Connect with us

Hi, what are you looking for?

Film News

നടി ആക്രമിക്കപ്പെട്ടതിനുശേഷം മുന്‍കരുതലുകള്‍ എടുത്തിരുന്നു, യാത്ര ചെയ്യുന്ന കാറിന്റെ നമ്പര്‍ ഫാമിലി ഗ്രൂപ്പുകളില്‍ ഷെയര്‍ ചെയ്തിരുന്നു: വെളിപ്പെടുത്തലുമായി നവ്യ നായര്‍

നടി ആക്രമിക്കപ്പെട്ട സംഭവത്തിന് ശേഷം താന്‍ വളരെ ശ്രദ്ധയോടെയാണ് ജീവിച്ചുപോരുന്നതെന്ന് നവ്യ നായര്‍. താന്‍ എന്നും അതിജീവിതയ്ക്ക് ഒപ്പമാണ്. നടിക്കൊപ്പം മാത്രമല്ല, എല്ലാ അതിജീവിതമാര്‍ക്കും ഒപ്പവുമാണെന്ന് താരം പറയുന്നു. ഒരു മാധ്യമത്തോട് പ്രതികരിക്കുകയായിരുന്നു നവ്യ.

അതിജീവിതയ്ക്ക് ഒപ്പമാണ് താന്‍. ഒരു അക്രമ സംഭവം അറിയുമ്പോള്‍ അതിനോട് പ്രതികരിക്കുന്നു, ഒരു പോസ്റ്റ് ഇടുന്നു. പത്രത്തില്‍ ഇത് വീണ്ടും കാണുമ്പോഴാണ് വീണ്ടും ആലോചിക്കുന്നത്. അപ്പോള്‍ ചിലപ്പോള്‍ ഒരു മെസേജ് അയക്കും. അവളാണ് അനുഭവിച്ചത്.

ആ അനുഭവം ഒന്നിനും പകരം വയ്ക്കാന്‍ കഴിയില്ല. ആരൊക്കെ ആശ്വാസ വാക്കുകള്‍ പറഞ്ഞാലും ആ അവസ്ഥയിലൂടെ കടന്നുപോകുന്ന അതിജീവിതയ്ക്ക് ഒപ്പമാണ് താന്‍. നടിയായ അതിജീവിതക്കൊപ്പം മാത്രമല്ല, സാധാരണക്കാരിയായ ഏത് അതിജീവിതയ്ക്ക് ഒപ്പവുമാണ്. അവരെ ബഹുമാനിക്കുന്നു.

നടി അക്രമിക്കപ്പെട്ട സംഭവത്തിന് ശേഷം താന്‍ കുറച്ചുകൂടി ശ്രദ്ധിക്കാന്‍ തുടങ്ങി. യാത്ര ചെയ്യുമ്പോള്‍ കാറിന്റെ നമ്പറിന്റെ ഫോട്ടോ എടുത്ത് ഫാമിലി ഗ്രൂപ്പുകളില്‍ ഇട്ടിരുന്നു. യാത്രയില്‍ ഫോണില്‍ സംസാരിച്ചു കൊണ്ടിരിക്കും. ഇതൊക്കെ ഒരു ഭീരുത്വം ആണെങ്കില്‍ പോലും മുന്‍കരുതലുകള്‍ ആവശ്യമാണ്.

നമ്മുടെ സമൂഹത്തില്‍ ആ കടന്നു പോക്ക് തരണം ചെയ്യുകയെന്നത് വലിയ ബുദ്ധിമുട്ടാണ്. ഈ ആഘാതം നിലനില്‍ക്കുമ്പോള്‍ തന്നെ ജനങ്ങള്‍ ഇപ്പോഴും തിരിച്ചും മറിച്ചും ചോദിക്കും. മാറി നിന്ന് വിമര്‍ശിക്കും. എണ്‍പത് ശതമാനം ആളുകള്‍ കൂടെ നില്‍ക്കുമ്പോഴും ഇരുപത് ശതമാനം വിമര്‍ശിക്കാന്‍ എത്തും, നടി പറയുന്നു.

You May Also Like