അധികം കാത്തിരിക്കേണ്ട! ആരാധകര്‍ക്ക് സന്തോഷവാര്‍ത്തയുമായി പാര്‍വതി ജയറാം

മലയാള സിനിമയിലെ പ്രിയപ്പെട്ട താരദമ്പതികളാണ് ജയറാമും പാര്‍വ്വതിയും. മലയാളിയ്ക്ക് എന്നും ഓര്‍ത്തിരിക്കാവുന്ന നിരവധി കഥാപാത്രങ്ങള്‍ മലയാളികള്‍ക്ക് സമ്മാനിച്ച നടിയാണ് പാര്‍വതി. സിനിമയില്‍ സജീവമായിരുന്ന പാര്‍വതി വിവാഹത്തോടെ കുടുംബിനിയായി മാറി. നടിയുടെ തിരിച്ചുവരവ് ആരാധകര്‍ ഒത്തിരി…

മലയാള സിനിമയിലെ പ്രിയപ്പെട്ട താരദമ്പതികളാണ് ജയറാമും പാര്‍വ്വതിയും.
മലയാളിയ്ക്ക് എന്നും ഓര്‍ത്തിരിക്കാവുന്ന നിരവധി കഥാപാത്രങ്ങള്‍ മലയാളികള്‍ക്ക് സമ്മാനിച്ച നടിയാണ് പാര്‍വതി. സിനിമയില്‍ സജീവമായിരുന്ന പാര്‍വതി വിവാഹത്തോടെ കുടുംബിനിയായി മാറി. നടിയുടെ തിരിച്ചുവരവ് ആരാധകര്‍ ഒത്തിരി ആഗ്രഹിച്ചിരുന്നു. എങ്കിലും കുഞ്ഞുങ്ങളോടൊപ്പം സന്തോഷത്തോടെ ജീവിതം ആസ്വദിക്കുകയായിരുന്നു താരം.

ഇപ്പോഴിതാ സിനിമാ ജീവിതത്തെയും സ്വകാര്യ ജീവിതത്തെയും കുറിച്ച് നടി മനസ്സുതുറന്നിരിക്കുകയാണ്. മാത്രമല്ല കാത്തിരിക്കുന്ന ആരാധര്‍ക്ക് സന്തോഷ വാര്‍ത്തയും താരം പങ്കുവയ്ക്കുന്നുണ്ട്. പാര്‍വതി അഭിനയത്തിലേക്ക് തിരിച്ചു വരുന്നതിന് തനിക്ക് ഒരു എതിര്‍പ്പുമില്ലെന്ന് നേരത്തെ ജയറാം പറഞ്ഞിരുന്നു.

ജയറാമും കാളിദാസനുമൊക്കെ സിനിമയിലുള്ളതിനാല്‍ തനിക്ക് വലിയ ഗ്യാപ്പൊന്നും ഫീല്‍ ചെയ്തിട്ടേയില്ലെന്ന് പാര്‍വതി ബിഹൈന്‍ഡ് വുഡ്സുമായി നടത്തിയ അഭിമുഖത്തില്‍ പറയുന്നു.

പെട്ടെന്ന് ദേഷ്യം വരുന്ന പ്രകൃതമായിരുന്നു തനിക്കെന്നും കുട്ടികള്‍ വന്ന ശേഷമാണ് തന്റെ ദേഷ്യമൊക്കെ പോയതെന്നും നടി പറഞ്ഞു. അഹങ്കാരവും ദേഷ്യവുമൊക്കെയുണ്ടായിരുന്നു. ജയറാമിന് എങ്ങനെ ഇഷ്ടപ്പെട്ടു എന്നറിയില്ലെന്നും താരം പറയുന്നു.

