‘നാട്ടില്‍ എവിടെയാ’ ടീഷര്‍ട്ടുമായി അഹാന ദുബായില്‍!!!

മലയാളത്തിലെ യുവതാരങ്ങളില്‍ ശ്രദ്ധേയയായ നായികയാണ് അഹാന കൃഷ്ണ. 2014ല്‍ രാജീവ് രവി സംവിധാനം ചെയ്ത ഞാന്‍ സ്റ്റീവ് ലോപ്പസിലെ നായികയായാണ് അഹാനയുടെ സിനിമാ അരങ്ങേറ്റം. ശേഷം ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേളയിലെ വേഷവും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.…

മലയാളത്തിലെ യുവതാരങ്ങളില്‍ ശ്രദ്ധേയയായ നായികയാണ് അഹാന കൃഷ്ണ. 2014ല്‍ രാജീവ് രവി സംവിധാനം ചെയ്ത ഞാന്‍ സ്റ്റീവ് ലോപ്പസിലെ നായികയായാണ് അഹാനയുടെ സിനിമാ അരങ്ങേറ്റം. ശേഷം ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേളയിലെ വേഷവും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

സോഷ്യല്‍ മീഡിയയില്‍ സജീവമാണ് അഹാന. ആഘോഷങ്ങളുടെയും സന്തോഷ നിമിഷങ്ങളുടെയുമെല്ലാം ചിത്രങ്ങള്‍ താരം പങ്കുവയ്ക്കാറുണ്ട്. പല രീതിയില്‍ സൈബര്‍ ആക്രമണത്തിനും താരം ഇരയാകാറുണ്ട്. ഇപ്പോഴിതാ വൈറല്‍ ആകുന്നത് താരത്തിന്റെ പുതിയ ഫോട്ടോസ് ആണ്.

ദുബായില്‍ നിന്നുള്ള ചിത്രങ്ങള്‍ ആണ് താരം പോസ്റ്റ് ചെയ്തിരിക്കുന്നത്. ഷോര്‍ട്‌സും ബനിയനുമാണ് താരത്തിന്റെ വേഷം. അതില്‍ ശ്രദ്ധേയമായത് ബനിയനില്‍ നാട്ടില്‍ എവിടെയാ എന്നെഴുതിരിക്കുന്നതാണ്. അതുപോലെ തന്നെ ക്യാപ്ഷനിലും താരം ചോദിച്ചിരുന്നു നാട്ടില്‍ എവിടെയാ പറ എന്ന്. നിരവധി പേരാണ് രസകരമായ കമ്മന്റുകളുമായി എത്തിയത്. പതിവ് പോലെ ചിത്രങ്ങള്‍ക്ക് മോശം കമ്മെന്റുകളും വരുന്നുണ്ട്.

കുടുംബത്തിലെ എല്ലാവരും സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. അച്ഛനും അമ്മയും സഹോദരിമാരുമെല്ലാം യുട്യൂബിലെ താരങ്ങളാണ്. നിരവധി ഫോളോവേഴ്‌സ് ഓരോരുത്തര്‍ക്കുമുണ്ട്.