കുപ്പി’യ്ക്ക് പ്രണയസാഫല്യം! നടന്‍ വിശാഖ് നായര്‍ വിവാഹിതനായി

‘ആനന്ദ’ത്തിലെ കുപ്പിയും വിവാഹ ജീവിതത്തിലേക്ക്. നടന്‍ വിശാഖ് നായര്‍ വിവാഹിതനായി. ജയപ്രിയയാണ് ആണ് വധു. ബെംഗളൂരുവില്‍ വച്ചായിരുന്നു വിവാഹചടങ്ങുകള്‍. ബന്ധുക്കളും അടുത്ത സുഹൃത്തുക്കളും ചടങ്ങില്‍ പങ്കെടുത്തത്. കഴിഞ്ഞ വര്‍ഷം നവംബറില്‍ ആയിരുന്നു വിശാഖിന്റെയും ജയപ്രിയയുടെയും…

‘ആനന്ദ’ത്തിലെ കുപ്പിയും വിവാഹ ജീവിതത്തിലേക്ക്. നടന്‍ വിശാഖ് നായര്‍ വിവാഹിതനായി. ജയപ്രിയയാണ് ആണ് വധു. ബെംഗളൂരുവില്‍ വച്ചായിരുന്നു വിവാഹചടങ്ങുകള്‍. ബന്ധുക്കളും അടുത്ത സുഹൃത്തുക്കളും ചടങ്ങില്‍ പങ്കെടുത്തത്.


കഴിഞ്ഞ വര്‍ഷം നവംബറില്‍ ആയിരുന്നു വിശാഖിന്റെയും ജയപ്രിയയുടെയും വിവാഹനിശ്ചയം. നവവധുവിനെ പരിചയപ്പെടുത്തിയുള്ള വിശാഖിന്റെ പോസ്റ്റും വൈറലായിരുന്നു.

ഗണേഷ് രാജ് സംവിധാനം ചെയ്ത ‘ആനന്ദം’ സൗഹൃദത്തിന്റെ കഥ പറഞ്ഞ ചിത്രമായിരുന്നു. ഒരു പറ്റം പുതുമുഖങ്ങള്‍ ഒന്നിച്ച ചിത്രത്തിലെ വിശാഖിന്റെ കുപ്പി എന്ന കഥാപാത്രത്തെ പ്രേക്ഷകര്‍ ഇരുകൈയും നീട്ടിയാണ് സ്വീകരിച്ചത്. പുത്തന്‍ പണം, ചങ്ക്സ്, മാച്ച് ബോക്സ്, ചെമ്പരത്തി പൂ, ചിരി, ഹൃദയം തുടങ്ങിയ ചിത്രങ്ങളില്‍ വേഷമിട്ടു.