Film News

ചട്ടയും മുണ്ടും അണിഞ്ഞ് ശീലു എബ്രഹാമിന്റെ വെറൈറ്റി പിറന്നാള്‍ ആഘോഷം!

പിറന്നാള്‍ ദിനം ആഘോഷമാക്കി നടി ശീലു എബ്രഹാം. താരത്തിന്റെ ഭര്‍ത്താവിനും മക്കള്‍ക്കും ഒപ്പം ഇത്തവണ നിര്‍മ്മാതാവ് ലിസ്റ്റിന്‍ സ്റ്റീഫനും കുടുംബവും എത്തി പിറന്നാള്‍ ദിനത്തിന്റെ മാറ്റ് കൂട്ടി.. താരം തന്നെയാണ് പിറന്നാള്‍ ആഘോഷിച്ചതിന്റെ ഫോട്ടോകള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരിക്കുന്നത്. പിറന്നാള്‍ ആഘോഷത്തിന് ചട്ടയും മുണ്ടും ധരിച്ചാണ് നടി എത്തിയത്. ഈ ഫോട്ടോകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുന്നത്.

ഭര്‍ത്താവ് എബ്രഹാം മക്കളായ ചെല്‍സിയ, നീല്‍, നിര്‍മ്മാതാവ് ലിസ്റ്റിന്‍ സ്റ്റീഫന്‍ എന്നിവര്‍ക്കൊപ്പമുള്ള ഫോട്ടോകളാണ് നടി പങ്കുവെച്ചിരുന്നത്. ഈ പ്രത്യേക ദിനത്തില്‍ തനിക്ക് ആശംസകള്‍ നേര്‍ന്ന് എത്തിയവര്‍ക്കുള്ള നന്ദി അറിയിക്കുകയാണ് ശീലു സോഷ്യല്‍ മീഡിയയിലൂടെ. ഏറ്റവും പ്രിയപ്പെട്ടവര്‍ക്കൊപ്പം പിറന്നാള്‍ ആഘോഷിക്കുന്നത് തന്നെയാണ് ഏറ്റവും വലിയ സന്തോഷം എന്ന് താരം തന്റെ സോഷ്യല്‍ മീഡിയ പേജുകളില്‍ കുറിച്ചു.

കേക്ക് കട്ടിംഗും ലിസ്റ്റിന്‍ സ്റ്റീഫനും കുടുംബവും സമ്മാനിച്ച ചട്ടയും മുണ്ടും അണിയലും ഒക്കെ ആയിരുന്നു ഈ ദിവസത്തിന്റെ പ്രത്യേകതകളായത്… മധുരമൂറുന്ന ആശംസകള്‍ അറിയിച്ച് എത്തിയ നിങ്ങള്‍ക്ക് ഓരോര്‍ത്തര്‍ക്കും

നന്ദി എന്നാണ് ശീലു എബ്രഹാം കുറിച്ചത്. 2013 സിനിമാ രംഗത്ത് സജീവമായ താരം ചെറുതും വലുതുമായ ഒരുപാട് കഥാപാത്രങ്ങളെ വെള്ളിത്തിരയില്‍ അവതരിപ്പിച്ചിട്ടുണ്ട്. താരത്തിന് പിറന്നാള്‍ ദിനാശംസകള്‍ നേര്‍ന്ന് നിരവധിപ്പേരാണ് കമന്റുകള്‍ പങ്കുവെച്ചത്.

Trending

To Top