Film News

പക്രുവിന്റെ പേരിനൊപ്പം ഗിന്നസ് ചേര്‍ത്ത് ആദ്യം വിളിച്ചത് ഈ നടനാണ്…!! പക്രു ഭാഗ്യവാന്‍ എന്ന് ആരാധകര്‍

മിനിസ്‌ക്രീനിലും ബിഗ് സ്‌ക്രീനിലും പ്രേക്ഷകരെ ഒരുപോലെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്ന പ്രിയപ്പെട്ട അജയകുമാര്‍. ആ പേര് പറഞ്ഞാല്‍ ചിലപ്പോള്‍ ആളെ പിടികിട്ടി എന്ന വരില്ല. ആരാധകര്‍ക്ക് അജയകുമാര്‍ എന്നും പ്രിയപ്പെട്ട ഗിന്നസ് പക്രുവാണ്. ഗിന്നസ് റെക്കോര്‍ഡ് ലഭിച്ചതിന് ശേഷമാണ് ഈ പേര് അദ്ദഹത്തിന് വീണതെങ്കിലും ആദ്യമായി ആരാണ് പക്രുവിന്‌റെ പേരിനൊപ്പം ഗിന്നസ് ചേര്‍ത്ത് വിളിച്ചതെന്ന് അറിയേണ്ടേ.. അത് മലയാളികളുടെ സ്വന്തം മമ്മൂക്കയാണ്. ഇക്കാര്യത്തെ കുറിച്ച് പക്രു തന്നെയാണ് ജനപ്രിയ ഷോയായ കോമഡി

ഉത്സവേദിയില്‍ വെച്ച് പറഞ്ഞത്. പ്രമുഖ ചാനല്‍ സംഘടിപ്പിക്കുന്ന കോമഡി ഉത്സവേദിയിലെ വിധികര്‍ത്താവായി എത്താറുള്ള താരം തന്റെ സിനിമ വിശേഷങ്ങളും ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. തനിക്ക് ഗിന്നസ് ലഭിച്ച വിവരം മമ്മൂട്ടിയാണ് ആദ്യം അറിയുന്നതെന്നും അദ്ദേഹമാണ് ആദ്യമായി പേരിനൊപ്പം ഗിന്നസ് ചേര്‍ത്ത് ഗിന്നസ് പക്രുവെന്ന് വിളിച്ചതെന്നും ആ വേദിയില്‍ വെച്ച് താരം പറയുന്നുണ്ട്. പിന്നീട് ആ പേര് മലയാളികള്‍ക്കും ഇഷ്ടമായി… അന്ന് മുതല്‍ പക്രു, ഗിന്നസ് പക്രു എന്ന് അറിയപ്പെട്ടു. ആദ്യമായി അഭിനയിച്ച അമ്പിളിയമ്മാവന്‍ എന്ന ചിത്രത്തിലെ കഥാപത്രത്തിന്റെ പേര് പക്രു എന്നായിരുന്നു. ഇതാണ് പിന്നീട്

അജയകുമാര്‍ ആളുകള്‍ക്കിടയില്‍ പക്രുവായി മാറാന്‍ കാരണമായത്. പിന്നീട് ഗിന്നസ് റെക്കോര്‍ഡ് കൂടി ലഭിച്ചതോടെ പേര് വീണ്ടും മാറി.. അഭിനയത്തിനപ്പുറം സിനിമ സംവിധായകന്‍ എന്ന നിലയിലും ശ്രദ്ധിക്കപ്പെട്ട താരമാണ് ഗിന്നസ് പക്രു. കുട്ടിയും കോലുമാണ് താരം സംവിധാനം ചെയ്ത ചിത്രം. ഇതോടെ, ലോകത്തിലെ ഏറ്റവും ചെറിയ സംവിധായകനെന്ന വേള്‍ഡ് റെക്കോര്‍ഡ് കൂടി പക്രുവിനെ തേടിയെത്തിയിരുന്നു… താരത്തെ സംബന്ധിക്കുന്ന ഓരോ കാര്യങ്ങളും

guinness pakru about his accident

വാര്‍ത്തയാകാറുണ്ട്, കഴിഞ്ഞ ദിവസമാണ് നടന്‍ ഗിന്നസ് പക്രുവിന്റെ കാര്‍ അപകടത്തില്‍പെട്ടത്. വാര്‍ത്ത കേട്ട് ആരാധകരും പ്രിയപ്പെട്ടവരും പെട്ടെന്നൊന്ന് ഞെട്ടിയെങ്കിലും ആളപായം ഒന്നു സംഭവിച്ചിട്ടില്ല എന്ന ആശ്വാസ വാര്‍ത്തയാണ് പുറത്ത് വന്നത്. സീറ്റ് ബെല്‍റ്റ് ധരിച്ചതിനാലാണ് വലിയ അപകടത്തില്‍ നിന്ന് ഒഴിവായത്. സീറ്റ് ബെല്‍റ്റിന്റെ പ്രാധാനം ഇപ്പോള്‍ താന്‍ ശരിക്കും തിരിച്ചറിഞ്ഞു എന്നാണ് ഗിന്നസ് പക്രു അപകടം നടന്നതിന് ശേഷം അറിയിച്ചത്.

Trending

To Top