“വിനീതിനെ ചില വേഷങ്ങളില്‍ മാത്രം തളച്ചിട്ടു”..! വൈറലായി കുറിപ്പ്..!

ഒരു മികച്ച നടന്‍ എന്നതിനൊപ്പം തന്റെ നൃത്ത കലയിലുള്ള കഴിവുകൊണ്ടും ആരാധകര്‍ക്കിടയില്‍ വലിയ സ്വീകാര്യത നേടിയ താരമാണ് വിനീത്. നായകനായും വില്ലനായും സഹ നടനായും അദ്ദേഹം പ്രേക്ഷകര്‍ക്ക് മുന്നില്‍ എത്തി. ഇപ്പോള്‍ കഥാപാത്രങ്ങള്‍ക്ക് ശബദ്മായിക്കൊണ്ട്…

ഒരു മികച്ച നടന്‍ എന്നതിനൊപ്പം തന്റെ നൃത്ത കലയിലുള്ള കഴിവുകൊണ്ടും ആരാധകര്‍ക്കിടയില്‍ വലിയ സ്വീകാര്യത നേടിയ താരമാണ് വിനീത്. നായകനായും വില്ലനായും സഹ നടനായും അദ്ദേഹം പ്രേക്ഷകര്‍ക്ക് മുന്നില്‍ എത്തി. ഇപ്പോള്‍ കഥാപാത്രങ്ങള്‍ക്ക് ശബദ്മായിക്കൊണ്ട് ഡബ്ബിംഗ് മേഖലയിലും വിനീത് സജീവ സാന്നിധ്യമാണ്. ഐ.വി ശശിയുടെ ഇടനിലങ്ങള്‍ എന്ന ചിത്രത്തിലൂടെയാണ് മലയാള സിനിമാ രംഗത്ത് വിനീത് തുടക്കം കുറിച്ചത്. അന്യഭാഷാ ചിത്രങ്ങളിലും അദ്ദേഹം തിളങ്ങിയിട്ടുണ്ട്.

ഇതിനോടകം തന്നെ ഒരുപാട് കഥാപാത്രങ്ങളുമായി പ്രേക്ഷകര്‍ക്ക് മുന്നിലെത്തിയ ഈ നടന്‍ എപ്പോഴൊക്കെയോ ടൈപ്പ് കാസ്റ്റ് ചെയ്യപ്പെട്ടുപോയിട്ടുണ്ട് എന്ന് ചൂണ്ടിക്കാണിക്കുന്ന ഒരു കുറിപ്പാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്. സിനിമ പ്രാന്തന്‍ എന്ന സോഷ്യല്‍ മീഡിയ പേജിലാണ് വിനീതിനെ കുറിച്ചുള്ള ഒരു കുറിപ്പില്‍ ഈ കാര്യം പ്രതിപാതിച്ചിരിക്കുന്നത്..

കുറിപ്പിന്റെ പൂര്‍ണരൂപം വായിക്കാം…
ഒരു കലയില്‍ കൂടുതല്‍ പ്രാവീണ്യം നേടിയതുകൊണ്ടു മാത്രം ടൈപ്പ് കാസ്റ്റ് ചെയ്യപ്പെട്ടുപോയ നടനാണ് വിനീത്..ഒരുപാട് എക്‌സ്‌പ്ലോര്‍ ചെയ്യപ്പെടേണ്ട നടനായിട്ടും.. കൂടുതലും കലക്ക് പ്രാധാന്യം കൊടുക്കുന്ന അല്ലെങ്കില്‍ കലാകാരന്റെ വേഷങ്ങളില്‍ മാത്രം തളച്ചിടപ്പെട്ട നടന്‍.. ഒരു കാലത്ത് മലയാളത്തിന്റെ ക്ലാസിക് മുഖമായിരുന്ന വിനീത് ലെജന്റെ് സംവിധായകരുടെ ഇഷ്ട താരമായിരുന്നു..

ഐ.വി.ശശിയുടെ ഇടനിലയങ്ങളിലെ കുഞ്ഞുമോന്‍ ആയി മലയാള സിനിമയിലേക്ക് കാലുവച്ച്.. പിന്നീട് ഭരതന്‍, പത്മരാജന്‍, അരവിന്ദന്‍,ഹരിഹരന്‍ തുടങ്ങിയ മഹാരഥന്മാരുടെ സിനിമകളിലിലെ നായക ഉപനായക വേഷങ്ങളില്‍ തിളങ്ങി എണ്‍പത് തൊണ്ണൂറ് കാലങ്ങളെ അവിസ്മരണിയമാക്കിയ താരമായി..നഖക്ഷതങ്ങളും ആരണ്യകവും പരിണയവും ചമ്പക്കുളം തച്ചനും കമലദളവും സര്‍ഗവും ഗസലും കാബൂളിവാലയുമൊക്കെ ഒരു തലമുറ നെഞ്ചോട് ചേര്‍ത്ത ചിത്രങ്ങളായിരുന്നു..

ഇന്ന് ചിലര്‍ ഇരട്ട പേരിട്ടും ഈയടുത്തായി അദ്ദേഹം അവതരിപ്പിച്ച കഥാപാത്രങ്ങളെ വികൃതമാക്കിയും ട്രോള്‍ എന്ന ഓമനപ്പേരിട്ട് ആഘോഷിക്കുന്നത് കാണുമ്പോള്‍ വല്ലാത്ത വിഷമം തോന്നാറുണ്ട്..മലയാള സിനിമ എന്താണെന്നും വിനീത് ആരാണെന്നും അയാളുടെ ചരിത്രമെന്താണെന്നും അറിയാത്ത ഒരു കുട്ടമാണ് ഇത്തരം അധിക്ഷേപ പോസ്റ്റുമായി വരുന്നത്…തങ്ങള്‍ക്ക് ബോധം ഉറച്ച മൂന്നാല് വര്‍ഷം മാത്രമാണ് അവര്‍ക്ക് സിനിമ..