Connect with us

Hi, what are you looking for?

Film News

വെറും ഏഴ് ദിവസം കൊണ്ട് മോഹന്‍ലാലില്‍ നിന്ന് പഠിച്ചത് ഇതാണ് – വിദ്യ ബാലന്‍

മലയാളിയാണ്… അഭിനേത്രിയാണ് എന്നിരുന്നാലും നടി വിദ്യാബാലന് മലയാളത്തില്‍ എന്തുകൊണ്ട് അവസരങ്ങള്‍ ഉണ്ടായില്ല എന്നത് ആരാധകര്‍ക്ക് ഉള്ള സംശയമാണ്. നല്ല സിനിമകള്‍ വന്നാല്‍ താന്‍ ചെയ്യാന്‍ തയ്യാറാണെന്ന് പല അഭിമുഖങ്ങളിലും വിദ്യ ബാലന്‍ പറഞ്ഞിട്ടുണ്ട്. അഭിനയത്തിന്റെ തുടക്ക കാലത്ത് തന്നെ മോഹന്‍ലാലിനൊപ്പം അഭിനയിക്കാനായി കാത്തു നിന്ന താരത്തിന് വിധി മറ്റൊരു വിനയായി, ചക്രം എന്ന സിനിമയിലേക്ക് ആയിരുന്നു താരത്തെ മോഹന്‍ലാലിന്റെ നായികയായി കാസ്റ്റ് ചെയ്തത്. എന്നാല്‍ ആ സിനിമ നടന്നില്ല…പിന്നീട് വര്‍ഷങ്ങള്‍ക്ക് ശേഷം ഉറുമി എന്ന സിനിമയിലാണ് താരം ഒരു വേഷത്തില്‍ മലയാളി പ്രേക്ഷകര്‍ക്ക്

മുന്നില്‍ എത്തിയത്. ചക്രം അന്ന് സംഭവിക്കാതിരുന്നത് ചില പ്രശ്‌നങ്ങള്‍ കാരണമായിരുന്നു… എന്നാലും മോഹന്‍ലാല്‍ എന്ന നടനൊപ്പം ഒരാഴ്ച്ച സെറ്റില്‍ കഴിഞ്ഞതിന്റെ അനുഭവമാണ് വിദ്യ ഒരു പ്രമുഖ ചാനല്‍ പരിപാടിയില്‍ വെച്ച് പറഞ്ഞത്… അദ്ദേഹത്തില്‍ നിന്ന് ചുരുങ്ങിയ ദിവസങ്ങള്‍ കൊണ്ടു തന്നെ പലതും പഠിക്കാന്‍ സാധിച്ചു എന്നാണ് വിദ്യ പറയുന്നത്. താന്‍ അദ്ദേഹത്തിന്റെ കടുത്ത ആരാധികയായിരുന്നു.. വാനപ്രസ്ഥം, പവിത്രം തുടങ്ങിയ സിനിമകളിലെ

അദ്ദേഹത്തിന്റെ അഭിനയമാണ് ഏറെ ഇഷ്ടം. ആ സെറ്റില്‍ നിന്ന് മോഹന്‍ലാലില്‍ നിന്ന് ഞാന്‍ വളരെ പ്രധാനപ്പെട്ട ഒരു കാര്യം പഠിച്ചു…”’എത്ര സമയം കാത്തിരിക്കണമെങ്കില്‍ പോലും അദ്ദേഹം സെറ്റില്‍ പുസ്തകങ്ങള്‍ ഒന്നും വായിക്കില്ല, സ്‌ക്രിപ്റ്റ് പോലും വായിക്കില്ല. അന്ന് അദ്ദേഹം പറഞ്ഞത് അദ്ദേഹത്തിന് എപ്പോഴും ഇതില്‍ സജീവമായി ഇരിക്കണമെന്നാണ്. അപ്പോഴാണ് സംവിധായകന്‍ ആക്ഷന്‍

പറയുമ്പോള്‍ അതിനനുസരിച്ച് ആ മാജിക്ക് കാണിക്കാന്‍ സാധിക്കുകയുള്ളു എന്നാണ്.. അതേസമയം, സഹ അഭിനേതാക്കളേയും ടീമംഗങ്ങളെയും മോഹന്‍ലാല്‍ എപ്പോഴും സപ്പോര്‍ട്ട് ചെയ്യും എന്നുമാണ് വിദ്യ പറയുന്നത്… ഈ ഗുണങ്ങളാണ് അദ്ദേഹത്തില്‍ നിന്ന് താന്‍ ജീവിതത്തിലേക്ക് പകര്‍ത്തിയത് എന്ന്കൂടി പറഞ്ഞു വെയ്ക്കുകയാണ് വിദ്യാ ബാലന്‍.

 

 

You May Also Like