Film News

എല്ലാവരും കരുതലോടെ ഇരിക്കുക! ഇന്ന് നസ്ലെന്‍ നാളെ നിങ്ങളുമാകാം..!

പ്രധാനമന്ത്രിയ്ക്ക് എതിരെ ഫേസ്ബുക്ക് പോസ്റ്റിന് അടിയില്‍ കമന്റിട്ടെന്ന പേരില്‍ സൈബര്‍ ആക്രമണം നേരിട്ട യുവനടന്‍ നസ്ലെന് പിന്തുണയുമായി അഞ്ചു പാര്‍വ്വതി രംഗത്ത്.. നസ്ലെന്‍ അല്ല അത് ചെയ്തത് എന്നും താരത്തിന്റെ പേരില്‍ വ്യാജ ഫേസ്ബുക്ക് അക്കൗണ്ട് ഉണ്ടാക്കിയ മറ്റൊരാള്‍ ആണ് ഇതെല്ലാം ചെയ്തത് എന്നുമുള്ള സത്യം നേരത്തെ പുറത്ത് വന്നിരുന്നു. നസ്ലെന്‍ തന്നെയാണ് ഇതേകുറിച്ച് പറഞ്ഞ് സോഷ്യല്‍ മീഡിയയില്‍ വീഡിയോ പങ്കുവെച്ച് എത്തിയത്. താരത്തിന്റെ പേരില്‍ കമന്റിട്ടത് യുഎഇയില്‍ നിന്നാണെന്നും വിവരമുണ്ട്.

ഇപ്പോഴിതാ നസ്ലെന് സംഭവിച്ചത് എല്ലാവര്‍ക്കും ഒരു പാഠമാണ് എന്നും കരുതിയിരിക്കണമെന്നും പറയുകയാണ് അഞ്ചു പാര്‍വ്വതി.. എല്ലാവരും കരുതലോടെ ഇരിക്കുക. ഇന്നലെ ഒരു തുഷാര; ഇന്ന് നസ്ലന്‍! നാളെ ആര് വേണമെങ്കിലുമാവാം… എന്നാണ് അഞ്ചു പാര്‍വ്വതി ഓര്‍മ്മിപ്പിക്കുന്നത്. ഒരുപാട് ഇഷ്ടമുള്ള ഒരു മോനാണ്. ഏകദേശം രണ്ട് മൂന്ന് മാസം മുമ്പേ ഒരു സിനിമാ ഗ്രൂപ്പില്‍ അതേ ഐ ഡിയില്‍ നിന്നും കമന്റ് കണ്ടിരുന്നു. അന്ന് ആ ഗ്രൂപ്പിലുള്ള പലരും സംശയം പറഞ്ഞിരുന്നു ഏതോ ഫേക്കന്റെ കളിയാണെന്ന്.

എന്തായാലും നിയമപരമായി മുന്നോട്ടു പോയല്ലോ. നല്ല കാര്യം! കുറ്റവാളി എത്രയും വേഗം വെളിച്ചത്ത് വരട്ടെ! ഒരു കുഞ്ഞിന്റെ, കലാകാരന്റെ ഭാവി വച്ച് കളിച്ച ആ നാറി ഒരു കാലത്തും ഗുണം പിടിക്കാതിരിക്കട്ടെ! എന്നും നസ്ലെന്‍ സത്യാവസ്ഥ തുറന്ന് പറയുന്ന വീഡിയോ പങ്കുവെച്ച് ഇവര്‍ ഫേസ്ബുക്കില്‍ കുറിച്ചു.

ഇപ്പോള്‍ നസ്ലെന്റെ പേരില്‍ കമന്റിട്ടത് യുഎഇയില്‍ നിന്നാണെന്ന വാര്‍ത്ത പുറത്ത വന്നതോടെ എന്തായാലും സത്യം തെളിഞ്ഞല്ലോ. വളര്‍ന്നു വരുന്ന ഒരു കലാകാരന്റെ ജീവിതം വച്ച് നാറിയ കളി കളിച്ച അവന്‍ ജീവിതത്തില്‍ ഗതി പിടിക്കാതിരിക്കട്ടെ! നസ്ലന്‍ ഒരു സിനിമാനടനായതിനാല്‍ അതിവേഗം സൈബര്‍ സെല്ലില്‍ നിന്നും നടപടിയുണ്ടായി. ഫേക്ക് ഐ.ഡികള്‍ കാരണം ജീവിതം താറുമാറായ ഒരുപാട് സാധാരണക്കാരായ മനുഷ്യര്‍ക്കും ഇതുപോലെ നീതി എളുപ്പം കിട്ടട്ടേ… എന്നും ഇവര്‍ ഫേസ്ബുക്കില്‍ കുറിച്ചു.

Trending

To Top