Film News

വ്യത്യസ്ത ആകൃതിയിലും വലിപ്പത്തിലും 25 സ്തനങ്ങള്‍; പരസ്യത്തില്‍ വിപ്ലകരമായ മാറ്റവുമായി അഡിഡാസ്

പതിവ് രീതിയില്‍ നിന്നും വ്യത്യസ്തമായി ബ്രായുടെ പുതിയ പരസ്യത്തില്‍ 25ഓളം നഗ്ന സ്തനങ്ങള്‍ അവതരിപ്പിച്ച് അഡിഡാസ്. വടിവൊത്ത ശരീരങ്ങളുള്ള സ്ത്രീരൂപങ്ങളെയാണ് മിക്ക അടിവസ്ത്രങ്ങളുടെ പരസ്യത്തിലും കാണാറുള്ളത്. എന്നാല്‍ പുതിയ പരസ്യത്തില്‍ വിപ്ലകരമായ മാറ്റവുമായാണ് അഡിഡാസ് എത്തിയിരിക്കുന്നത്.

സ്‌പോര്‍ട്‌സ് ബ്രായുടെ പരസ്യത്തിലാണ് നഗ്‌നസ്തനങ്ങളെ ഇവര്‍ മോഡലുകളാക്കിയത്. ബുധനാഴ്ചയാണ് പുതിയ പരസ്യം അഡിഡാസ് ട്വീറ്റ് ചെയ്തത്. വൈവിധ്യത്തെ പുല്‍കുക എന്ന ആശയമാണ് ബ്രാന്‍ഡ് പകരുന്നത്. സപ്പോര്‍ട്ട് ഈസ് എവരിതിങ് എന്ന ഹാഷ്ടാഗോടെയാണ് ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. വിവിധ രൂപത്തിലും ആകൃതിയിലുമുള്ള നഗ്‌നമായ സ്തനങ്ങളാണ് ചിത്രത്തിലുള്ളത്.

എല്ലാ ആകൃതിയിലും വലിപ്പത്തിലുമുള്ള സ്ത്രീകളുടെ സ്തനങ്ങള്‍ പിന്തുണയും സുരക്ഷിതത്വവും അര്‍ഹിക്കുന്നു എന്നതില്‍ തങ്ങള്‍ വിശ്വസിക്കുന്നു എന്നും അതുകൊണ്ടാണ് പുതിയ സ്‌പോര്‍ട്‌സ് ബ്രാ 43 സ്‌റ്റൈലുകളില്‍ അവതരിപ്പിക്കുന്നതെന്നും എല്ലാവര്‍ക്കും അവനവന് ചേരുന്നത് തിരഞ്ഞെടുക്കാന്‍ കഴിയുമെന്നും ട്വീറ്റില്‍ പറയുന്നു. പരസ്യം വലിയ തോതില്‍ ശ്രദ്ധിക്കപ്പെട്ടിരിക്കുകയാണ്.

Trending

To Top