Connect with us

Hi, what are you looking for?

Film News

‘ചെന്നൈ സ്റ്റോറി’ സാമന്തയുടെ ഇംഗ്ലീഷ് ചിത്രം വരുന്നു!

തെന്നിന്ത്യൻ സൂപ്പർ നായിക സാമന്ത നായികയാവുന്ന പുതിയ സിനിമ ഒരുങ്ങുന്നു. ‘ചെന്നൈ സ്റ്റോറി’ എന്ന പേരിൽ പുതിയ ചിത്രം വരുന്നുവെന്ന് റിപ്പോർട്ട്. ഇംഗ്ലീഷിൽ ഒരുങ്ങുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ബ്രിട്ടീഷ് സംവിധായകൻ ഫിലിപ് ജോൺ ആണ്. സിനിമ തമിഴിലും റിലീസ് ചെയ്യുമെന്ന് ടൈംസ് ഓഫ് ഇന്ത്യയാണ് റിപ്പോർട്ട് ചെയ്യുന്നത്.

സാമന്തയും വിവേക് കൽറയുമാണ് പ്രധാന വേഷങ്ങളിൽ എത്തുന്നത്. എൻ മുരാരി എഴുതിയ ‘അറേഞ്ച്‌മെന്റ് ഓഫ് ലവ്’ എന്ന നോവലിനെ ആസ്പദമാക്കിയാണ് ചിത്രം ഒരുങ്ങുന്നതെന്നാണ് വിവരം. അതേ സമയം അമ്മയുടെ മരണത്തിന് ശേഷം ജന്മനാട്ടിലേയ്ക്ക് മടങ്ങുന്ന ഒരു ചെറുപ്പക്കാരന്റെ കഥയാണ് ഈ ചിത്രം പറയുന്നത്. തങ്ങളുമായി വേർപിരിഞ്ഞ് താമസിക്കുന്ന പിതാവിനെ അന്വേഷിക്കുന്നതിനിടയിൽ യുവാവ് ഒരു സ്ത്രീയെ കണ്ടുമുട്ടുകയും തുടർന്ന് നടക്കുന്ന സംഭവ വികാസങ്ങളുമാണ് സിനിമ പറയുന്നത്.

 

ചെന്നൈ സ്റ്റോറിയുടെ ചിത്രീകരണം ഉടൻ തന്നെ ആരംഭിക്കും എന്നാണ് റിപ്പോർട്ടുകൾ.അതേസമയം, ശാകുന്തളം എന്ന ചിത്രമാണ് സാമന്തയുടേതായി ഏറ്റവും ഒടുവിൽ റിലീസ് ചെയ്ത സിനിമ. ഗുണശേഖർ സംവിധാനം ചെയ്ത ചിത്രം വൻ പരാജയമായിരുന്നു. മഹാഭാരതത്തിലെ ഉപകഥയെ ആസ്പദമാക്കി കാളിദാസൻ രചിച്ച പ്രശസ്ത നാടകം അഭിജ്ഞാന ശാകുന്തളത്തെ അധികരിച്ചാണ് സിനിമ ഒരുക്കിയത്

 

 

You May Also Like