Film News

‘താനോസിനെ ഫിൽറ്റർ കാപ്പി കുടിക്കാൻ സഹായിക്കുന്ന സ്പൈഡർമാൻ’മകനൊപ്പമുള്ള വീഡിയോ പങ്കുവെച്ച് കുഞ്ചാക്കോ ബോബൻ!!

ആരാധകരുടെ ചോക്ലേറ്റ് റൊമാന്റിക്ക് ഹീറോയാണ് കുഞ്ചാക്കോ ബോബൻ. ഏറെ ആരാധകരുള്ള താരം വ്യത്യസ്ത വേഷങ്ങൾ ചെയ്ത് മലയാള സിനിമയെ ഞെട്ടിക്കുകയാണ് എന്നു തന്നെ പറയാം. കുഞ്ചാക്കോ ബോബനെ പോലെ തന്നെആരാധകർ ഏറെ ഇഷ്ടമാണ് താരത്തിന്റെ മകൻ ഇസഹാക്കിനെയും. പതിനാലു വർഷത്തെ കാത്തിരിപ്പിന് ശേഷമാണ് കുഞ്ചാക്കോ ബോബനും പ്രിയയ്ക്കും മകൻ പിറന്നത്.

മകന്റെ വിശേഷങ്ങൾ കുഞ്ചാക്കോ ബോബൻ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവയ്ക്കുന്നത് പതിവാണ്. ഇപ്പോഴിതാ, ഇസുവിനൊപ്പമുള്ള രസകരമായ ഒരു വിഡിയോ പങ്കുവെച്ചിരിക്കുകയാണ് താരം. വിഡിയോയ്ക്ക് നൽകിയിരിക്കുന്ന ക്യാപ്ഷൻ സൂപ്പറാണെന്നെ പറയാതെ വയ്യ ‘താനോസിനെ ഫിൽറ്റർ കാപ്പി കുടിക്കാൻ സഹായിക്കുന്ന സ്പൈഡർമാൻ’ എന്നായിരുന്നു ആ ക്യാപ്ഷൻ

കുഞ്ചാക്കോ ബോബൻ താനോസിന്റെയും ഇസഹാക്ക് സ്‌പൈഡർമാന്റെ മാസ്‌കും ധരിച്ചിട്ടുണ്ട്. കാപ്പി കുടിക്കുന്നതിനായി ഇസ് അപ്പായയുടെ മാസ്‌ക് മാറ്റികൊടുക്കുന്നത് വീഡിയോയിൽ കാണാൻ കഴിയും.അതേ സമയം കുഞ്ചാക്കോ ബോബൻ പ്രധാനവേഷത്തിൽ എത്തുന്ന നിരവധി സിനിമകളാണ് അണിയറയിൽ ഒരുങ്ങുന്നത്. എന്തായാ സജീ, ചാവേർ, 2018 എന്നിവയാണ്.മഹേഷ് നാരായണന്റെ ‘അറിയിപ്പാ’ണ് താരത്തിന്റേതായി ഏറ്റവും അവസാനം റിലീസ് ചെയ്ത സിനിമ.

 

 

View this post on Instagram

 

A post shared by Kunchacko Boban (@kunchacks)

Trending

To Top