അന്നത്തെ ദേഷ്യം മാറിയത് അനിയത്തി മരിച്ചപ്പോഴായിരുന്നു. അവള്‍ക്ക് 21 വയസായിരുന്നു. എനിക്ക് 26 വയസായിരുന്നു. എന്റെ ജീവിതം തന്നെ മാറ്റിമറിച്ച സംഭവമായിരുന്നു അത്. മക്കളോടൊരിക്കലും ദേഷ്യപ്പെട്ടിട്ടില്ല. അവരോട് കാര്യം പറഞ്ഞ് മനസിലാക്കാറുണ്ട്. കാര്യങ്ങള്‍ അവര്‍ തന്നെ മനസിലാക്കാറുണ്ട്, പാര്‍വതി പറയുന്നു.

നടി പാര്‍വ്വതിയ്ക്ക് പിന്നാലെ സിനിമയിലെത്തിയ താരമാണ് ജയറാമും. ഒന്നിച്ച് സിനിമയില്‍ അഭിനയിച്ചതോടെ ഇരുവരും പരിചയപ്പെടുകയും അടുത്ത സുഹൃത്തുക്കളായി മാറുകയും ചെയ്യുകയായിരുന്നു, പിന്നീട് തന്റെ ജീവിതത്തിലേക്കും പാര്‍വതിയെ ജയറാം ക്ഷണിച്ചു. ഇന്നും മനോഹരമായ ദാമ്പത്യജീവിതം ആണ് ഇവരുടേത്.

പ്രണയകഥ പബ്ലിഷാക്കുമെന്ന് പറഞ്ഞ് ജേണലിസ്റ്റുകള്‍ പേടിപ്പിക്കുമായിരുന്നു. ഫോണ്‍ ബില്ലൊക്കെ എടുത്തുവെച്ചാണ് പരിപാടിക്ക് ക്ഷണിക്കുന്നത്. എന്റെയും അമ്മയുടേയും ശബ്ദം ഒരേപോലെയാണ്. ജയറാം വിളിക്കുമ്പോള്‍ അമ്മയാണ് എടുക്കുന്നതെങ്കില്‍ ഫോണ്‍ കട്ട് ചെയ്യുമായിരുന്നു. പാര്‍വതി പറഞ്ഞു.

ഇന്‍ഡസ്ട്രിയില്‍ നിന്ന് വിട്ടുനിന്നതായി തനിക്ക് തോന്നിയിട്ടില്ല. അഭിനയിക്കുന്നില്ല എന്ന് മാത്രമേ ഉള്ളൂ. എനിക്ക് ഒരുപാട് സുഹൃത്തുക്കള്‍ ഇതിലുണ്ട്. ഇനി അഭിനയിക്കുമോ എന്ന് ചോദിച്ചാല്‍ , നല്ല കഥാപാത്രങ്ങള്‍ വന്നാല്‍ തീര്‍ച്ചയായും ചെയ്യും എന്ന് താരം പറയുന്നു.

ജയറാം വന്ന് ലൊക്കേഷനിലെ കാര്യങ്ങളെല്ലാം പറയാറുണ്ട്. കുട്ടികള്‍ക്കൊപ്പം കൂടുതല്‍ സമയം ചിലവഴിക്കണം എന്ന ആഗ്രഹം ഉള്ളതുകൊണ്ടാണ് മാറിനിന്നത്. ഇപ്പോള്‍ മക്കള്‍ വലുതായി പാര്‍വതി പറഞ്ഞു.

1986ല്‍ ‘വിവാഹിതരെ ഇതിലെ’ എന്ന സിനിമയിലൂടെയാണ് ആദ്യമായി പാര്‍വ്വതി അഭിനയ രംഗത്തെത്തുന്നത്. ഒരു മിന്നാമിനുങ്ങിന്റെ നുറുങ്ങുവെട്ടം, തലയണമന്ത്രം,കിരീടം, വിറ്റ്നസ് , സൗഹൃദം , കാര്‍ണിവല്‍, ഉഝവപ്പിറ്റേന്ന്, വടക്കുനോക്കിയന്ത്രം തുടങ്ങിയവ ആണ് നടിയുടെ ശ്രദ്ധിക്കപ്പെട്ട ചിത്രങ്ങള്‍.