Film News

കുഴഞ്ഞു വീണ യുവാവിന് രക്ഷകയായി സുരഭി ലക്ഷ്മി..!! സംഭവം ഇങ്ങനെ..!!

സിനിമാ പ്രേമികളുടെ പ്രിയപ്പെട്ട നടിയാണ് സുരഭി ലക്ഷ്മി.. ഒരുപാട് ശക്തമായ സ്ത്രീകഥാപാത്രങ്ങളെ വെള്ളിത്തിരയില്‍ എത്തിച്ച താരം, ഇപ്പോഴിതാ ഒരു യുവാവിന്റെ ജീവിതത്തില്‍ രക്ഷകയായി എത്തിയ വവിരാമാണ് പുറത്ത് വരുന്നത്. വാഹനം ഓടിക്കവെ കുഴഞ്ഞുവീണ യുവാവിനെയാണ് രക്ഷിച്ച് നടി സുരഭി ലക്ഷ്മി ജീവിതത്തിലേക്ക് തിരിച്ച് എത്തിച്ചത്. കഴിഞ്ഞ ദിവസം രാത്രി കോഴിക്കോടാണ് സംഭവം നടന്നത്. കാണാതായ തന്റെ കുഞ്ഞിനെയും ഭാര്യയെയും തിരഞ്ഞ് ഇറങ്ങിയതായിരുന്നു ഈ യുവാവ്. ഇരുവരേയും അന്വേഷിച്ചിറങ്ങി ജീപ്പോടിക്കവെയാണ് ഇയാള്‍ കുഴഞ്ഞുവീണത്.

പകല്‍ മുഴുവന്‍ തിരഞ്ഞെങ്കിലും ഇവരെ കണ്ടെത്താനായില്ല. തുടര്‍ന്ന് യുവാവിന് നെഞ്ചുവേദന അനുഭവപ്പെട്ടു. സഹായത്തിനു അപേക്ഷിക്കുന്നതിനിടെ അതുവഴി വാഹനത്തിലെത്തിയ സിനിമാനടി സുരഭിലക്ഷ്മി ഉടന്‍ പൊലീസില്‍ അറിയിച്ചതിനെ തുടര്‍ന്നു പൊലീസെത്തി ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. തന്റെ ഭാര്യയ്ക്ക് മാനസികാസ്വാസ്ഥ്യമുള്ളതും യുവാവില്‍ ഭയം ഉണര്‍ത്തിയിരുന്നു. അതേസമയം, കുഞ്ഞിനെ കൊണ്ട് പുറത്ത് പോയ ഭാര്യയെയും കുഞ്ഞിനെയും മെഡിക്കല്‍ കോളേജ് ആശുപത്രിക്ക് സമീപത്തെ പൊലീസ് സ്റ്റേഷനില്‍ കണ്ടെത്തുകയും ചെയ്തു. യുവതിയുടെ കയ്യില്‍ നിന്നു ഭര്‍ത്താവിന്റെ നമ്പര്‍ വാങ്ങി ഫോണില്‍ വിളിച്ചു കാര്യം പറയാന്‍ ശ്രമിച്ചെങ്കിലും വിവരം അറിയിക്കും മുമ്പ്

ഫോണ്‍ സ്വിച്ച് ഓഫ് ആയിപ്പോയിരുന്നു. ഭാര്യയെ തിരയാന്‍ ഇറങ്ങുമ്പോള്‍ ഇളയ കുട്ടിയും രണ്ട് കൂട്ടുകാരും ഒപ്പം ഉണ്ടായിരുന്നു എങ്കിലും യുവാവ് കുഴഞ്ഞ് വീണപ്പോള്‍ ഡ്രൈവിംഗ് അറിയാത്ത സുഹൃത്തുക്കള്‍ മറ്റൊന്നും ചെയ്യാനും കഴിഞ്ഞില്ല. കൂട്ടുകാര്‍ വാഹനങ്ങള്‍ക്കു കൈകാണിച്ചെങ്കിലും ആരും നിര്‍ത്തിയില്ല. അപ്പോഴാണ് അത് വഴി നടി സുരഭി ലക്ഷ്മി കടന്നു വന്നത്.

യുവാവിനെ ആശുപത്രിയിലാക്കിയ ശേഷം കുഞ്ഞിനെയും കൂട്ടി സുരഭി പൊലീസ് സ്റ്റേഷനിലെത്തി. സുരഭിയോടൊപ്പം വന്ന കുഞ്ഞിനെ സ്റ്റേഷനിലുണ്ടായിരുന്ന അമ്മ തിരിച്ചറിയുകയായിരുന്നു. പിന്നീട് ഇവരെ സുരക്ഷിതമായി വീട്ടില്‍ എത്തിക്കുകയും ആശുപത്രിയില്‍ ചികിത്സ തേടിയ യുവാവ് സുഖം പ്രാപിക്കുകയും ചെയ്തു.

 

Trending

To Top