മമ്മൂട്ടിയുടെ സഹോദരീ പുത്രനാണ് ചിത്രത്തിലെ നായകൻ
അഷ്‌കർ സൗദാൻ.

ചിത്രത്തിൽ റായി ലക്ഷ്മി, ഹന്ന റെജി കോശി, ഇനിയ,സ്വാസിക, അജു വർഗീസ്, ഇർഷാദ് അലി ,രവീന്ദ്രൻ, സെന്തിൽ കൃഷ്ണ ,പദ്മരാജ് രതീഷ് ,ഇടവേള ബാബു , അഞ്ജലി അമീർ , കൈലാഷ് , കുഞ്ചൻ ,കോട്ടയം നസീർ , ജോൺ കൈപ്പള്ളി ബാബു ആന്റണി,സജ്‌ന ഫിറോസ് ,അമീർ നിയാസ് ,റോമാ രാജേഷ് തുടങ്ങി വൻ താര നിര അണിനിരക്കുന്നുണ്ട്.

ബെൻസി പ്രൊഡക്ഷൻസിന്റെ ബാനറിൽ കെ.വി അബ്ദുൾനാസർ നിർമിക്കുന്ന ചിത്രത്തിന്റെ ക്യാമറമാൻ രവി ചന്ദ്രൻ ആണ. എഡിറ്റർ ജോൺ കുട്ടി. ആക്ഷൻ ത്രില്ലെർ മൂഡിൽ ഒരുക്കുന്ന ചിത്രം ഒരു ഫാമിലി എന്റർടൈൻനറാണ് ഡിഎൻഎ. അതേ സമയം ഗ്ലാമർ വേഷങ്ങളിൽ തിളങ്ങി നിന്ന റായി ലക്ഷ്മി പോലീസ് വേഷത്തിൽ എത്തുന്ന ചിത്രമാണിത്. കലാ സംവിധാനം ശ്യാം കാർത്തികേയൻ. മേക്കപ്പ് രഞ്ജിത്ത് അമ്പാടി.സംഘടനം സ്റ്റണ്ട് ശിവ, കനൽ കണ്ണൻ, പഴനി രാജ്, റൺ രവി എന്നിവർ നിർവഹിക്കുന്നു.

You May Also Like