മഞ്ജു വാര്യറിന്റെ അടുത്ത മേക്കോവര്‍ കാത്തിരിക്കുകയാണോ..? എന്നാല്‍ ഇത് കൂടി അറിഞ്ഞോളൂ..!!

അന്നും ഇന്നും മലയാളി പ്രേക്ഷകര്‍ ഒരുപോലെ സ്‌നേഹിക്കുകയും ആരാധിക്കുകയും ചെയ്യുന്ന നടിയാണ് മഞ്ജു വാര്യര്‍. വിവാഹ ശേഷം സിനിമാ രംഗത്ത് നിന്നു വിട്ടു നിന്ന മഞ്ജുവിന്റെ പിന്നീടുള്ള തിരിച്ചു വരവ് ഒരു തരംഗം തന്നെ…

അന്നും ഇന്നും മലയാളി പ്രേക്ഷകര്‍ ഒരുപോലെ സ്‌നേഹിക്കുകയും ആരാധിക്കുകയും ചെയ്യുന്ന നടിയാണ് മഞ്ജു വാര്യര്‍. വിവാഹ ശേഷം സിനിമാ രംഗത്ത് നിന്നു വിട്ടു നിന്ന മഞ്ജുവിന്റെ പിന്നീടുള്ള തിരിച്ചു വരവ് ഒരു തരംഗം തന്നെ സൃഷ്ടിടിച്ചിരുന്നു. അതില്‍ ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെട്ടത് നടിയുടെ മേക്കോവര്‍ തന്നെയാണ്. മലയാള സിനിമയുടെ താരരാജാവ് മമ്മൂക്കയെ പോലെ മഞ്ജു വാര്യര്‍ക്കും പ്രായം പിറകോട്ടാണ് എന്ന് ആരാധകര്‍ എല്ലാം ഒരേ സ്വരത്തില്‍ പറഞ്ഞു. പിന്നീട് മഞ്ജുവിന്റെ ഓരോ മേക്കോവറുകളും സോഷ്യല്‍ മീഡിയയില്‍ തംരഗം തീര്‍ത്തു.

താരത്തിന്റെ വസ്ത്രധാരണ രീതിയും മൊത്തമായുള്ള മാറ്റങ്ങളും ആരാധകരുടെ മനം കവര്‍ന്നു. ഇപ്പോഴിതാ പുതിയ സിനിമയായ ലളിതം സുന്ദരം കൂടി എത്തിക്കഴിയുമ്പോള്‍ മഞ്ജുവിന്റെ അടുത്ത മേക്കോവറിനായി കാത്തിരിക്കുകയാണ് മലയാളികള്‍. ഇനി അടുത്ത ചേഞ്ച് എന്ന് പ്രതീക്ഷിക്കാം എന്ന് ഒരു അഭിമുഖത്തില്‍ വെച്ച് മഞ്ജുവാര്യറോട് അവതാരകന്‍ ചോദിച്ചപ്പോള്‍ നടി കൊടുത്ത മറുപടിയാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്.

ഒന്നും താന്‍ മനപൂര്‍വ്വം ചെയ്യുന്നതല്ല എന്നാണ് മഞ്ജു പറയുന്നത്. അതെല്ലാം ട്രെന്‍ഡാക്കി മാറ്റുന്നത് മീഡിയാസ് അല്ലേ എന്നും നടി ചോദിക്കുന്നു. ഇടുന്ന ഡ്രസ്സുകളൊക്കെ ട്രെന്റിങ്ങ് ആവണമെന്നോര്‍ത്ത് ബോധപൂര്‍വം ധരിക്കുന്നതല്ല എന്നാണ് മഞ്ജു അഭിമുഖത്തില്‍ പറഞ്ഞത്. ഇതെല്ലാം തന്റെ കൈശമുള്ള വസ്ത്രങ്ങളാണെന്ന് മഞ്ജു പറയുന്നു.

”ചെലോര്‍ക്ക് ശെരിയാവും, ചെലോര്‍ക്ക് ശെരിയാവില്ല അത്രയേ ഉള്ളു. ”ഏജ് ഇന്‍ റിവേഴ്സ് ഗിയര്‍ എന്ന് കേള്‍ക്കുന്നതില്‍ ഒട്ടും സംതൃപ്തി ഇല്ല. എപ്പോഴും ഹാപ്പി ആയിട്ട് ഇരിക്കണം. ലുക്ക്സിലൊന്നും ഒരു കാര്യമില്ല. അതൊക്കെ നാച്ചുറലാണ്..പായമാകുമ്പോള്‍ നരകള്‍ വീഴും അതിലൊന്നും തനിക്ക് പ്രശ്നമില്ലെന്നും ലുക്ക് മാത്രമായിരിക്കരുത് ജീവിതത്തിലെ പ്രധാനപ്പെട്ട ലക്ഷ്യമെന്നും താരം വ്യക്തമാക്കി.