നിന്റെ അച്ഛന്‍ അല്ല എനിക്ക് ചിലവിന് തരുന്നത് എന്ന് പറയും..!! വിമര്‍ശകരോട് ഋഷി

കേശുവിന്റെയും ശിവയുടേയും ലച്ചുവിന്റെയും മുടിയന്‍ ചേട്ടനെ പ്രേക്ഷകര്‍ക്ക് എങ്ങനെ മറക്കാന്‍ കഴിയും അല്ലേ? ഉപ്പും മുളകും എന്ന ജനപ്രിയ പരമ്പരയിലൂടെയാണ് ഋഷിയേയും പ്രേക്ഷകര്‍ക്ക് സുപരിചിതമാകുന്നത്. ഉപ്പും മുളകും പരമ്പരയില്‍ മുടിയന്‍ എന്ന കഥാപാത്രമായി എത്തി…

കേശുവിന്റെയും ശിവയുടേയും ലച്ചുവിന്റെയും മുടിയന്‍ ചേട്ടനെ പ്രേക്ഷകര്‍ക്ക് എങ്ങനെ മറക്കാന്‍ കഴിയും അല്ലേ? ഉപ്പും മുളകും എന്ന ജനപ്രിയ പരമ്പരയിലൂടെയാണ് ഋഷിയേയും പ്രേക്ഷകര്‍ക്ക് സുപരിചിതമാകുന്നത്. ഉപ്പും മുളകും പരമ്പരയില്‍ മുടിയന്‍ എന്ന കഥാപാത്രമായി എത്തി പ്രേക്ഷകരെ കൈയ്യിലെടുത്ത താരമാണ് ഋഷി. അതിന് മുന്‍പ് ഒരു ഡാന്‍സ് റിയാലിറ്റി ഷോയിലൂടെയാണ് ഋഷി മിനിസ്‌ക്രീനില്‍ എത്തുന്നത്. താരത്തിന്റെ മുടിയും ഡാന്‍സുമാണ് താരത്തിന്റെ ഐഡന്റിറ്റി എന്ന് തന്നെ പറയാം.

ഇപ്പോഴിതാ മുടി വളര്‍ത്തയതിന് താന്‍ നേരിട്ട വിമര്‍ശനങ്ങളെ കുറിച്ച് വളരെ രസകരമായി തന്നെ തുറന്ന് പറഞ്ഞിരിക്കുകയാണ് താരം. താരത്തിന്റെ വാക്കുകൡലേക്ക്….. കൗതുകം കൊണ്ട് ചിലര്‍ മുടി പിടിച്ച് വലിക്കും, പക്ഷെ നമുക്ക് വേദനയാവുന്നത് അവര്‍ ആലോചിക്കില്ല. കഥാപാത്രത്തിന് വേണ്ടി മുടി ഇങ്ങനെ ആക്കിയതാണോ എന്ന് പലരും ചോദിച്ചിട്ടുണ്ട്. പക്ഷെ അല്ല. മുടി വെട്ടണം എന്ന് ആദ്യം ആവശ്യപ്പെട്ടിരുന്നു.

പക്ഷെ ഇത് തന്റെ ഡാന്‍സ് എന്ന പാഷന്റെ ഭാഗമാണ്, വെട്ടാന്‍ പ്രയാസമാണ് എന്ന് പറഞ്ഞപ്പോള്‍ സമ്മതിച്ചു. പിന്നെ ഈ മുടിയുള്ള പുത്രനെ കേരളത്തിലുള്ളവരും അംഗീകരിച്ചു. പക്ഷെ പണ്ടൊക്കെ ബസ്സില്‍ പോകുമ്പോള്‍ പലതരത്തിലുള്ള കമന്റുകളും കേട്ടിരുന്നു. നേരിട്ട് ആരും പറയില്ല, നമ്മള്‍ കേള്‍ക്കേ, തീപ്പെട്ടിയുണ്ടോടാ എന്നൊക്കെ ചോദിക്കും. ‘നിന്റെ അച്ഛനല്ല എനിക്ക് ചെലവിന് തരുന്നത്’ എന്ന് മനസില്‍ പറഞ്ഞ് താന്‍ മൈന്റ് ചെയ്യാതെ ഇരിക്കും എന്നാണ് ഋഷി പറയുന്നത്.