Film News

ബിഗ് ബജറ്റ് സിനിമകള്‍ വന്നിട്ടും രാധാമണിയുടെ ഓട്ടം അവസാനിക്കുന്നില്ല..!! നന്ദി അറിയിച്ച് നവ്യ നായര്‍

ഇഷ്ടം എന്ന സിനിമയിലൂടെ മലയാള സിനിമാ രംഗത്ത് അരങ്ങേറ്റം കുറിച്ച് പ്രേക്ഷകരുടെ ഇഷ്ടം നേടിയെടുത്ത നടിയാണ് നവ്യ നായര്‍. ഒരുപാട് കഥാപാത്രങ്ങളിലൂടെ നടി വെള്ളിത്തിരയില്‍ എത്തി എങ്കിലും നന്ദനം സിനിമയിലെ ബാലാമണിയെ മറക്കാന്‍ മലയാളി സിനിമാ ആസ്വാദകര്‍ക്ക് എങ്ങനെ സാധിക്കും.. പിന്നീട് വിവാഹ ശേഷം താരം അഭിനയ രംഗത്ത് നിന്ന് വിട്ടു നില്‍ക്കുക ആയിരുന്നു.

ഇപ്പോഴിതാ വര്‍ഷങ്ങള്‍ക്ക് ശേഷം താരം വീണ്ടും ഒരുത്തീ എന്ന സിനിമയിലൂടെ തിരിച്ച് എത്തിയിരിക്കുകയാണ്.. ഏറെ നാളത്തെ തിരിച്ചു വരവിന് വേണ്ടി നവ്യ തിരഞ്ഞെടുത്ത സിനിമ വളരെ മികച്ച പ്രേക്ഷക പ്രതികരണമാണ് നേടിയത്.

ഇപ്പോഴിതാ സിനിമയെ കുറിച്ച് മറ്റൊരു സന്തോഷം പങ്കുവെച്ച് എത്തിയിരിക്കുകയാണ് നവ്യ തന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടിലൂടെ.. പല ബിഗ് ബജറ്റ് സിനിമകളും വന്നുപോയി എങ്കിലും നവ്യ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച് എത്തിയ ഒരുത്തീ എന്ന സിനിമ വിജയകരമായി അഞ്ചാം വാരത്തിലേക്ക് കടന്ന വിവരമാണ് നവ്യ തന്റെ ആരാധകരെ അറിയിക്കുന്നത്. ആര്‍.ആര്‍.ആര്‍, ബീസ്റ്റ്, കെ.ജി.എഫ് 2.. എല്ലാം കടന്ന് ഉജ്വല വിജയത്തിന്റെ അഞ്ചാം വാരത്തിലേക്ക് ഒരുത്തീ സിനിമ കടന്നിരിക്കുന്നു എന്നാണ് താരം പങ്കുവെച്ച

വീഡിയോയിലൂടെ കാണിച്ചിരിക്കുന്നത്. വീഡിയോയ്ക്ക് ഒപ്പം പ്രമുഖ മാധ്യമങ്ങള്‍ സിനിമയ്ക്ക് നല്‍കിയ റേറ്റിംഗും മലയാളത്തിലെ പ്രശസ്തരായ സംവിധായകര്‍ സിനിമയെ കുറിച്ച് പറഞ്ഞ മികച്ച അഭിപ്രായങ്ങളും ഫോട്ടോ രൂപത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. വീഡിയോ പങ്കുവെച്ചുകൊണ്ട് എല്ലാവര്‍ക്കും നന്ദി അറിയിച്ചിരിക്കുകയാണ് നവ്യ..

 

View this post on Instagram

 

A post shared by Navya Nair (@navyanair143)

അതേസമയം, സിനിമയ്ക്ക് ഒരു രണ്ടാം ഭാഗം കൂടി ഉണ്ടാകും എന്ന വിവരവും അണിയറ പ്രവര്‍ത്തകര്‍ മുന്‍പ് അറിയിച്ചിരുന്നു, ഒരു സാധാരണ വീട്ടമ്മ കടന്നു പോകുന്ന അസാധരണ സാഹചര്യങ്ങളുടെ കഥ പറഞ്ഞ ചിത്രമായിരുന്നു ഒരുത്തീ.

 

 

Trending

To Top