Connect with us

Hi, what are you looking for?

Film News

‘അതിജീവിത തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നുണ്ടോ?’; പരിഹാസവുമായി സിദ്ധിഖ്

നടിയെ ആക്രമിച്ച കേസില്‍ വിധി എതിരാകുമെന്ന് തോന്നിയാല്‍ അപ്പോള്‍ ജഡ്ജി ശരിയല്ല, ഈ ജഡ്ജിയെ മാറ്റണം എന്നല്ല താന്‍ പറയുകയെന്ന് നടന്‍ സിദ്ദിഖ്. വിധി എതിരായാല്‍ മേല്‍ക്കോടതിയില്‍ പോകണം. അതും എതിരായാല്‍ അതിന്റെ മേല്‍ക്കോടതിയില്‍ പോകണം.

അതാണ് ജനാധിപത്യരീതിയിലുള്ള വ്യവസ്ഥ. അങ്ങനെ തന്നെയാകണം എന്നാണ് തന്റെ അഭ്യര്‍ത്ഥനയെന്നും നടന്‍ പറഞ്ഞു. കേസില്‍ വിധി വരട്ടെ. എന്നിട്ടെല്ലാ കാര്യങ്ങളും തീരുമാനിക്കാമെന്നും സിദ്ദിഖ് മാധ്യമങ്ങളോട് പറഞ്ഞു. ഇതിനിടെ അതിജീവിതയെ സംബന്ധിച്ച ചോദ്യത്തിന് അതിജീവിത തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നുണ്ടോയെന്നായിരുന്നു ചിരിച്ചു കൊണ്ടുള്ള മറുപടി. തൃക്കാക്കരയിലെ തിരഞ്ഞെടുപ്പില്‍ പാലച്ചുവടിലുള്ള വ്യാസ വിദ്യാലയത്തില്‍ വോട്ടു ചെയ്യാനെത്തിയതായിരുന്നു നടന്‍.

‘100 ശതമാനം വോട്ടിങ് ഉണ്ടാകണം എന്നാണ് ആഗ്രഹം. ജനാധിപത്യ വിശ്വാസികളെല്ലാം വോട്ടു ചെയ്യണം. സഥാനാര്‍ഥികള്‍ ഊന്നല്‍ കൊടുത്തു സംസാരിച്ചത് തൃക്കാക്കരയിലെ വികസനത്തേക്കുറിച്ചാണ്. എന്റെ അദ്ഭുതമെന്തെന്നാല്‍ തൃക്കാക്കര ഇനി എവിടെ വികസിപ്പിക്കാനാണ്? വികസിച്ച്, വികസിച്ച് നമുക്കെല്ലാം ശ്വാസം മുട്ടുകയാണ്. എല്ലാ റോഡുകളും വണ്‍വേ ആക്കുകയാണെങ്കില്‍ ഗതാഗതക്കുരുക്ക് കുറച്ചു കുറഞ്ഞുകിട്ടും. വിദേശ രാജ്യങ്ങളില്‍ അങ്ങനെയാണ്. സമാധാനത്തോടെ ശ്വാസം വിട്ടു ജീവിക്കുന്നതിന് ഒരു മാറ്റമാണു വേണ്ടത്. സില്‍വര്‍ ലൈനിന്റെ അത്യാവശ്യം എന്താണെന്ന് എനിക്ക് ഇതുവരെ ബോധ്യപ്പെട്ടിട്ടില്ലെന്നും നടന്‍ പ്രതികരിച്ചു.

You May Also Like