നടി ലെനയെ തേടി ആ സന്തോഷ വാര്‍ത്ത എത്തി..!! നന്ദി അറിയിച്ച് താരം..!!

ശക്തമായ ഒരുപാട് സ്ത്രീകഥാപാത്രങ്ങളെ വെള്ളിത്തിരയില്‍ അവതരിപ്പിച്ച് എത്തിയ നടിയാണ് ലെന. ഓരോ കഥാപാത്രങ്ങള്‍ക്ക് വേണ്ടിയും താരം നടത്തുന്ന മേക്കോവറുകളും ശ്രദ്ധേയമാകാറുണ്ട്. ഇപ്പോഴിതാ ഒരുപാട് സിനിമകളിലൂടെ പ്രേക്ഷകര്‍ക്ക് മുന്നില്‍ എത്തിയ താരത്തിനെ തേടി ഒരു സന്തോഷ…

ശക്തമായ ഒരുപാട് സ്ത്രീകഥാപാത്രങ്ങളെ വെള്ളിത്തിരയില്‍ അവതരിപ്പിച്ച് എത്തിയ നടിയാണ് ലെന. ഓരോ കഥാപാത്രങ്ങള്‍ക്ക് വേണ്ടിയും താരം നടത്തുന്ന മേക്കോവറുകളും ശ്രദ്ധേയമാകാറുണ്ട്. ഇപ്പോഴിതാ ഒരുപാട് സിനിമകളിലൂടെ പ്രേക്ഷകര്‍ക്ക് മുന്നില്‍ എത്തിയ താരത്തിനെ തേടി ഒരു സന്തോഷ വാര്‍ത്ത എത്തിയിരിക്കുകയാണ്. ഇതിനോടകം തന്നെ പല നടീനടന്മാരും സ്വന്തമാക്കിയ ഗോള്‍ഡന്‍ വിസയ്ക്ക് ലെനയും അര്‍ഹയായിരിക്കുകയാണ്.

ഇതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിച്ചതോടെ ഇസിഎച്ച് ആസ്ഥാനത്തു നടന്ന ചടങ്ങില്‍ ദുബായിലെ താമസ കുടിയേറ്റ വകുപ്പ് ഉദ്യോഗസ്ഥന്‍ അദ്നാന്‍ മൂസ ബലൂഷിയില്‍ നിന്നു വീസ പതിച്ച പാസ്പോര്‍ട്ട് ലെന ഏറ്റുവാങ്ങി. ഈ സന്തോഷ വാര്‍ത്ത ലെന തന്നെയാണ് തന്റെ സോഷ്യല്‍ മീഡിയ പേജുകളിലൂടെ ആരാധകരുമായി പങ്കുവെച്ചത്. ഇതോടൊപ്പം അധികൃതര്‍ക്കുള്ള നന്ദിയും താരം

അറിയിച്ചിട്ടുണ്ട്. മലയാള സിനിമയുടെ താരസംഘടനയായ അമ്മയിലെ എക്‌സിക്യൂട്ടീവ് അംഗം കൂടിയായ താരത്തിന് ആശംസകള്‍ നേര്‍ന്ന് ആരാധകര്‍ കമന്റുകള്‍ പങ്കുവെയ്ക്കുന്നുണ്ട്. കുറച്ച് വൈകി എങ്കിലും വീസാ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി ഗോള്‍ഡന്‍ വിസ കൈയ്യില്‍ കിട്ടിയതിന്റെ സന്തോഷത്തിലാണ്

താരം. കഴിഞ്ഞ ദിവസം ട്രാന്‍സ്ജെന്‍ഡര്‍ നടി അഞ്ജലി അമീറിന് ഗോള്‍ഡന്‍ വീസ ലഭിച്ച വാര്‍ത്തകളും സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞ് നിന്നിരുന്നു. മോഹന്‍ലാല്‍, മമ്മൂട്ടി തുടങ്ങിയ പ്രപമുഖ നടന്മാര്‍ക്ക് പിറകെ ഒരുപാട് നടീനടന്മാര്‍ക്കും യുഎഇ ഭരണകൂടം ഗോള്‍ഡന്‍ വിസ നല്‍കിയിട്ടുണ്ട.