Connect with us

Hi, what are you looking for?

Film News

ഭീഷ്മപര്‍വ്വം കാണാന്‍ സമയം കിട്ടിയില്ല.. കഞ്ഞി ട്രോളിനോട് മഞ്ജു വാര്യരുടെ പ്രതികരണം..!!

മലയാള സിനിമയിലെ ലേഡി സൂപ്പര്‍സ്റ്റാറാണ് മഞ്ജു വാര്യര്‍. മമ്മൂക്കയെ പോലെ ഈ നടിയ്ക്കും പ്രായം റിവേഴ്‌സ് ഗിയറിലാണ് എന്നാണ് ആരാധകര്‍ പറയുന്നത്. കൈനിറയെ സിനിമകളുമായി തിരക്കിലാണ് താരം, ലളിതം സുന്ദരം എന്ന സിനിമയാണ് മഞ്ജുവിന്റേതായി പുറത്തിറങ്ങിയ ഏറ്റവും പുതിയ സിനിമ. ഇപ്പോഴിതാ കഴിഞ്ഞ ദിവസം നടന്ന സിനിമയുടെ പ്രമോഷന്‍ പരിപാടിയ്ക്കിടെ വെച്ച് മമ്മൂക്കയുടെ സൂപ്പര്‍ഹിറ്റ് ചിത്രം ഭീഷ്മ പര്‍വ്വത്തെ കുറിച്ച് നടി പറഞ്ഞ വാക്കുകളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.

ഭീഷ്മ പര്‍വ്വം താന്‍ ഇതുവരെ കണ്ടില്ലെന്നാണ് മഞ്ജു വാര്യര്‍ പറയുന്നത്. അതേസമയം, ചിത്രത്തിലെ മമ്മൂട്ടിയുടെ ഒരു ഡയലോഗിനെ കുറിച്ചുള്ള ചോദ്യത്തിനും നടി മറുപടി പറഞ്ഞിരിക്കുകയാണ്. മഞ്ജുവാര്യര്‍ നായികയായ ഒടിയന്‍ എന്ന ചിത്രത്തിലെ കഞ്ഞി എടുക്കട്ടെ എന്ന് ട്രോള് എങ്ങനെയാണ് നോക്കിക്കാണുന്നത് ..

അടുത്തകാലത്തിറങ്ങിയ ഭീഷ്മ എന്ന ചിത്രത്തിലും കഞ്ഞി എടുക്കട്ടെ എന്ന ട്രോള് മമ്മൂക്കയുടെ കഥാപാത്രം ഉപയോഗിച്ചിട്ടുണ്ട് ഇതേ കുറിച്ച് ചോദിച്ചപ്പോള്‍ മഞ്ജുവിന്റെ മറുപടി ഇങ്ങനെയായിരുന്നു.. ഭീഷമ ഞാന്‍ കണ്ടില്ല. എനിക്ക് സിനിമ കാണാനുള്ള സമയമുണ്ടായില്ല. അങ്ങനെയൊക്കെ എനിക്ക് ട്രോളുകള്‍ ഇറങ്ങുന്നത് ഇഷ്ടമാണ്.

പ്രത്യേകിച്ച് ആ ട്രോള് എനിക്ക് വളരെ ഇഷ്ടമാണ്. പലപ്പോഴും ഞാന്‍ അത് കേള്‍ക്കുമ്പോള്‍ സേവ് ചെയ്തു വയ്ക്കാറുണ്ട്. അത്തരം ട്രോളുകള്‍ ഒക്കെ ഇറങ്ങുമ്പോള്‍ പലരും എനിക്ക് അയച്ചു തരികയും ചെയ്യാറുണ്ട്. എനിക്ക് ഇഷ്ടമാണന്ന് അറിയുന്നതുകൊണ്ട് ട്രോളുകള്‍ അവര്‍ എനിക്ക് അയക്കുന്നത്. താരത്തിന്റെ ഈ വാക്കുകള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരിക്കുകയാണ്.

You May Also Like