മിന്നല്‍ മുരളിയുടെ സെറ്റ് തകര്‍ത്ത പ്രതിയ്ക്ക് കിട്ടിയത് മുട്ടന്‍ പണി..!!

മലയാള സിനിമാ ചരിത്രത്തില്‍ ആദ്യമായി ഒരു സൂപ്പര്‍ഹീറോ വിശേഷണത്തോട്കൂടി എത്തിയ സിനിമയായിരുന്നു മിന്നല്‍ മുരളി. ആഗോള തലത്തില്‍ തന്നെ ശ്രദ്ധിക്കപ്പെട്ട സിനിമ വലിയ ഹിറ്റായി മാറിയിരുന്നു. പ്രഖ്യാപനം മുതല്‍ ശ്രദ്ധനേടിയ ചിത്രത്തിന്റെ സെറ്റ് നശിപ്പിച്ചതും…

മലയാള സിനിമാ ചരിത്രത്തില്‍ ആദ്യമായി ഒരു സൂപ്പര്‍ഹീറോ വിശേഷണത്തോട്കൂടി എത്തിയ സിനിമയായിരുന്നു മിന്നല്‍ മുരളി. ആഗോള തലത്തില്‍ തന്നെ ശ്രദ്ധിക്കപ്പെട്ട സിനിമ വലിയ ഹിറ്റായി മാറിയിരുന്നു. പ്രഖ്യാപനം മുതല്‍ ശ്രദ്ധനേടിയ ചിത്രത്തിന്റെ സെറ്റ് നശിപ്പിച്ചതും വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു. ഇപ്പോഴിതാ സിനിമയുടെ സെറ്റ് നശിപ്പിച്ച മലയാറ്റൂര്‍ സ്വദേശി രതീഷ് എന്നയാളെ കാപ്പ ചുമത്തി ജയിലില്‍ അടച്ചു എന്ന വിവരമാണ് ഇപ്പോള്‍ പുറത്ത് വരുന്നത്. സിനിമാ സെറ്റ് തകര്‍ത്തതിന് പുറമെ നിരവധി കേസുകളില്‍ ഇയാള്‍ പ്രതിയാണെന്നാണ് പോലീസിന്റെ വിശദീകരണം.

കൊലപാതകം, കൊലപാതക ശ്രമം, കഠിന ദേഹോപദ്രവം, ആയുധ നിയമം, സ്ഫോടക വസ്തുനിയമം എന്നീ കേസുകളാണ് പ്രതിയുടെ പേരില്‍ ഉള്ളത്. സിനിമയ്ക്കായി നിര്‍മ്മിച്ച ക്രിസ്ത്യന്‍ പള്ളിയുടെ സെറ്റായിരുന്നു നശിപ്പിച്ചത്. മതവികാരം വ്രണപ്പെടുത്തി എന്ന് ചൂണ്ടിക്കാട്ടിയാണ് ഇത്തരം ഒരു പ്രവര്‍ത്തി കുറ്റവാളികള്‍ ചെയ്ത് കൂട്ടിയത്. മിന്നല്‍ മുരളിയുടെ സിനിമാ സെറ്റ് തകര്‍ത്ത സംഭവത്തില്‍ ഒന്നാം പ്രതിയായതിനെ തുടര്‍ന്ന് ഇയാള്‍ക്ക് എതിരെ 2020 ല്‍ ഗുണ്ട നിയമപ്രകാരം നടപടി സ്വീകരിച്ചിരുന്നു.

ഇപ്പോഴിതാ കഴിഞ്ഞ ജനുവരിയില്‍ കാലടി പോലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ പ്രതിയായതിനെ തുടര്‍ന്നാണ് വീണ്ടും കാപ്പ ചുമത്തി ഇയാളെ ജയിലിലടച്ചത്. അതേസമയം, ഓപ്പറേഷന്‍ ഡാര്‍ക്ക് ഹണ്ടിന്റെ ഭാഗമായി ഇതുവരെ കാപ്പ നിയമപ്രകാരം 42 പേരെ ജയിലിലടച്ചതായും 31 പേരെ നാടു കടത്തിയതായും വിവരമുണ്ട്. കൂടുതല്‍ പേരെ നിരീക്ഷിച്ച് വരികയാണെന്നാണ് പോലീസ് അറിയിച്ചത്.